കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വേട്ട അവസാനിപ്പിക്കണം; കൊവിഡ് പരിശോധന സൗജന്യമാക്കണം: കെപിഎ മജീദ്

Google Oneindia Malayalam News

കോഴിക്കോട്: നാട്ടിലെത്തുന്ന പ്രവാസികളെ കോവിഡ് പരിശോധനയുടെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വിദേശത്ത് വെച്ച് 72 മണിക്കൂറിനകം സ്വന്തം ചെലവിൽ പണം മുടക്കി കോവിഡ് പരിശോധന കഴിഞ്ഞ് നാട്ടിലെത്തുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ വെച്ച് കോവിഡ് പരിശോധനയുടെ പേരിൽ സംസ്ഥാന സർക്കാർ കൊള്ളയടിക്കുകയാണ്. 1700 രൂപയാണ് ഇതിന്റെ പേരിൽ ഇവിടെ ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ചെലവിലുള്ള ഏഴു ദിവസത്തെ ക്വാറന്റൈനിന് ശേഷം വീണ്ടും ഒരു കോവിഡ് ടെസ്റ്റ് കൂടി നടത്തണമെന്നും നിർദേശിക്കുന്നു. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഗൾഫ് പ്രവാസികൾക്കും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്കും ഊഹിക്കാൻ പോലും കഴിയാത്ത തുകയാണ് മൂന്നു ടെസ്റ്റുകളുടെ പേരിൽ ചെലവഴിക്കേണ്ടി വരുന്നത്. കോവിഡ് ഇല്ലെന്ന് പരിശോധന നടത്തി വരുന്നവരെ പിടിച്ചുപറിക്കാനാണ് കേന്ദ്ര നിർദേശത്തിന്റെ മറവിലുള്ള നീക്കം. കോയമ്പത്തൂരും മധുരയും പൂനെയുമെല്ലാം വന്നിറങ്ങുന്നവർക്ക് ഒരു ചില്ലിക്കാശിന്റെ ചെലവില്ലാതെ ടെസ്റ്റ് നടത്താനാവും. ജെയ്പൂരിൽ 500 രൂപയും ഡൽഹിയിൽ 800ഉം മുംബൈയിയിൽ 850ഉം രൂപയാണ് പരിശോധനക്ക് ഈടാക്കുന്നത്.

kpamajeed

കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും 1700 രൂപയാണ് ഈടാക്കുന്നത്. ആധുനിക കേരളം കെട്ടിപ്പടുത്തതിൽ നിർണ്ണായക പങ്കുള്ള പ്രവാസി സമൂഹത്തോട് അനീതി അവസാനിപ്പിക്കണം. കോവിഡ് പരിശോധന തീർത്തും സൗജന്യമാക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
72 മണിക്കൂറിനുള്ളിൽ പരിശോധന കഴിഞ്ഞ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് ക്വാറന്റൈന് ശേഷം ആവശ്യമെങ്കിൽ മാത്രം കോവിഡ് ടെസ്റ്റ് നടത്തുന്നതാണ് ഉചിതം. രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ പുരോഗതിയുടെ നട്ടെല്ലായ പ്രവാസികളോട് ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും നീതി ചെയ്യാത്തത് പൊറുക്കാനാവാത്ത പാതകമാണ്.

Recommended Video

cmsvideo
Mutant virus found again in kerala

പ്രസിഡന്റ് രാംനാഥ് കോവിന്ദ് സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവും നരേന്ദ്രമോദി സ്‌റ്റേഡിയവും ഉദ്ഘാടനം ചെയ്യുന്നു, ചിത്രങ്ങള്‍ കാണാം

പിറന്ന നാടിനോടുള്ള പൊക്കിൾക്കൊടി ബന്ധം കാത്തുസൂക്ഷിച്ച് സമ്പാദിക്കുന്നതത്രയും ഇന്ത്യയിലേക്ക് അയക്കുകയും നിരന്തരം വന്നു പോകുകയും ചെയ്യുന്ന ഗൾഫ് പ്രവാസികളാണ് കേന്ദ്ര നിർദേശത്തിന്റെയും സംസ്ഥാന സർക്കാറിന്റെ ചൂഷണ മനസ്സിന്റെയും വലിയ ഇരയാകുന്നത്. ജോലി നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനും ഏറെ കാലം അവിടെ കുടിങ്ങികിടന്ന ശേഷം നാടണയുന്നവർക്ക് ആശ്വാസം പകരാനും സർക്കാർ തയ്യാറാവണം. പ്രവാസി സമൂഹത്തിന് നീതി ഉറപ്പാക്കാൻ നിയമപരമായും രാഷ്ട്രീയമായും ഏതറ്റംവരെയും പോകും. മുസ്്‌ലിംലീഗ് അവരെ ചേർത്തുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

English summary
KPA Majeed wants free covid test for expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X