പോസ്റ്റര്‍ പതിച്ചവര്‍ ഇനി ആ പണിയ്ക്ക് ഇറങ്ങില്ല, ചുട്ട മറുപടിയുമായി കെപിഎസി ലളിത, വീഡിയോ
തന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പരാതികള്‍ക്കും പോസ്റ്ററുകള്‍ക്കും എതിരെ ചുട്ട മറുപടിയുമായി ചലച്ചിത്രതാരവും വടക്കാഞ്ചേരിയിലെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ കെപിഎസി ലളിത. തികഞ്ഞ അഭിനേത്രിയാണെന്ന് തെളിയിച്ച താരം താനൊരു നല്ല രാഷ്ട്രീയക്കാരി കൂടിയാണെന്ന് തെളിയിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്.
മുകളില്‍ നിന്ന് കെട്ടിയിറക്കിയവരൊന്നും വടക്കാഞ്ചേരിയില്‍ മത്സരിയ്‌ക്കേണ്ടന്ന പേരിലാണ് നടിയ്‌ക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തന്നെ നൂലില്‍ കെട്ടിയിറക്കിയതല്ലെന്നായിരുന്നു കെപിഎസി ലളിതയുടെ പ്രതികരണം. താന്‍ പ്രസ്ഥാനവുമായി വളരെ അടുപ്പമുള്ളയാളാണെന്നും തന്റെ കമ്യൂണിസ്റ്റ് പാരമ്പര്യം എന്താണെന്നും വിമര്‍ശകര്‍ക്ക് പറഞ്ഞു കൊടുത്താണ് പ്രതികരണം അവസാനിപ്പിച്ചത്.

പ്രതികരണം
തന്റെ എതിരാളികള്‍ക്ക് ചുട്ട മറുപടി തന്നെയാണ് കെപിഎസി ലളിത നല്‍കിയത്

അറിയണം
തനിയ്ക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള അടുപ്പവും താരം പറഞ്ഞു

നൂലില്‍ കെട്ടിയിറക്കിയതല്ല
തന്നെ നൂലില്‍ കെട്ടിയിറക്കിയതല്ലെന്നും താരം പ്രതികരിച്ചു

വിജയ സാധ്യത
ഇത്തരം പ്രചാരണങ്ങള്‍ തന്റെ വിജയ സാധ്യത കൂട്ടുമെന്നും കെപിഎസി ലളിത
വീഡിയോ
കെപിഎസി ലളിതയുടെ പ്രതികരണം ; വീഡിയോ












Click it and Unblock the Notifications