'ലളിത ചേച്ചിയുടെ അഭിനയം കണ്ട് ഞാൻ വിസ്മയിച്ചു'; - നിമിഷങ്ങൾ പങ്കിട്ട് ദുബായിലെ മലയാളി യുവതി
ദുബായ്: കെപിഎസി ലളിതയെ പരിചയപ്പെട്ട നിമിഷങ്ങൾ പങ്കിട്ട് ദുബായിലെ മലയാളി യുവതി. ദുബായിൽ മോഡൽ രംഗത്ത് ശ്രദ്ധേയയായ നർത്തകിയും നടിയുമായ ആണ് ബിന്ദു സഞ്ജീവ് . കെപിഎസി ലളിതയുമായി പങ്കുവച്ച മണിക്കൂറുകൾ ഓർത്തു കൊണ്ടാണ് മലയാളി യുവതി പ്രതികരിച്ചത്.
മലയാളി യുവതിയുടെ വാക്കുകൾ ഇങ്ങനെ ; -

മലയാള ചലച്ചിത്ര ലോകം ഒന്നടങ്കം തങ്ങളുടെ പ്രിയ ചേച്ചിയുടെ വിയോഗത്തിൽ ദുഃഖ സാന്ദ്രമായിരിക്കുന്നതായി ബിന്ദു വ്യക്തമാക്കി. 2018 - ൽ ഹനീഫ് അദാനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ കൊച്ചിയിൽ എത്തിയിരുന്നു. അന്ന് 2018 - ൽ കെപിഎസി ലളിതയ്ക്ക് ഒപ്പം രണ്ടു സീനുകളിൽ അഭിനയിക്കാൻ കഴിഞ്ഞതായി ബിന്ദു വ്യക്തമാക്കി.
സെറ്റിൽ എത്തിയ ഉടൻ ചേച്ചിയെ അങ്ങോട്ട് ചെന്ന് തന്നെ ഞാൻ പരിചയപ്പെട്ടു. ചേച്ചി എന്നെ അരികിൽ വിളിച്ച് ഇരുത്തി. തുടർന്ന് നാടും വീടും കുടുംബ കാര്യങ്ങളും അന്വേഷിച്ചു. എന്റെ മുഖം ആരെയൊക്കെയോ ഓർമിപ്പിക്കുന്നു എന്നും ചേച്ചി പ്രതികരിച്ചു.
ആ സംസാരം കുറച്ച് നീണ്ടു. തുടർന്ന് സിനിമയിൽ കൂടുതൽ നേട്ടമുണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഒന്നിച്ചുള്ള സീനിലും അല്ലാത്തപ്പോഴും ചേച്ചിയുടെ അഭിനയം കണ്ട് ഞാൻ വിസ്മയിച്ചു പോയി. മുഖ ഭാവങ്ങളിലും ശരീര ഭാഷയിലും വളരെ സ്വാഭാവികതയോടെ ചേച്ചി അഭനയിച്ചിരുന്നു. കണ്ടാൽ ആരും നോക്കി നിന്നും പോകും. അന്ന് പിരിയുമ്പോൾ, വീണ്ടും കാണാം എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞത്.
പക്ഷേ, ഇനിയൊരിക്കലും നേരിട്ട് കാണാനാവില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്ത ദുഃഖം. എങ്കിലും ആ അഭിനയ പ്രതിഭയുടെ മുഖം മനസിൽ എന്നും മായാതെ നിൽക്കും - - മലയാളി യുവതി ബിന്ദു സഞ്ജീവിന്റെ വാക്കുകൾ.
അതേസമയം, അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്കാര ചടങ്ങുകൾ തൃശ്ശൂർ വടക്കാഞ്ചേരിയിൽ നടന്നു. എങ്കക്കാട് ഗ്രാമത്തിലെ തറവാട് വീട്ടിലാണ് ചടങ്ങുകൾ നടന്നത്.
ഇന്നലെ രാത്രിയോടെ ആയിരുന്നു പ്രശസ്ത നടി കെപിഎസി ലളിത വിട പറഞ്ഞത്. 75 വയസ്സായിരുന്നു. ഇന്നലെ രാത്രി പത്ത് ഇരുപതോടെ തൃപ്പൂണിത്തുറ പേട്ട പാലത്തിന് സമീപം സ്കൈലൈൻ അപ്പാർട്ട്മെൻറിൽ ആയിരുന്നു അന്ത്യം. മകനും സംവിധായകനുമായ സിദ്ധാർത്ഥൻ ഒപ്പമായിരുന്നു കെപിസി ലളിത താമസിച്ചിരുന്നത്. കരൾ രോഗവും പ്രമേഹ രോഗവും ബാധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏറെക്കാലമായി ചികിത്സ തേടിയിരുന്നു നടി.












Click it and Unblock the Notifications