Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പന്ത് കെപിസിസിയുടെ കോര്‍ട്ടില്‍: കേരള നേതൃത്വത്തിന് തീരുമാനിക്കാമെന്ന് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടി നിലപാടിന് എതിരായ തീരുമാനം എടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. കെപിസിസിയാണ് കെ വി തോമസിനെ വിലക്കിയത്. കെപിസിസി തീരുമാനം എന്താണോ അത് ഹൈക്കമാന്‍ഡും അംഗീകരിക്കുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാല്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്നായിരുന്നു കെപിസിസി നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

കോണ്‍ഗ്രസിനോട് കെ വി തോമസ് നന്ദികേടാണ് കാണിച്ചതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചു. സിപിഎം പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇനി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനസില്‍ കെ.വി തോമസിന് സ്ഥാനമില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് കെ വി തോമസിന് തുടരാനാകില്ല. എഐസിസിയുടെ നിര്‍ദേശം ലംഘിച്ച് പാര്‍ട്ടി വിരുദ്ധ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

1

അതേ സമയം കെ.വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു. കെ വി തോമസിന് അന്ത്യവിശ്രമത്തിനായി തെമ്മാടിക്കുഴി പോലും ലഭിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവായ കെ വി തോമസിന് ഉപദേശവുമായി ചെറിയാന്‍ ഫിലിപ്പിന്റെ ഫേസുബുക്ക് പോസ്റ്റിട്ടു. സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതൊണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിപ്പ്.

2

സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥര്‍ ഒരിക്കലും പട്ടിണിക്കിടാറില്ല. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സിപിഎംന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.

3

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കിയ നടപടിക്കെതിരെ പ്രതികരണവുമായി എംഎം മണി രംഗത്തെത്തി. ഗാന്ധി ഘാതകരുടെ കൈയ്യില്‍ രാജ്യത്തെ ഭരണത്തെകൊണ്ട് എത്തിച്ചത് 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ്. ഗാന്ധി പ്രതിമയുടെ അടുത്ത് ഗാന്ധി ഘാതകരുടെ പ്രതിമ സ്ഥാപിക്കുന്ന സാഹചര്യമുണ്ടാക്കിയതും കോണ്‍ഗ്രസാണെന്നും എംഎം മണി പറഞ്ഞു. ഇന്ത്യയില്‍ വര്‍ഗീയതക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. ഇതൊന്നും കാണാതെ സോണിയാ ഗാന്ധിയോ സുധാകരനോ എന്തെങ്കിലും കാണിച്ചാല്‍ പൊട്ടന്‍ ആനയെ കണ്ടപോലെയാണ്. അതെല്ലാം വിഡ്ഢിത്തമാണെന്നും എംഎം മണി പറഞ്ഞു.

4

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും ആദ്യത്തെ നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കെ വി തോമസിന് രാജ്യസഭാ സീറ്റ് കൂടി നിഷേധിച്ചതോടെ നേതൃത്വവുമായി ഇടച്ചിലിലാണ് അദ്ദേഹം. ജി 23 അംഗമായ തരൂര്‍ ദേശീയ നേതൃത്വത്തവുമായി ഉടക്കിലാണ്.

Recommended Video

cmsvideo
    അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+