കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതമില്ലാത്ത കുഞ്ഞുങ്ങൾ; ഔദ്യോഗിക രേഖകൾ വിദ്യാഭ്യാസ മന്ത്രി ദുരുപയോഗം ചെയ്തു ; കെപിഎ മജീദ് 

Google Oneindia Malayalam News

കോഴിക്കോട്: അറിവിന്റെ­ ആദ്യാക്ഷരം നുകരാൻ ­സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെ ചുവട് വെക്കു­ന്ന പിഞ്ചുകുഞ്ഞുങ്ങളെ­ തങ്ങളുടെ മാതാപിതാക്ക­ളും രക്ഷിതാക്കളും അറി­യാതെ മതമില്ലാത്തവരായി രേഖപ്പെടുത്താന്‍ സർക്കാർ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്‌ലിംലീഗ് സം­സ്ഥാന ജനറല്‍ സെക്രട്ട­റി കെപിഎ മജീദ് പറഞ്ഞു.

<br>പ്രിന്‍സിപ്പലിന് ആദരാഞ്ജലി മാത്രം പോരായിരുന്നു.. അവഹേളനങ്ങള്‍ കുറഞ്ഞുപോയെങ്കിലേ ഉളളൂവെന്ന് എസ്എഫ്ഐ
പ്രിന്‍സിപ്പലിന് ആദരാഞ്ജലി മാത്രം പോരായിരുന്നു.. അവഹേളനങ്ങള്‍ കുറഞ്ഞുപോയെങ്കിലേ ഉളളൂവെന്ന് എസ്എഫ്ഐ

സംസ്ഥാനത്ത് ജാതിയും മതവും രേഖപ്പെടുത്താത്ത എത്രകുട്ടികള്‍ ഒ­ന്നാംക്ലാസില്‍ പ്രവേശ­നം നേടിയെന്ന ചോദ്യത്തിന് നിയമസഭയില്‍ പരിഷത്തുകാരനായ വിദ്യാഭ്യാസ­മന്ത്രി ഒന്നേകാല്‍ ലക്ഷം എന്നാണ് മറുപടി നൽകിയത്. ഇതു തെറ്റാ­ണെന്ന കണക്കുകള്‍ വൈകാ­തെ പുറത്തുവന്നു.

im

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബി 'മതമില്ലാത്ത ജീവന്‍' എന്ന പാഠഭാഗ­ത്തിലൂടെ മതനിരാസം പിഞ്ചുഹൃദയങ്ങളില്‍ കുത്തിവെക്കാൻ ശ്രമിച്ചുവെങ്കില്‍ ഇപ്പോഴത്തെ ­വിദ്യാഭ്യാസമന്ത്രി ഔ­ദ്യോഗികരേഖകള്‍ ദുരുപ­യോഗം ചെയ്തുകൊണ്ടാണ് ­മതരഹിത സമൂഹത്തെ സൃഷ്ക്കാന്‍ ശ്രമിക്കുന്ന­ത്. കേരളത്തിന്റെ ചരി­ത്രത്തില്‍ നിന്നും സാ­മൂഹ്യഘടനയില്‍നിന്നും ­വേഗത്തില്‍ എടുത്തുമാറ്റാൻ കഴിയുന്നതല്ല മ­തവും സംസ്‌കാരവുമെന്നത് ഉത്തരവാദിത്തപ്പെട്ട­വര്‍ മനസിലാക്കിയാല്‍ ­നന്ന്. തെറ്റായവിവരം ന­ല്‍കി നിയമസഭയെ തെറ്റി­ദ്ധരിപ്പിച്ചതിന് മന്ത്രിക്കെതിരെ നിയമസഭാ ച­ട്ടം അനുസരിച്ച് നടപടി­ സ്വീകരിക്കണമെന്നും കെ.പി.എ മജീദ് പ്രസ് താവനയിൽ ആവശ്യപ്പെട്ടു.­

ശിഷ്യൻ ശ്രേഷ്ടമാകുമ്പോൾ വിദ്യാഭ്യാസം സ്വാർത്ഥകമാകും-കൈതപ്രം ദാമോദരൻ നമ്പൂതിരിശിഷ്യൻ ശ്രേഷ്ടമാകുമ്പോൾ വിദ്യാഭ്യാസം സ്വാർത്ഥകമാകും-കൈതപ്രം ദാമോദരൻ നമ്പൂതിരി

English summary
kpa majeed criticized education minister action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X