കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ പിണറായി ആഭ്യന്തര വകുപ്പില്‍ ലയിപ്പിക്കുന്നു: കെപിഎ മജീദ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സിപിഎമ്മിന്റെ കൊലപാത രാഷ്ട്രീയത്തെ പിണറായി വിജയന്‍ അഭ്യന്തര വകുപ്പില്‍ ലയിപ്പിക്കുകയാണെന്നു മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേരളത്തിലെ അഭ്യന്തര വകുപ്പിന്റെ നിലപാടുകള്‍ ഏറെ അപഹാസ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം സംരക്ഷിക്കേണ്ടവര്‍ പോലും കൊലപാതകികളായി മാറി. കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദനങ്ങളും നിത്യസംഭവമായി. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയില്‍ കഴിഞ്ഞ ദിവസം മണിക്കൂറിടവിട്ടാണ് കൊലപാതകങ്ങള്‍ നടന്നത്. ഇതിനു കടിഞ്ഞാണിടാന്‍ പോലും കഴിയാത്ത മുഖ്യമന്തിയുടെ അവസ്ഥ വന്‍പരാജയമാണ്.

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ദുര്‍ഭരണം മൂലം സംസ്ഥാനത്ത് ആകെ അരക്ഷിതാവസ്ഥയാണ്. സര്‍ക്കാറിനെതിരെ എന്നും സമരം നടത്തേണ്ട അവസ്ഥ. വിലകയറ്റം നിന്ത്രിക്കാന്‍ പറ്റാതെയായി. പെട്രോള്‍-ഡീസല്‍ വില ദിനംപ്രതിയെന്നോണം കുതിക്കുകയാണ്. ഇത്തരം ഘട്ടങ്ങളില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാണിച്ച നികുതിയിളവിനെ കുറിച്ച് ആലോചിക്കാന്‍ പോലും പിണറായി തയ്യാറാവുന്നില്ല. അബ്കാരി കോണ്‍ട്രാക്ടര്‍മാരുമായി നടത്തിയ ധാരണയുടെ അടിസ്ഥാനത്തില്‍ ബാറുകളെല്ലാം സര്‍ക്കാര്‍ തുറന്നു നല്‍കി. കേരളത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി വെച്ച പിണറായി മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും രഹസ്യമാക്കിവെക്കുകയാണ്. വിവാദഘട്ടങ്ങളിലെല്ലാം മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്.

cpm

ചെങ്ങന്നൂരില്‍ ആര്‍.എസ്.എസുമായുള്ള ധാരണക്കുള്ള ശ്രമം അടിത്തട്ടില്‍ നടക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ ആര്‍.എസ്.എസിനെ എതിര്‍ക്കുന്ന സി.പി.എം പിന്‍വാതിലൂടെ അവരുടെ വോട്ടു തട്ടാനാണ് ശ്രമിക്കുന്നത്. ഇത് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ തിരിച്ചറിയും. യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തിന് ചെങ്ങന്നൂരില്‍ വിജയിക്കുമെന്ന് കെ.പി.എ മജീദ് കൂട്ടിചേര്‍ത്തും. മലപ്പുറത്ത് യു.ഡി.എഫ് കലക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English summary
KPA Majeed about PInarayi's politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X