കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ജലീല്‍ കുറ്റം സമ്മതിച്ചില്ലേ... ഇനി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്

Google Oneindia Malayalam News

മലപ്പുറം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ്. പിതാവിന്റെ സഹോദര പുത്രനെയാണ് ജലീല്‍ വഴിവിട്ട് സഹായിച്ചതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

Kpamajeed

മന്ത്രി മുന്‍കൈയ്യെടുത്താണ് നിയമനം നടത്തിയത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു ബന്ധു. അങ്ങനെയുള്ള വ്യക്തിയെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിയമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും മജീദ് പ്രസ്താവനയില്‍ പറഞ്ഞു.

കേരള സര്‍വീസ് റൂളിന് വിരുദ്ധമായിട്ടാണ് മന്ത്രി ജലീല്‍ ബന്ധുവിന് നിയമനം നല്‍കിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ബന്ധു. അങ്ങനെയുള്ള ജീവനക്കാരനെ മന്ത്രിയുടെ കീഴിലുള്ള കോര്‍പ്പറേഷനിലെ ഏറ്റവും ഉയര്‍ന്ന പദവിയായ ജനറല്‍ മാനേജറായിട്ടാണ് നിയമിച്ചത്. ഇവിടെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്. യൂത്ത് ലീഗ് ഉന്നയിച്ച പരാതി ആധികാരികമാണ്. ഗൗരവ സ്വഭാവമുള്ളതുമാണ്. മന്ത്രിക്കെതിരെ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണം. മന്ത്രി പദവിയില്‍ തുടരാന്‍ ജലീലിന് ധാര്‍മികമായും നിയമപരമായും അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മജീദ് പ്രസ്താവനയില്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമനം; പെട്ടത് കെടി ജലീല്‍!! ന്യായീകരിച്ച മന്ത്രി കുടുങ്ങിഎല്‍ഡിഎഫ് സര്‍ക്കാരില്‍ വീണ്ടും ബന്ധുനിയമനം; പെട്ടത് കെടി ജലീല്‍!! ന്യായീകരിച്ച മന്ത്രി കുടുങ്ങി

കഴിഞ്ഞദിവസം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ജലീലിനെതിരെ ബന്ധുനിയമന ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ പ്രതികരിച്ച ജലീല്‍, ആരോപണം ഭാഗികമായി ശരിവയ്ക്കുന്ന തരത്തിലാണ് മറുപടി നല്‍കിയത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

English summary
KPA Majeed allegations against Minister KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X