കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മിന് തീവ്രസംഘടനകള്‍ കൂട്ട്; വലിയ വില നല്‍കേണ്ടിവരുമെന്ന് കെപിഎ മജീദ്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുസ്‌ലിം ലീഗിനെ തോല്‍പിക്കാന്‍ തീവ്ര സംഘടനകളുമായി കൂട്ടുകൂടുന്ന സി പി എം അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ.മജീദ്. മുസ്‌ലിം യൂത്ത് ലീഗ് യുവജനയാത്ര സംഘാടക രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാജിദ് നടുവണ്ണൂര്‍ അധ്യക്ഷനായി.

കേരളത്തിലെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരുപോലെയായി മാറുന്നു. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും ഇന്ത്യയില്‍ ഭീഷണിയിലാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇന്ത്യന്‍ അവസ്ഥയെ നിരീക്ഷിക്കുന്ന ആരും പറയുന്ന കാര്യമാണിത്.

majeed

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകനായ വേണുവിനെതിരെ കേസെടുത്തത് ഭരണകൂട ഭീകരതയാണ്. എറണാകുളത്ത് എസ് എഫ് ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊല അപലപനീയമാണ്. എന്നാല്‍ കാമ്പസുകളിലെ ജനാധിപത്യം ചര്‍ച്ച ചെയ്യേണ്ടതാണ്. കാമ്പസുകള്‍ എസ് എഫ് ഐ കുത്തകയാക്കി വെക്കുന്നത് അവസാനിപ്പിക്കണം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐയുടെയും ഡി വൈഎഫ് ഐയുടെയും താവളമാവുകയും നഗരത്തിലെ എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാവുകയും ചെയ്തപ്പോഴാണ് കാമ്പസ് കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

എന്തുകൊണ്ടാണ് അഭിമന്യുവിന്റെ കൊലയാളിയെ പിടിക്കാന്‍ പോലീസിന് കഴിയാത്തത്? സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ഒത്തുകളിക്കുകയാണ്. ഹൈക്കോടതി കയ്യേറ്റം അടക്കം കേസുകളില്‍ അറസ്റ്റ് വൈകിച്ചതും കേസുകള്‍ ഒഴിവാക്കിയതുമെല്ലാം പിഎഫ്‌ഐ - സിപിഎം ധാരണയനുസരിച്ചാണ് നടക്കുന്നത്. സംഭവം നടക്കുന്നത് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നോക്കിയാല്‍ കാണാവുന്ന സ്ഥലത്തായിട്ടും പ്രധാന പ്രതികളെ പിടികൂടിയിട്ടില്ല.

ലീഗിനെ തോല്‍പിക്കാന്‍ ഏത് തീവ്രവാദികളുമായും കൂട്ടുകൂടുമെന്ന അവസ്ഥ സിപിഎം തുടരുകയാണ്. അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് ഇത്തരക്കാരുമായി ധാരണയിലെത്താന്‍ സിപിഎം ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാരിനെ മുഖ്യ ശത്രുക്കളിലൊന്നായി കണ്ട് മാത്രമേ ലീഗിന് മുന്നോട്ടു പോകാനാവൂ. സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യമാണ്. മതവിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തിലായാലും ഹാദിയ കേസിലായാലും യതീംഖാനകളുടെ നിയന്ത്രണമായാലും വഖഫ് ബോര്‍ഡ് നിയമനമായാലും ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് പിണറായി സര്‍ക്കാരിന്റേതെന്നും മജീദ് പറഞ്ഞു. കെ.കെ.നവാസ്, നജീബ് കാന്തപുരം, ഉമര്‍ പാണ്ടികശാല, എം.എ.റസാഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
kpa majeed on cpm relation with sdpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X