കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"എന്നെ അയാള്‍ ചെയ്തതൊക്കെ... അടൂര്‍ഭാസിയെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെപിഎസി ലളിത..

  • By Aami Madhu
Google Oneindia Malayalam News

സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്. തനിക്ക് നേരിട്ടേണ്ടി വന്ന അതിക്രമത്തെ കുറച്ച് കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി തനുശ്രീ വെളിപ്പെടുത്തിയത്. ബോളിവുഡില്‍ നിന്ന് മാത്രമല്ല മലയാളത്തില്‍ നിന്നും നടിമാര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി കെപിഎസി ലളിത. കേരളകൗമുദി ഫ്ളാഷിനോടാണ് അവര്‍ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്.

 നടി ആക്രമിക്കപ്പെട്ടു

നടി ആക്രമിക്കപ്പെട്ടു

മലയാളത്തില്‍ നടി പാര്‍വ്വതിയാണ് സിനിമാ മേഖലയില്‍ നിന്നുണ്ടായ ദുരനുഭവം ആദ്യമായി തുറന്നുപറഞ്ഞത്. ഒരു പക്ഷേ പ്രമുഖയായ മലയാള നടി ഓടുന്ന കാറില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് ഇത്തരം ചര്‍ച്ചകള്‍ മലയാള സിനിമയില്‍ സജീവമായത്.

 തുറന്നു പറച്ചിലുകള്‍

തുറന്നു പറച്ചിലുകള്‍

ഇതോടെ നിരവധി പേര്‍ അതിക്രമങ്ങളെ കുറിച്ച് തുറന്നടിച്ചു. അവസരം കിട്ടണമെങ്കില്‍ കിടക്ക പങ്കിടാന്‍ വരെ പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വരെ നായികമാര്‍ വെളിപ്പെടുത്തി. സിനിമയിലെ പുരുഷാധിപത്യത്തിനെതിരെയുള്ള ഉറച്ച നിലപാടുകള്‍ കൂടിയായിരുന്നു അവയില്‍ ഏറെയും.

 പണ്ട് കാലത്തും

പണ്ട് കാലത്തും

എന്നാല്‍ പണ്ട് കാലത്തും നായികമാര്‍ ഇതിലേറെ സഹിക്കേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടി കെപിഎസി ലളിത. എന്നാല്‍ ഇന്നത്തെ പോലെയല്ല, മറിച്ച് തുറന്ന് പറയാന്‍ പോലും സാഹചര്യമില്ലാതെ എല്ലാം ഉള്ളിലൊതുക്കി കഴിയേണ്ട അവസ്ഥായായിരുന്നെന്നും നടി പറയുന്നു. ലളിതയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

 അതിക്രമം

അതിക്രമം

മലയാള സിനിമ കണ്ട ഹാസ്യസാമ്രാട്ടാണ് അടൂര്‍ ഭാസി. അടൂര്‍ ഭാസിയെ കുറിച്ചാണ് കെപിഎസി ലളിത കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്. താന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവങ്ങളാണ് ഭാസിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്നതെന്ന് ലളിത പറയുന്നു.

 ഒഴിവാക്കി

ഒഴിവാക്കി

ഭാസി അണ്ണന് വഴങ്ങാത്തതിന്‍റെ പേരില്‍ തനിക്ക് പല സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. അന്ന് നസീര്‍ സാറിനേക്കാള്‍ സിനിമാ മേഖലയില്‍ ശക്തനും പ്രാപ്തനും ഭാസിയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല.

 ഒരിക്കല്‍

ഒരിക്കല്‍

ഒരിക്കല്‍ വീട്ടിലെത്തി ധാരാളം മദ്യം കുടിക്കാന്‍ തുടങ്ങി. കുടിച്ച് വശം കെട്ട് വീട്ടിലിരുന്ന ഭാസിയെ ബഹദൂറാണ് വന്ന് കൂട്ടികൊണ്ട് പോയതെന്ന് ലളിത പറയുന്നു. എന്നാല്‍ അതിന് ശേഷവും തന്നെ ശല്യം ചെയ്യുന്നത് തുടര്‍ന്നു.

 പരാതി

പരാതി

അതോടെ താന്‍ പരാതിയുമായി സിനിമാ സംഘടനയായ സിനിമാ പരിഷത്തിനെ സമീപിച്ചു. എന്നാല്‍ അടൂര്‍ ഭാസിക്കെതിരെ പരാതി നല്‍കാന്‍ താന്‍ ആരാണെന്ന് ചോദിച്ച് തന്നെ സംഘടനയുടെ അധ്യക്ഷനായ ഉമ്മര്‍ ഭയപ്പെടുത്തുകയായിരുന്നുവെന്ന് ലളിത പറഞ്ഞു.

 ചൂടായി

ചൂടായി

എന്നാന്‍ നട്ടെല്ലുണ്ടോ നിങ്ങള്‍ക്ക് ഈ സ്ഥാനത്ത് ഇരിക്കാന്‍ എന്ന് ഉമ്മറിനോട് തിരിച്ചു ചോദിച്ച് താന്‍ ഇറങ്ങി പോകുകയായിരുന്നുവെന്നും ലളിത പറഞ്ഞു. ലളിതയുടോ വെളിപ്പെടുത്തലോടെ മലയാള സിനിമയിലെ പുരുഷാധിപത്യത്തിന്‍റെ കൂടുതല്‍ ഉദാഹരണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

 എഎംഎംഎയും

എഎംഎംഎയും

അന്ന് ലളിതയോട് എടുത്ത അതേ നിലപാട് തന്നെയാണ് ഇപ്പോഴും താരസംഘടനയായ എഎംഎഎയും തുടരുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പം നില്‍ക്കാതെ കുറ്റാരോപിതനൊപ്പം നില്‍ക്കുന്ന സീപനമായിരുന്നു സംഘടനയും സ്വീകരിച്ചത്.

 പുറത്താക്കി

പുറത്താക്കി

എന്നാല്‍ മാധ്യമങ്ങളും പൊതുസമൂഹവും വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് പോലുള്ള സംഘടനകളും സംഘടനയുടെ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ കുറ്റാരോപിതനായ നടനെ സംഘടനയ്ക്ക് പുറത്താക്കേണ്ടി വന്നു.

 തിരിച്ചെടുത്തു

തിരിച്ചെടുത്തു

ആക്രമം നടക്കുന്ന സമയത്ത് ഇന്‍സെന്‍റ് ആയിരുന്നു താര സംഘടനയുടെ പ്രസിഡന്‍റ്. എന്നാല്‍ പിന്നീട് പ്രസിഡന്‍റായി വന്ന നടന്‍ മോഹന്‍ലാലും കുറ്റാരോപിതനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.സംഘടനയിലെ അംഗമായ നടി ആക്രമിക്കപ്പെട്ടിട്ടും പ്രതിസ്ഥാനത്തുള്ള നടനെ കൈവിടില്ലെന്ന നിലപാടായിരുന്നു മോഹന്‍ലാലും സ്വീകരിച്ചത്.

 രാജിവെച്ചു

രാജിവെച്ചു

പിന്നാലെയാണ് ആക്രമിക്കപ്പെട്ട നടി അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയത്. ഒപ്പം ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരും രാജി വെച്ചു. ഇത് അമ്മയ്ക്ക് വലിയ തിരിച്ചടിയും നാണക്കേടുമുണ്ടാക്കിയ സംഭവമായിരുന്നു.

English summary
kpac lalitha about casting couch experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X