Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളക്കരത്തില്‍ കെപിസിസി ഇടഞ്ഞു, മുഖ്യന്‍ കുടുങ്ങുമോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അധിക നികുതി ഏര്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. വെള്ളക്കരം ഉയര്‍ത്തിയതിനെതിരെ കെപിസിസി തന്നെ രംഗത്തെത്തി.

വെളളക്കരത്തില്‍ സ്ലാബുകള്‍ പുന:ക്രമീകരിക്കണം എന്നാണ് കെപിസിസി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണക്കാര്‍ക്ക് ബുദ്ധി മുട്ടുണ്ടാക്കുന്ന രീതിയില്‍ നികുതി വര്‍ദ്ധന നടപ്പാക്കരുതെന്നാണ് കെപിസിസിയുടെ ആവശ്യം. 20,000 ലിറ്റര്‍ വരെ വെള്ളക്കരം വര്‍ദ്ധിപ്പിക്കരുതെന്നും കെപിസിസി ആവശ്യപ്പെട്ടു.

VM Sudheeran

കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. സാമ്പത്തിക വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെപിസിസിയുടെ നിര്‍ദ്ദേശം.

നികുതി വര്‍ദ്ധിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിലോ പാര്‍ട്ടിയിലോ ഒരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. ഉപയോഗിക്കുന്ന ഭാഷയില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

നികുതി കൂട്ടിയ സംഭവത്തില്‍ പാര്‍ട്ടിക്കുളളിലെ അഭിപ്രായ വ്യത്യാസമാണ് ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നത്. ചിലരുടെ വെള്ളംകുടി നിര്‍ത്തിക്കാന്‍ നാട്ടുകാരുടെ വെള്ളംകുടി മുട്ടിക്കുന്ന നടപടി എന്നാണ് കെ മുരളീധരന്‍ വെള്ളക്കരം കൂട്ടിയതിനെ വിശേഷിപ്പിച്ചത്. വെളളക്കരം കൂട്ടിയതില്‍ വിഎം സുധീരനും നേരത്തെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+