കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പോക്ക് പോയാല്‍ കോണ്‍ഗ്രസ് ഇല്ലാതാവും; മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് കെപി ഉണ്ണികൃഷ്ണന്‍

Google Oneindia Malayalam News

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചെങ്കിലും പിന്നീട് കേരളത്തിലെ കോണ്‍ഗ്രസ് ഘടകം വിധിക്കെതിരായി രംഗത്ത് വരുന്നതായിരുന്നു പിന്നീട് കണ്ടത്.

വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിട്ടു കേരളത്തിലെ കോണ്‍ഗ്രസ് ഘടകം തങ്ങളുടെ നിലപാടുമായി മുന്നോട്ട് പോവുകയായിരുന്നു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് പാര്‍ട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും നേരിടേണ്ടി വരുന്നത്. ഈ പോക്ക് പോയാല്‍ കോണ്‍ഗ്രസ്സ് പിന്നോക്കം പോവും എന്ന മുന്നറിയിപ്പാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കെപി ഉണ്ണികൃഷ്ണന്‍ നല്‍കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ശബരിമലവിഷയത്തില്‍

ശബരിമലവിഷയത്തില്‍

ജാതിവ്യവസ്ഥയ്ക്കും സവര്‍ണമേധാവിത്വത്തിനുമെതിരായ പോരാട്ടത്തിലെ കോണ്‍ഗ്രസ്സിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുന്ന നിലപാടാണ് ശബരിമലവിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് എന്നാണ് കെപി ഉണ്ണികൃഷ്ണന്‍ വിമര്‍ശിക്കുന്നത്.

സ്ത്രീക്കും പുരുഷനും തുല്യനീതി

സ്ത്രീക്കും പുരുഷനും തുല്യനീതി

ശബരിമലയില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് അപത്കരമായ വഴിതുറന്നുകൊടുക്കലാണ്. സ്ത്രീക്കും പുരുഷനും തുല്യനീതി എന്നത്. 1981 ലെ കറാച്ചി കോണ്‍ഗ്രസ് മുതല്‍ കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന ആശയമാണ്.

ജോത്സ്യന്‍മാരും തന്ത്രിമാരും

ജോത്സ്യന്‍മാരും തന്ത്രിമാരും

ഇതെല്ലാം ജോത്സ്യന്‍മാരും തന്ത്രിമാരും നേടിത്തന്നതല്ല. അവര്‍ കാണിക്കുന്ന വഴിയില്‍ പോയാല്‍ നാം വീണ്ടും പിന്നാക്കം പോവുമെന്ന് തിരിച്ചറിയണം. കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ആത്മഹത്യാപരമാണ്.

ആചാരങ്ങള്‍ എപ്പോള്‍ തുടങ്ങി

ആചാരങ്ങള്‍ എപ്പോള്‍ തുടങ്ങി

ആചാരാങ്ങളുടെ പേരിലാണ് യുവതീപ്രവേശനത്തെ എതിര്‍ക്കുന്നതെങ്കില്‍ ഈ ആചാരങ്ങള്‍ എപ്പോള്‍ തുടങ്ങി, എവിടുന്ന് വന്നു. എങ്ങനെ വളര്‍ന്നും തുടങ്ങിയ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഈ ആചാരങ്ങള്‍ ഹൈക്കോടതിയിലെ ചല ജഡ്ജിമാരുടെ ഫോര്‍മുലകളായി വന്നതാണെങ്കില്‍ അവ ഭരണഘടനയുടെ മുല്യങ്ങള്‍ക്കെതിരാണെങ്കില്‍ തിരസ്‌കരിക്കേണ്ടത് തന്നെയാണെന്നും ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെടുന്നു.

ദൗര്‍ഭാഗ്യകരം

ദൗര്‍ഭാഗ്യകരം

തൊട്ടുകൂടായ്മയേക്കാള്‍ വലിയ വിപത്തായി ഗാന്ധിജി കണ്ടിരുന്നത് ലിംഗവിവേചനമാണ്. ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ അയിത്തത്തിനെതിരായ വിജയമായിരുന്നു. ആ ചരിത്രങ്ങള്‍ക്കൊക്കെ എതിരായി വളര്‍ന്നുവരുന്ന ആചാരാപരമ്പരകള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ് ഭാവമെങ്കില്‍ അത് ദൗര്‍ഭാഗ്യകരമാണെന്ന് ഉണ്ണികൃഷ്ണന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

യഥാര്‍ഥ മൂല്യം

യഥാര്‍ഥ മൂല്യം

ജോത്സ്യന്‍മാരെയും തന്ത്രിമാരെയും കോണ്‍ഗ്രസ്സിന്റെ യഥാര്‍ഥ മൂല്യം ചൂഷണം ചെയ്യാന്‍ അനുവദിച്ചുകൂട. അവരെ ഭരണഘടനയ്ക്ക് എതിരേയും സ്വതന്ത്ര ഇന്ത്യ നിലകൊണ്ട അടിസ്ഥാനമൂല്യങ്ങള്‍ക്കെതിരേയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്.

വേദന തോന്നുന്നു

വേദന തോന്നുന്നു

ശബരിമലയിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടില്‍ വേദന തോന്നുന്നു. അതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും പറയുന്നത്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഇതിന്റെ ഗൗരവും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്.

സമവായം

സമവായം

ശബരിമലയില്‍ സമവായത്തിന് ശ്രമിക്കാന്‍ കോണ്‍ഗ്രസ്സിന് രാഷ്ട്രീയ ചുമതലയുണ്ട്. ആ ദൗത്യമായിരുന്നു കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാല്‍ അത് ഏറ്റെടുക്കാതെ കോണ്‍ഗ്രസ് വിധിക്കെതിരായി നിലകൊണ്ടു.

രാഷ്ട്രീയ നേട്ടം

രാഷ്ട്രീയ നേട്ടം

ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ രാഷ്ട്രീയ നേട്ടം ബിജെപിക്കായിരിക്കും. അത് ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. കോടതി വിധിയുടെ രാഷ്ട്രീയ വശങ്ങളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിക്കേണ്ടിയിരുന്നത്.

വിധിയേക്കുറിച്ച് മനസ്സിലാക്കാതെ

വിധിയേക്കുറിച്ച് മനസ്സിലാക്കാതെ

വിധിയേക്കുറിച്ച് മനസ്സിലാക്കാതെ ആരെങ്കിലും ബിജെപി ഉന്നയിക്കുന്ന വാദത്തിന് പിറകെ പോയാല്‍ അവരെ വസ്തുത ബോധ്യപ്പെടുത്തി തിരുത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാര്യങ്ങള്‍ വിശദീകരിച്ചു

കാര്യങ്ങള്‍ വിശദീകരിച്ചു

കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെതിരെ കേന്ദ്രത്തിലെയും സംസ്ഥാനത്തേയും ചില മുതിര്‍ന്ന നേതാക്കളോട് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും കെ പി ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ വിടി ബല്‍റാം, ബിന്ദു കൃഷ്ണ, വിഡി സതീശന്‍ തുടങ്ങിയവരും കോടതി വിധിയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.

English summary
kp unnikrishnan against congress stand on sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X