മുഖ്യമന്ത്രിയാകാന്‍ ലീഗില്‍ ആരുമില്ലേ? കെപിഎ മജീദ് വെളിപ്പെടുത്തുന്നത് ഇങ്ങനെ..
കോഴിക്കോട്: ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആരു ജയിക്കും എന്നു കണ്ണും നട്ട് നോക്കിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ മുസ്ലീം ലീഗിന്റെ മനസ്സില്‍ ഇപ്പോള്‍ ആരുമില്ലെന്ന് ജനറല്‍ സെക്ട്രട്ടറി കെപിഎ മജീദ് പറഞ്ഞു.
മുഖ്യമന്ത്രി ആരാകണമെന്ന് തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കണമെന്ന് അതാത് മതസംഘടനകളാണ് തീരുമാനിക്കേണ്ടതെന്നും കെപിഎ മജീദ് പറഞ്ഞു.

യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങളും ആരോപണങ്ങളും യുഡിഎഫിന്റെ വിജയസാധ്യതതെ ബാധിക്കില്ല.
കുന്ദമംഗലം,ബാലുശ്ശേരി സീറ്റുകള്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും പരസ്പരം വച്ചുമാറിയത് താല്‍കാലിക അഡ്ജസ്റ്റുമെന്റ് മാത്രമാണെന്നും കെപിഎ മജീദ് പറഞ്ഞു. എല്‍ഡി എഫിന്റെ പൊള്ളയായ മദ്യനയമാണ്. ഒരുകാലത്തും മദ്യവര്‍ജനത്തിനായി എല്‍ഡിഎഫ് ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications