കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ലെന്ന് കെപിഎ മജീദ്

Google Oneindia Malayalam News

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മന്ത്രി പികെ കുഞ്ഞാലികുട്ടിയുടെ കേരളാ യാത്രക്ക് പിന്നാലെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്നിരുന്നു.

യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധിനിത്യം നല്‍കാനാണ് ലീഗിന്റെ തീരുമാനം. കെഎന്‍എ ഖാദര്‍, അബ്ദുസമദ് സമദാനി എന്നിവര്‍ക്ക് സീറ്റ് ലഭിക്കാനിടയില്ല. മന്ത്രി പികെ അബ്ദുറബ്ബിനെ ഇത്തവണ മത്സരിപ്പിക്കാനും സാധ്യത ഇല്ല.

KPA Majeed

ഡിവൈഎഫ്‌ഐ വിട്ട് ലീഗില്‍ ചേര്‍ന്ന ശ്യാം സുന്ദറിനും ദലിത് നേതാവ് യുസി രാമനും സീറ്റ് ഉറപ്പാക്കും. കോഴിക്കോട് ജില്ലയിലെ സംവരണ മണ്ഡലമായ ബാലുശ്ശേരി കോണ്‍ഗ്രസുമായി വച്ചുമാറി അവിടെ യുസി രാമനെ പരിഗണിക്കാന്‍ ആലോചനയുണ്ട്. അതേപോലെ തിരുവനന്തപുരം വെസ്റ്റ്, ചടയമംഗലം, കരുനാഗപള്ളി എന്നിവയില്‍ ഏതെങ്കിലും സീറ്റ് ശ്യാം സുന്ദറിനു വേണ്ടി ലീഗ് ആവശ്യപെടും.

ലീഗിന് നിലയില്‍ 24 സീറ്റുകളാണ് യുഡിഎഫില്‍ അനുവദിച്ചിട്ടുള്ളത്. 24 ല്‍ 20 സീറ്റിലും കഴിഞ്ഞ തവണ ലീഗ് മത്സരിച്ചിരുന്നു. ഇത്തവണ കൂടുതല്‍ സീറ്റ് ലീഗ് ആവശ്യപെടാന്‍ സാധ്യതയില്ല. മന്ത്രിമാരായ എംകെ മുനീര്‍, വികെ ഇബ്രാഹിം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവരെ അതതു മണ്ഡത്തില്‍ തന്നെ നിര്‍ത്തും.

English summary
KPA Majeed does not contest the assembly election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X