കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മും എസ്ഡിപിഐയും 62 സീറ്റില്‍ ധാരണയെന്ന് മുസ്ലിം ലീഗ്; നിഷേധിച്ച് ഇരുപാര്‍ട്ടികളും

Google Oneindia Malayalam News

കോഴിക്കോട്: മലബാറില്‍ സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ 62 വാര്‍ഡുകളില്‍ ധാരണയുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. കണ്ണൂരില്‍ ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറം ഉള്‍പ്പെടെ മിക്ക ജില്ലകളിലും തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ധാരണയുണ്ടാക്കിയത്. എസ്ഡിപിഐ വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആരോപിച്ചവരാണ് സിപിഎം. കണ്ണൂരിലെ നേതാക്കള്‍ എസ്ഡിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരിക്കുകയാണ്. ശനിയാഴ്ചയാണ് ചര്‍ച്ച നടന്നത്.

27

കണ്ണൂര്‍ മുണ്ടേരി ഏഴാം വാര്‍ഡില്‍ എസ്ഡിപിഐയെ സിപിഎം സഹായിക്കുന്നു. പകരം നാലാം വാര്‍ഡില്‍ സിപിഎമ്മിനെ പിന്തുണയ്ക്കുന്നു. ഇരിട്ടി നഗരസഭയിലെ കൂരമുക്ക് വാര്‍ഡിലും നടുവനാടും സമാനമായ സഹകരണം അങ്ങോട്ടും ഇങ്ങോട്ടുമുണ്ട്. സ്വതന്ത്രരെ വച്ചാണ് ഒത്തുകളി. മലബാറില്‍ സിപിഎം പരാജയഭീതിയിലാണ്. ലീഗിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഉള്ളത് സ്വകാര്യ ബന്ധമല്ലെന്നും കെപിഎ മജീദ് പറഞ്ഞു.

യുഡിഎഫ് മുന്നേറും; എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിക്കും, പിണറായിയോട് അഭ്യര്‍ഥനയുമായി സുധാകരന്‍യുഡിഎഫ് മുന്നേറും; എല്‍ഡിഎഫിന്റെ സീറ്റുകള്‍ പിടിക്കും, പിണറായിയോട് അഭ്യര്‍ഥനയുമായി സുധാകരന്‍

അതേസമയം, മുസ്ലിം ലീഗിന്റെ ആരോപണം സിപിഎമ്മും എസ്ഡിപിഐയും നിഷേധിച്ചു. പച്ചക്കള്ളമാണ് കെപിഎ മജീദ് പറയുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചു. പരാജയം മുന്നില്‍ കണ്ടാണ് ലീഗ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അല്ലാത്ത എല്ലാ പാര്‍ട്ടികളുമായും തങ്ങള്‍ക്ക് ഒരേ നിലപാടാണുള്ളതെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി പ്രതികരിച്ചു. സ്വന്തമായി സ്ഥാനാര്‍ഥിയില്ലാത്ത സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ മനസാക്ഷി വോട്ട് ചെയ്യും. കെപിഎ മജീദ് ആരോപണം ഉന്നയിച്ച കണ്ണൂരിലെ വാര്‍ഡുകളില്‍ ധാരണയില്ല. ലീഗ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിന് തൂക്കമൊപ്പിക്കാനാണ് ഇത്തരം ആരോപണം കെപിഎ മജീദ് ഉന്നയിക്കുന്നതെന്നും ഫൈസി പ്രതികരിച്ചു.

ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍ജോസ് കെ മാണി വന്നത് എല്‍ഡിഎഫിന് നേട്ടമാകും; സ്വാധീനമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍

English summary
KPA Majeed Alleged CPM and SDPI have understanding in Malabar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X