• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശ്രീകുമാർ മോനോന്റേത് നിരാശാ കാമുകന്റെ തേങ്ങൾ;കാലത്തിന്റെ കാവ്യ നീതി, വൈറലായി ഫേസ്ബുക്ക് കുറിപ്പ്!

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ പരാതി നൽകിയത് വൻ ചർച്ചാ വിഷയമായിരുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോനില്‍നിന്ന് തനിക്ക് വധഭീഷണി ഉള്‍പ്പെടെ ഉണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുള്ളതായാണ് സൂചന. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു മ‍്ജു വാര്യർ നേരിട്ടെത്തി ഡിജിപിക്ക് പരാതി കൈമാറിയത്.

തിരഞ്ഞെടുപ്പിൽ ഒഴുകിയത് പണം, മദ്യം, ലഹരി... ഒഴുകിയത് 156 കോടി രൂപ, 60.69 കോടി പണവും പിടിച്ചെടുത്തു!

ഒടിയന്‍ സിനിമയുടെ നിര്‍മാണ കാലം മുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തിയിരുന്നതായും മഞ്ജു വാര്യർ പരാതിയിൽ പറഞ്ഞിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തിൽ നിരവധി പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ബ്ലോഗറും സോഷ്യൽ ആക്റ്റിവിസ്റ്റുമായ കെപി സുകുമാരന്റെ കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയണ്. ഫേസ്ബുകക് പോസ്റ്റ് ഇങ്ങനെ...

നിരാശ കാമുകന്റെ തേങ്ങൽ

നിരാശ കാമുകന്റെ തേങ്ങൽ

ശ്രീകുമാർ മേനോന്റെ പോസ്റ്റ് വായിച്ചു. ഒരു നിരാശാകാമുകന്റെ തേങ്ങലാണ് ആ പോസ്റ്റിലെ വരികൾക്കിടയിൽ എനിക്ക് വായിക്കാൻ കഴിഞ്ഞെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഞാൻ ശരിക്ക് പറഞ്ഞാൽ ദിലീപിന്റെ ഫാൻ ഒന്നുമല്ല. മലയാളത്തിൽ സത്യന് ശേഷം മോഹൻലാലിനെ മാത്രമേ നല്ല നടനായി എനിക്ക് തോന്നിയിട്ടുള്ളു. ‍‍എന്നാലും ദിലീപിന്റെ നിർദ്ദോഷമായ കോമഡികൾ ആസ്വദിച്ചിരുന്നു. ഇരനടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനു യാതൊരു പങ്കും ഇല്ല എന്ന് മാത്രമല്ല, ദിലീപ് തന്നെ ഒരു പ്രാവശ്യം ഫോണിൽ എന്നോട് പറഞ്ഞത് പോലെ ദിലീപ് സ്വപ്നത്തിൽ കൂടി വിചാരിക്കാത്ത കാര്യമായിരുന്നു ഇരനടിയെ പീഡിപ്പിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന ആരോപണം എന്ന് എനിക്ക് ഉറപ്പായിരുന്നു എന്നും അദ്ദേഹം പറയുന്നു.

cmsvideo
  Director Sreekumar menon's reply to Manju warrier | Oneindia Malayalam
  ദിലീപ് നിരപരാധി

  ദിലീപ് നിരപരാധി

  ദിലീപിനു അനുകൂലമായി പോസ്റ്റുകൾ എഴുതിയത് കൊണ്ട് എനിക്ക് കുറേ തെറികൾ കേൾക്കേണ്ടി വന്നു എന്ന് മാത്രമല്ല കുറേ സ്ത്രീസുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ജയിലിൽ ആകുന്നത് വരെയും സ്വയരക്ഷയ്ക്ക് ദിലീപ് ഒന്നും ചെയ്തില്ല എന്നതും ജയിലിൽ നിന്ന് തെളിവെടുപ്പിനു കൊണ്ടുപോകുമ്പോൾ കൂകിവിളിക്കുന്ന ആൾക്കൂട്ടത്തിനു മുന്നിലൂടെ നിഷ്കളങ്കഭാവത്തിൽ തലയുയർത്തി ദിലീപ് നടന്നതും മകൾ മീനാക്ഷി ദിലീപിന്റെ കൂടെ നിന്നതും എല്ലാം ചേർത്ത് നിരീക്ഷിച്ചപ്പോൾ എനിക്ക് ഉറപ്പായിരുന്നു ദിലീപ് നിരപരാധി ആണെന്നും അദ്ദേഹം തന്റ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

  പുറത്ത് വരാൻ ഇനിയുമുണ്ട്

  പുറത്ത് വരാൻ ഇനിയുമുണ്ട്

  ദിലീപ് അന്യായമായി കേസിൽ പ്രതി ചേർക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെട്ടതും ആൾക്കൂട്ടം ദിലീപിനെ കുറ്റവാളിയായി വിധിയെഴുതിയതും കൊണ്ടൊക്കെ എനിക്ക് ദിലീപിനോട് വല്ലാത്ത സ്നേഹം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇന്നിപ്പോൾ മഞ്ജു വാര്യരും ശ്രീകുമാർ മേനോനും നേർക്ക് നേർ നിന്ന് വിഴുപ്പലക്കാനുള്ള സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. അത് കാലത്തിന്റെ ഒരു കാവ്യനീതിയാണ്. കുറേ കാര്യങ്ങൾ ഇനി പുറത്ത് വരും.

  മ‍ഞ്ജു വാര്യരെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

  മ‍ഞ്ജു വാര്യരെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്

  ഇരനടി പീഡിപ്പിക്കപ്പെട്ടതിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാര്യർ ആണ്. അങ്ങനെയാണ് ആ ഗൂഢാലോചനയുടെ സൂത്രധാരത്വം ദിലീപിലേക്ക് ചെന്നെത്തുന്നതും ദിലീപ് ജയിലിൽ അടയ്യ്ക്കപ്പെടുന്നതും. മഞ്ജു വാര്യരുടെ ആ ഗൂഢാലോചനാസിദ്ദാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകൾ പുറത്ത് വന്നേക്കാം. കാരണം അയ്യോ പാവം മട്ടിലുള്ള ശ്രീകുമാർ മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ് മഞ്ജു വാര്യരെ അക്ഷരാർത്ഥത്തിൽ അപമാനിക്കുന്നതാണ്.

  സത്യം വെളിയിൽ വരട്ടെ...

  1500 രൂപ മാത്രം ബാക്കിയായി പാപ്പരായ മഞ്ജുവിന് പരസ്യചിത്രത്തിനു അഡ്വാൻസായി 25 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് ഉയർത്തിക്കൊണ്ട് വന്നത് താൻ ആണെന്നും തനിക്കെതിരെ ഡിജിപിക്ക് പരാതി കൊടുത്തതിൽ മഞ്ജുവിന്റെ ദിവംഗതനായ പിതാവിന്റെ ആത്മാവ് തനിക്കൊപ്പം ‍‍‍ദു:ഖിക്കുന്നുണ്ടാകും എന്നൊക്കെ ശ്രീകുമാർ മേനോൻ പരസ്യപ്പെടുത്തുമ്പോൾ മഞ്ജു വാര്യർക്ക് മിണ്ടാതിരിക്കാൻ പറ്റുമോ? സത്യങ്ങൾ വെളിയിൽ വരട്ടെ. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയിൽ കിടത്തിയതിന്റെ കാരണക്കാർക്ക് ശിക്ഷ ഏതെങ്കിലും രൂപത്തിൽ കിട്ടാതിരിക്കില്ല എന്ന് പറഞ്ഞാണ് കെപി സുകുമാരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  എല്ലാം എണ്ണി പറഞ്ഞ് ശ്രീകുമാർ മേനോൻ

  എല്ലാം എണ്ണി പറഞ്ഞ് ശ്രീകുമാർ മേനോൻ

  അതേസമയം സംഭവത്തിൽ പരാതിയെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ശ്രീകുമാർ പ്രതികരിച്ചിരുന്നു. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചുവന്നതു മുതലുള്ള കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ശ്രീകുമാർ‌ മേനോന്റെ പ്രതികരണം. എല്ലാ സത്യങ്ങളും അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തുമെന്നും കുറിപ്പില്‍ സംവിധായകന്‍ തന്റെ ഫേസ്ബുകക് പോസ്റ്റിൽ പറയുകയും ചെയ്തു.

  വൈകാരിക പ്രതികരണം

  വൈകാരിക പ്രതികരണം

  സ്നേഹപൂർവവും നിർബന്ധപൂർവവുമുള്ള സമ്മർദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോൽപ്പിച്ച് കളഞ്ഞല്ലോ. ഞാൻ നിനക്കായി കേട്ട പഴികൾ, നിനക്കായി അനുഭവിച്ച വേദനകൾ, നിനക്കായി കേട്ട അപവാദങ്ങൾ. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാൻ ഉറച്ചു നിന്നപ്പോൾ ഉണ്ടായ ശത്രുക്കൾ, നഷ്ടപെട്ട ബന്ധങ്ങൾ. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കി കൂട്ടിയ നേട്ടങ്ങൾ, എല്ലാം നീ എത്ര വേഗമാണ് മറന്നത് എന്ന് തുടങ്ങി വളരെ വൈകാരികമായാണ് ശ്രീകുമാർ മേനോൻ പ്രതികരിച്ചത്.

  25 ലക്ഷത്തിന്റെ ചെക്ക്

  25 ലക്ഷത്തിന്റെ ചെക്ക്

  വീട്ടിൽ നിന്നും ഇറങ്ങി വന്നപ്പോൾ എന്റെ ബാങ്കിൽ 1500 രൂപയെ ഉള്ളു എന്ന് പറഞ്ഞു ആശങ്കപെട്ടിരുന്ന നിന്റെ കയ്യിലേക്ക് കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസിയുടെ വരാന്തയിൽ വെച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാൻസായി 25 ലക്ഷം രൂപയുടെ ചെക്ക് വെച്ച് തന്നപ്പോൾ ഗുരുവായൂരപ്പൻ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാർ എന്ന് പറ‍ഞ്ഞ് തേങ്ങി കരഞ്ഞതും മറന്നുവെന്നും ശ്രീകുമാർ മോനോൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

  'അപ്പോ കാണുന്നവനെ അപ്പാ' എന്ന് വിളിക്കുന്നവൾ

  'അപ്പോ കാണുന്നവനെ അപ്പാ' എന്ന് വിളിക്കുന്നവൾ

  നിന്റെ അമ്മ ഇടക്ക് നിന്റെ മുൻപിൽ വെച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാർ സഹായിക്കുവാൻ ഇല്ലായിരുന്നു എങ്കിൽ തന്റെ മകളുടെ ഗതി എന്താകുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ. അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും 'അപ്പോൾ കാണുന്നവനെ അപ്പാ 'എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണ് എന്ന് എനിക്ക് പറഞ്ഞു തന്നത് ഞാൻ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛൻ ആണ്‌. സ്വർഗസ്ഥനായ അദ്ധേഹവും എന്നെപ്പോലെ ഇപ്പോൾ ദുഖിക്കുന്നുണ്ടാവുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

  അന്വേഷണവുമായി സഹകരിക്കും

  ഈ വാർത്ത വന്നതിന്‌ ശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി. ഞാൻ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യർ എനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് ഞാൻ അറിഞ്ഞിട്ടുള്ളത് മാധ്യമ വാർത്തകളിൽ നിന്നും മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന 'എല്ലാ സത്യങ്ങളും' അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും എന്ന് പറഞ്ഞാണ് സംവിധായകൻ ശ്രീകുമാർ മേനോൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

  English summary
  KP Sukumaran's facebook post about Manju Warier and Sreekumar Menon issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X