കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ടീച്ചറുടെ മാസശമ്പളം 70000 രൂപ.. പക്ഷേ ക്ലാസെടുക്കാന്‍ പോകില്ല.. എല്ലാം അഡ്ജസ്റ്റ്‌മെന്റ്!!!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറും ടീച്ചറുടെ വല്ലപ്പുഴ സ്‌കൂളും ഇതാദ്യമായിട്ടല്ല വാര്‍ത്തകളില്‍ നിറയുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ വല്ലപ്പുഴയെയും തന്റെ സ്‌കൂളിനെയും പാകിസ്താന്‍ എന്ന് വിളിച്ച ശശികല ടീച്ചറെ അവിടത്തെ കുട്ടികള്‍ മുന്‍പ് ബഹിഷ്‌കരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അതിലും രസകരമായ മറ്റൊരു വാര്‍ത്ത കൂടി വല്ലപ്പുഴ സ്‌കൂളില്‍ നിന്നും പുറത്ത് വരുന്നു.

Read Also: തറവാട്ടില്‍ പിറന്ന നായരാ.. ലക്ഷ്മി നായര്‍ക്ക് ട്രോള്‍, എബിവിപിയുടെ ഇരിപ്പ് സമരത്തിനും കൈരളി പൂപ്പലിനും ട്രോള്‍.. ചിരിച്ച് മരിക്കും!!

കഴിഞ്ഞ മൂന്ന് മാസമായി കെ പി ശശികല ടീച്ചര്‍ വല്ലപ്പുഴ സ്‌കൂളില്‍ ക്ലാസെടുക്കാന്‍ എത്തിയിട്ടില്ല എന്നാണ് സ്‌കൂളിലെ കുട്ടികള്‍ പരാതിപ്പെടുന്നത്. ക്ലാസെടുക്കാന്‍ എത്തിയില്ലെങ്കിലും ടീച്ചര്‍ ശമ്പളം കൃത്യമായി വാങ്ങുന്നുണ്ടത്രെ. എത്രയാണ് കെ പി ശശികലയുടെ ഒരു മാസത്തെ ശമ്പളമെന്നോ, ഏതാണ്ട് എഴുപതിനായിരം രൂപ. ഇക്കാര്യം ചോദിച്ചാല്‍ ശശികല ടീച്ചര്‍ പറയുന്ന മറുപടിയിലുമുണ്ട് അസാരം രസം. അതിങ്ങനെ..

ശശികലയ്‌ക്കെതിരായ പരാതി

ശശികലയ്‌ക്കെതിരായ പരാതി

വല്ലപ്പുഴ സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് കെ പി ശശികലയ്‌ക്കെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. വിവാദം ഉണ്ടായ നവംബര്‍ മാസത്തിനു ശേഷം ഇതുവരെ ക്ലാസ്സെടുക്കാനായി എത്തിയിട്ടില്ല എന്നാണ് വിദ്യാര്‍ഥികളുടെ പരാതി. സ്‌കൂളിലെ പ്രധാനാധ്യാപകനാണ് കുട്ടികള്‍ പരാതി നല്‍കിയിരിക്കുന്നതത്രെ.

പഠിപ്പിക്കണ്ട എന്ന് പറഞ്ഞില്ലേ

പഠിപ്പിക്കണ്ട എന്ന് പറഞ്ഞില്ലേ

താന്‍ ഇനി ക്ലാസ്സില്‍ കയറി പഠിപ്പിക്കേണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നല്ലോ എന്നാണ് ശശികല ടീച്ചര്‍ തന്നെ ചോദ്യം ചെയ്യുന്നവരോട് പറയുന്നത്. ഇനി പഠിപ്പിക്കില്ലെന്നും എന്തു നടപടിയും ആര്‍ക്കു വേണമെങ്കിലും സ്വീകരിക്കാമെന്നും ശശികല ടീച്ചര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പഠിപ്പിക്കുന്നില്ലെങ്കില്‍ ടീച്ചര്‍ ശമ്പളം വാങ്ങുമോ. അത് കൂടി ഒന്ന് നോക്കാം.

വാങ്ങുന്നത് എഴുപതിനായിരം രൂപ

വാങ്ങുന്നത് എഴുപതിനായിരം രൂപ

എഴുപതിനായിരം രൂപയാണ് ശശികല ടീച്ചര്‍ മാസശമ്പളമായി വാങ്ങുന്നതെന്ന് സ്‌കൂളില്‍ നിന്നുള്ള ഒരു അധ്യാപകന്‍ പറഞ്ഞതായി നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളില്‍ വന്ന് അറ്റന്‍ഡന്‍സ് ബുക്കില്‍ ഒപ്പിട്ട് സംഘടനാ പ്രവര്‍ത്തനത്തിനു പോകുന്നതിനാണ് ഇത്. ശമ്പളം വാങ്ങുന്ന കാര്യം ശശികല ടീച്ചറും നിഷേധിക്കുന്നില്ല എന്നതാണ് രസകരം.

 ക്ലാസെടുക്കാന്‍ ആളില്ല

ക്ലാസെടുക്കാന്‍ ആളില്ല

ശശികലയ്ക്ക് പകരം ക്ലാസെടുക്കാന്‍ വേണ്ടി ഒരാള്‍ വന്നിരുന്നു എന്നാണ് കുട്ടികള്‍ പറയുന്നത്. ഇയാള്‍ പഠിപ്പിക്കുന്നത് മനസിലാകുന്നില്ല എന്ന് കുട്ടികള്‍ പരാതി പറഞ്ഞു. ഇതോടെ അയാളും വരാതായി. നവംബറിലെ വിവാദത്തിന് ശേഷമാണ് ശശികല ടീച്ചര്‍ ക്ലാസെടുക്കാന്‍ വരാതായത്. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും ശശികലയ്‌ക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

ഒന്നും നിഷേധിക്കാതെ ശശികല

ഒന്നും നിഷേധിക്കാതെ ശശികല

തനിക്കെതിരായ ആരോപണങ്ങള്‍ ഒന്നും നിഷേധിച്ചിക്കാന്‍ ശശികല ടീച്ചര്‍ തയ്യാറായിട്ടില്ല. ഇതിനെ പറ്റി തനിക്കറിയില്ല. വാര്‍ത്ത തന്നവരോട് തന്നെ അന്വേഷിക്കൂ - ഇതായിരുന്നു അവരുടെ പ്രതികരണം. ഇത് മാത്രമല്ല, ഈ സ്‌കൂളില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെടുന്നുണ്ട്.

എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റ്

എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റ്

താന്‍ മാത്രമല്ല, വല്ലപ്പുഴ സ്‌കൂളിലെ സലാം സാറും ക്ലാസ്സെടുക്കാതെ പകരം ആളെ വച്ചാണ് ക്ലാസ്സെടുക്കുന്നതെന്നാണ് ശശികല ടീച്ചര്‍ പറയുന്ന ന്യായം. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷയാണ് താന്‍. ഈ പറഞ്ഞ അധ്യാപകന്‍ ലീഗ് നേതാവാണ്. ടീം സ്പിരിറ്റ് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാത്തത് എന്നാണ് ശശികല പറയുന്നത്

English summary
Students complaints KP Sasikala teacher is not taking class.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X