കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ കാണാൻ കെപിഎസി ലളിത പോയത് വെറുതെ അല്ല.. തെറ്റ് ചെയ്തെങ്കിൽ തെരുവിൽ തല്ലിക്കൊന്നോട്ടെ!

  • By Anamika
Google Oneindia Malayalam News

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ട് രണ്ട് മാസത്തിലധികമായി ജയില്‍വാസം അനുഭവിക്കുകയാണ് ദിലീപ്. ആക്രമിക്കപ്പെട്ട നടിയോടുള്ള പിന്തുണയേക്കാളും പലര്‍ക്കും ചായ്വ് കുറ്റാരോപിതനായ ദിലീപിനോടാണ്. സിനിമാലോകം ആലുവ സബ് ജയിലിലേക്ക് ഒഴുകിയതിന് കേരളം സാക്ഷിയാണ്.

നടന്മാര്‍ ജയിലിലേക്ക് ഒഴുകിയപ്പോഴും നടിമാര്‍ ആരും ദിലീപിനെ കാണാന്‍ ചെന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. അതിനിടെയാണ് കെപിഎസി ലളിതയുടെ ജയില്‍ സന്ദര്‍ശനം. ഇത് വിവാദമായതോടെ വിശദീകരണവുമായി കെപിഎസി ലളിത രംഗത്ത് വന്നിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട അന്ന് രാത്രി ദിലീപ് രമ്യാ നമ്പീശനെ വിളിച്ചു? പാതിരാത്രി വരെ ഫോണില്‍.. ദുരൂഹം!നടി ആക്രമിക്കപ്പെട്ട അന്ന് രാത്രി ദിലീപ് രമ്യാ നമ്പീശനെ വിളിച്ചു? പാതിരാത്രി വരെ ഫോണില്‍.. ദുരൂഹം!

ദിലീപിനെ കാണാൻ

ദിലീപിനെ കാണാൻ

ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ കെപിഎസി ലളിത എത്തിയത്. ദിലീപിന്റെ സഹോദരി ജയലക്ഷ്മിക്ക് ഒപ്പമാണ് കെപിഎസി ലളിത ദിലീപിനെ കാണാന്‍ ചെന്നത്.

20 മിനുറ്റ് കൂടിക്കാഴ്ച

20 മിനുറ്റ് കൂടിക്കാഴ്ച

ജയിലിനകത്ത് ദിലീപുമായി ഏകദേശം 20 മിനുറ്റോളം സമയം ചെലവഴിച്ചാണ് കെപിഎസി ലളിത മടങ്ങിയത്. ദിലീപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് അന്ന് പ്രതികരിക്കാന്‍ കെപിഎസി ലളിത തയ്യാറായിരുന്നില്ല.

സിപിഎമ്മിന് ക്ഷീണം

സിപിഎമ്മിന് ക്ഷീണം

മലയാളത്തിലെ മുതിര്‍ന്ന നടി എന്നതിലുപരി കേരള സംഗീത നാടക അക്കാദമി അധ്യക്ഷയും സിപിഎം സഹയാത്രികയുമാണ് കെപിഎസി ലളിത. ജയില്‍ സന്ദര്‍ശനം വലിയ വിവാദമായതോടെ സിപിഎമ്മിനും അത് വലിയ ക്ഷീണമായി.

ദിലീപ് നിരപരാധിയെന്ന്

ദിലീപ് നിരപരാധിയെന്ന്

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് നിരപരാധി ആണെന്നാണ് താന്‍ കരുതുന്നത് എന്ന് നേരത്തെ കെപിഎസി ലളിത പറഞ്ഞിരുന്നു. ജയില്‍ സന്ദര്‍ശന വിവാദത്തിന്റെ പശ്ചാത്തലില്‍ കെപിഎസി ലളിതയുടെ വിശദീകരണം ഇങ്ങനെയാണ്.

ദിലീപ് സ്വന്തം മകനെപ്പോലെ

ദിലീപ് സ്വന്തം മകനെപ്പോലെ

താന്‍ ദിലീപിനെ കണ്ടത് വ്യക്തിപരമായിട്ടാണ് എന്ന് കെപിഎസി ലളിത പറയുന്നു. തനിക്ക് അതിനുള്ള അവകാശമുണ്ട്.ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നതെന്നും കെപിഎസി ലളിത പറയുന്നു.

തെറ്റ് ചെയ്തെങ്കിൽ തല്ലിക്കൊന്നോട്ടെ

തെറ്റ് ചെയ്തെങ്കിൽ തല്ലിക്കൊന്നോട്ടെ

വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ. താന്‍ പിന്തുണയ്ക്കും.

ആർക്കും എന്തും പറയാം

ആർക്കും എന്തും പറയാം

താന്‍ ജയിലില്‍ ചെന്ന് ദിലീപിനെ കണ്ടതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെപിഎസി ലളിത പ്രതികരിച്ചു. മാധ്യമം ദിനപത്രത്തോടായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം.

രൂക്ഷ വിമർശനങ്ങൾ

രൂക്ഷ വിമർശനങ്ങൾ

കെപിഎസി ലളിതയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന കെപിഎസി ലളിത കുറ്റാരോപിതനായ ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടത് തെറ്റാണ് എന്ന വിമര്‍ശനമാണ് പ്രമുഖര്‍ അടക്കം ഉന്നയിക്കുന്നത്.

പദവിയിൽ തുടരരുത്

പദവിയിൽ തുടരരുത്

കെപിഎസി ലളിതയുടെ നടപടി മോശമായിപ്പോയെന്നും സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണ്‍ സ്ഥാനത്ത് നിന്നും അവരെ മാറ്റണം എന്നുമാവശ്യപ്പെട്ട് ദീപന്‍ ശിവരാമന്‍ രംഗത്ത് വന്നിരുന്നു. ആ സ്ഥാനത്ത് തുടരാന്‍ കെപിഎസി ലളിതയ്ക്ക് ധാര്‍മികമായി അവകാശമില്ല.

 ലജ്ജാകരം

ലജ്ജാകരം

പി ഗീത, ദീപ നിശാന്ത്, സജിത മഠത്തില്‍ എന്നിവരടക്കം കെപിഎസി ലളിതയുടെ നിലപാടിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ദിലീപിനെ സന്ദര്‍ശിച്ചത് ലജ്ജാകരമെന്ന് പി ഗീത വിമര്‍ശിച്ചു. ലളിതയുടേത് ദിലീപിന് ക്ലീന്‍ ചിറ്റ് കൊടുക്കുന്നത് പോലെയാണെന്നാണ് ദീപ നിശാന്ത് വിമര്‍ശിച്ചത്.

English summary
KPAC Lalitha explains why she visited Dileep in Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X