അബ്ദുല്‍ വഹാബ് രാജ്യസഭയിലേക്ക് തന്നെ, അബ്ദുറബ്ബിനെ മാറ്റി; തിരൂരങ്ങാടിയില്‍ കെപിഎ മജീദ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് തിരൂരങ്ങാടിയില്‍ മല്‍സരിക്കും. തിരൂരങ്ങാടി എംഎല്‍എ ആയിരുന്ന പികെ അബ്ദുറബ്ബിന് ഇത്തവണ സീറ്റില്ല. മൂന്ന് തവണ ജയിച്ചവരെ മാറ്റി നിര്‍ത്തുക എന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അബ്ദുറബ്ബിനെ മാറ്റിയത്.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം
അതേസമയം, പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍, കെഎന്‍എ ഖാദര്‍, കെപിഎ മജീദ് എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കി. മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപി പിവി അബ്ദുല്‍ വഹാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

വഹാബ് വീണ്ടും രാജ്യസഭയിലേക്ക്
പിവി അബ്ദുല്‍ വഹാബിന്റെ രാജ്യസഭാ എംപി കാലാവധി അടുത്ത മാസം അവസാനിക്കുകയാണ്. അദ്ദേഹം തന്നെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. അതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാത്തത് എന്ന് കരുതുന്നു.

അബ്ദുറബ്ബിന് ഇനിയില്ല
രാജ്യസഭയിലേക്ക് കെപിഎ മജീദിനെ മല്‍സരിപ്പിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ മജീദ് തിരൂരങ്ങാടിയില്‍ നിന്ന് മല്‍സരിക്കും. തിരൂരങ്ങാടി എംഎല്‍എ അബ്ദുറബ്ബിനെ ഇത്തവണ മാറ്റി നിര്‍ത്തി. മല്‍സരിക്കാന്‍ സന്നദ്ധത അബ്ദുറബ്ബ് അറിയിച്ചിരുന്നു.

പ്രമുഖ നേതാക്കളെല്ലാം കളത്തത്തില്‍
ശക്തമായ മുന്നൊരുക്കമാണ് മുസ്ലിം ലീഗ് നടത്തിയിരിക്കുന്നത്. പ്രമുഖരായ നേതാക്കളെല്ലാം മല്‍സര രംഗത്തുണ്ട്. പികെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും എംകെ മുനീര്‍ കൊടുവള്ളിയിലും കെഎന്‍എ ഖാദര്‍ ഗുരുവായൂരിലും മല്‍സരിക്കും. ചില സിറ്റിങ് എംഎല്‍എമാരെ അതേ മണ്ഡലത്തില്‍ നിലനിര്‍ത്തി.

മല്‍സരിക്കുന്ന സിറ്റിങ് എംഎല്‍എമാര്‍
കാസര്‍കോട് എന്‍എ നെല്ലിക്കുന്ന്, അഴീക്കോട് കെഎം ഷാജി, കുറ്റ്യാടി പാറക്കല്‍ അബ്ദുല്ല, കൊണ്ടോട്ടി ടിവി ഇബ്രാഹിം, ഏറനാട് പികെ ബഷീര്‍, മലപ്പുറം പി ഉബൈദുള്ള, വള്ളിക്കുന്ന് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കോട്ടയ്ക്കല്‍ കെകെ ആബിദ് ഹുസൈന്‍ തങ്ങള്‍, മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്‍ തുടങ്ങിയ സിറ്റിങ് എംഎല്‍എമാര്‍ മല്‍സരിക്കും.

ഷാജിയെ മാറ്റാതെ ലീഗ്
അഴീക്കോട് കെഎം ഷാജിയെ മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ മാറ്റി നിര്‍ത്തുമെന്നായിരുന്നു വിവരം. എന്നാല്‍ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഷാജിയെ മല്‍സരിപ്പിക്കുകയായിരുന്നു. അഴീക്കോട് മല്‍സരിക്കാന്‍ തയ്യാറാണെന്ന് ഷാജി സമ്മതിച്ചിരുന്നു.

വനിതാ സ്ഥാനാര്‍ഥി
കോഴിക്കോട് സൗത്തില്‍ വനിതാ സ്ഥാനാര്‍ഥിയെ ആണ് മുസ്ലിം ലീഗ് കളത്തിലിറക്കിയിരിക്കുന്നത്. അഡ്വ. നൂര്‍ബിന റഷീദ് ആണ് മല്‍സരിക്കുക. 1996ല്‍ ഖമറുന്നീസ അന്‍വര്‍ ആണ് ഇതിന് മുമ്പ് ലീഗ് മല്‍സരിപ്പിച്ച വനിതാ സ്ഥാനാര്‍ഥി. അന്ന് എളമരം കരീമിനോട് അവര്‍ തോല്‍ക്കുകയായിരുന്നു.
നടി മന്‍വിത കാമത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍












Click it and Unblock the Notifications