Get Updates
Get notified of breaking news, exclusive insights, and must-see stories!

രഹ്ന ഫാത്തിമ സിപിഎം പടച്ച് വിട്ട അഭിസാരിക, അധിക്ഷേപവുമായി ലീഗ് നേതാവ് കെപിഎ മജീദ്

മലപ്പുറം: ശബരിമല ദര്‍ശനത്തിന് ശ്രമിച്ചതിന്റെ പേരില്‍ വിവാദത്തിലായ നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമയെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ്. സിപിഎം പടച്ച് വിട്ട അഭിസാരികയാണ് രഹ്ന ഫാത്തിമയെന്ന് കെപിഎ മജീദ് ആക്ഷേപിച്ചു. ശബരിമലയിലേക്ക് പോകാനുളള രഹ്ന ഫാത്തിമയുടെ ശ്രമത്തിന് പിന്നിലെ ലക്ഷ്യം ശബരിമലയില്‍ വര്‍ഗീയത പടര്‍ത്തുകയായിരുന്നുവെന്നും കെപിഎ മജീദ് ആരോപിച്ചു.

ചുംബന സമരത്തിലും വത്തക്ക സമരത്തിലും പങ്കെടുത്ത രഹ്ന ഫാത്തിമയ്ക്ക് എന്ത് ഭക്തിയാണ് ഉളളതെന്നും കെപിഎ മജീദ് ചോദിച്ചു. ശബരിമലയിലേക്ക് ചിലരെയൊക്കെ കയറ്റും എന്നതായിരുന്നു സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ ചില ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് കൊണ്ടു വന്നുവെന്നും അവരൊന്നും ഭക്തരല്ലെന്നും മജീദ് കുറ്റപ്പെടുത്തി.

rahna

യുഡിഎഫ് മലപ്പുറത്ത് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിഎ മജീദ്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെ വരുന്നവര്‍ക്ക് എങ്ങനെയെങ്കിലും ശബരിമലയില്‍ കയറിയാല്‍ മതി എന്നേയുളളൂ എന്നും കെപിഎ മജീദ് പറഞ്ഞു.

സുപ്രീം കോടതി വിധിക്ക് പിന്നാലെ ആദ്യമായി ശബരിമല കയറാന്‍ ശ്രമം നടത്തിയത് രഹ്ന ഫാത്തിമ ആയിരുന്നു. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തക കവിത ജക്കാലയ്‌ക്കൊപ്പം കനത്ത പോലീസ് സുരക്ഷയില്‍ രഹ്ന ഫാത്തിമ ശബരിമല കയറാന്‍ ശ്രമിച്ചത്. നടപ്പന്തല്‍ വരെ എത്തിയ യാത്ര പ്രതിഷേധം മൂലം അവസാനിപ്പിക്കേണ്ടതായി വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+