കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം കെപിഎസി ലളിതയ്ക്ക് പ്രശ്‌നമല്ല; സിപിഎമ്മില്‍ ആശങ്ക

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: വടക്കാഞ്ചേരിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കുന്ന കെപിഎസി ലളിതയ്‌ക്കെതിരായ പ്രതിഷേധം വര്‍ധിച്ചുവരവെ പ്രതിഷേധം കാര്യമാക്കുന്നില്ലെന്ന് നടിയുടെ പ്രതികരണം. പ്രതിഷേധം കാര്യമാക്കുന്നില്ല. തനിക്കെതിരെ മാത്രമല്ല പ്രതിഷേധം മിക്ക സ്ഥാനാര്‍ഥികള്‍ക്കെതിരെയും പ്രതിഷേധമുണ്ടെന്ന് ലളിത പറഞ്ഞു.

പോസ്റ്ററുകളില്‍ തുടങ്ങിയ പ്രതിഷേധം തെരുവില്‍ പ്രകടനമായി മാറിയതോടെയാണ് കെപിഎസി ലളിത വീണ്ടും പ്രതികരിച്ചത്. വടക്കാഞ്ചേരിയില്‍ തന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായിട്ടില്ലെന്നും നടി പറഞ്ഞു. മത്സരിക്കാന്‍ സമ്മതമാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്വേഷിച്ചിരുന്നു. സമ്മതമാണെന്നു പറഞ്ഞു.

kpac-lalitha

ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. മറ്റൊരാളാണ് വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാകുന്നതെങ്കില്‍ അവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ലളിതയ്ക്കു പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി ടൗണില്‍ പ്രതിഷേധപ്രകടനം നടത്തിയത്.

എന്നാല്‍, സിപിഎം പ്രവര്‍ത്തകരല്ല പ്രകടനം നടത്തിയതെന്ന് പാര്‍ട്ടി പറയുന്നു. സിപിഎം പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കി. വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയായി കെപിഎസി ലളിതയെ തീരുമാനിക്കാനിരിക്കുന്ന സിപിഎമ്മിന് പ്രതിഷേധ പ്രകടനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. കേവലം കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പേരില്‍മാത്രം ലളിതയെ സ്ഥാനാര്‍ഥിയാക്കുന്നതിനോട് പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
KPAC Lalitha says Not taking protests seriously
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X