ഉരുളയ്ക്ക് ഉപ്പേരി പോലെ കെപിഎസി ലളിതയുടെ മറുപടി, പ്രതിഷേധക്കാര്‍ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല
തൃശ്ശൂര്‍: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി സീറ്റ് തിരിച്ചു പിടിക്കാമെന്ന ലക്ഷ്യവുമായി സിപിഎം നിശ്ചിയിച്ചിരുന്ന സ്ഥാനാര്‍ത്ഥിയായിരുന്നു കെപിഎസി ലളിത. എന്നാല്‍ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന ഉറച്ച നിലപാടുമായാണ് താരമിപ്പോള്‍. ഇതേ സമയം സമയവും ആരോഗ്യവും അനുവദിച്ചാല്‍ പ്രചാരണത്തിന് ഇറങ്ങും.
തനിക്കെതിരെ നടത്തിയ പ്രതിഷേധം ബാധിച്ചിട്ടില്ല. എന്നാല്‍ ചായം തേച്ചവര്‍ക്കും രാഷ്ട്രീയമുണ്ടെന്നും ഇനി സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും കെ പിഎസി ലളിത വ്യക്തമാക്കുന്നു. എന്നാല്‍ തനിക്കെതിരെയുള്ള പ്രതിഷേധം കൊച്ചു കുട്ടികളുടെ അറിവില്ലായ്മയാണെന്നും ലളിത വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്
വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി നിശ്ചിയിച്ചിരുന്നത് കെപിഎസി ലളിതയെ ആയിരുന്നു. സ്ഥാനാര്‍ത്ഥിയാകാനുള്ള പാര്‍ട്ടി തീരുമാനത്തെ ലളിത നേരത്തെ സ്വാ ഗതം ചെയ്തിരുന്നു.

പ്രതിഷേധം
കെപിഎസി ലളിത സ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ വടക്കാഞ്ചേരിയില്‍ പ്രതിഷേധങ്ങളും പോസ്റ്റര്‍ യുദ്ധവുമായിരുന്നു.

പിന്‍മാറി
അടുത്തിടെ കെപിഎസി ലളിത തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ട്. മത്സരിക്കാനില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും താരം.

അറിവില്ലായ്മ
തനിക്കെതിരെയുള്ള പ്രതിഷേധം കൊച്ചുകുട്ടികളുടെ അറിവില്ലായ്മയാണെന്ന് കെപിഎസി ലളിത പറഞ്ഞു. ചായം തേച്ചവര്‍ക്കും രാഷ്ട്രീയമുണ്ടെന്നും താരം വ്യക്തമാക്കി.

പ്രചാരണത്തിന് ഇറങ്ങും
താന്‍ മത്സരത്തില്‍ നിന്നും പിന്‍മാറിയെങ്കിലും സിപിഎമ്മിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് ലളിത വ്യക്തമാക്കി.












Click it and Unblock the Notifications