ഇത് പുതിയ തുടക്കം; തലയെണ്ണാന്‍ കെപിസിസി; നേതാക്കള്‍ക്ക് ആറ് മാസത്തെ പ്രബേഷന്‍
കോഴിക്കോട്: പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ പുനഃസംഘടന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് കെ സുധാകരന്‍. ആറ് മാസത്തിനുള്ളിലെങ്കിലും സംഘടനാ തലത്തില്‍ കാതലായ മാറ്റങ്ങള്‍ നടപ്പിലാക്കി വിജയ പദത്തില്‍ എത്തിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി വിവിധ പരിഷ്കാരങ്ങളാണ് ഇതിനോടകം നടപ്പാക്കിയിരിക്കുന്നത്.
കോണ്‍ഗ്രസ് ജനസംഖ്യാ രജിസ്റ്റര്‍ പോലുള്ളവ ഉടന്‍ നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് എത്ര കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ട് എന്നുള്ളതിന് യാതൊരു വ്യക്തതയുമില്ല. പാര്‍ട്ടിയുടെ ചിട്ടയായ പ്രവര്‍ത്തനത്തിന് പലപ്പോഴും വിലങ്ങ് തടിയാവുന്നത് ഈ കൃത്യതയില്ലായ്മയാണ്. മറുവശത്ത് സിപിഎം ഉള്‍പ്പടേയുള്ള പല ഇടത് പാര്‍ട്ടികള്‍ക്കും തങ്ങളുടെ അംഗ സഖ്യയെ കുറിച്ച് കൃത്യമായ കണക്കുണ്ട്. ഇതേ മാതൃകയില്‍ അംഗങ്ങളുടെ കണക്ക് തയ്യാറാക്കാനാണ് കോണ്‍ഗ്രസും ഒരുങ്ങുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്ററാണ് തയ്യാറാക്കാന്‍ പോവുന്നത്. പൂര്‍ണ്ണമായി തയ്യാറാക്കാന‍് കഴിയില്ലെങ്കിലും പാര്‍ട്ടി അനുകൂലികളുടെ വിവരങ്ങളും ശേഖരിക്കാന്‍ നിര്‍ദേശമുണ്ട്. പാര്‍ട്ടിയുടെ പുതിയ അടിസ്ഥാന ഘടകമായ യൂണിറ്റ് കമ്മിറ്റി (സി യു സി) രൂപീകരണത്തിനു മുന്നോടിയായി ഡി സി സികളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി സര്‍വേ നടത്തുന്നുണ്ട്.
കാവ്യ മാധവന്റെ കൈ ചേര്‍ത്ത് പിടിച്ച് കുഞ്ഞ് മഹാലക്ഷ്മി; പിന്നാലെ ദിലീപ്, ചിത്രങ്ങള്‍ വൈറല്‍

നിലവില്‍ ഏതാനും കേന്ദ്രങ്ങളില്‍ മാത്രം തുടങ്ങിയിട്ടുള്ള ഈ സര്‍വേ വരും ദിവസങ്ങളില്‍ സംസ്ഥാനത്തേക്ക് മുഴുവന്‍ വ്യാപിപ്പിക്കും. ഇതില്‍ നിന്നായിക്കും രജിസ്റ്ററിനുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇവ ക്രോഡീകരിച്ച് ഡിജിറ്റൈസ് ചെയ്യും. കോണ്‍ഗ്രസ് വീടുകള്‍, കോൺഗ്രസ് സൗഹൃദ വീടുകൾ എന്ന രീതിയിലാണ് പാർട്ടി അനുകൂല വീടുകൾ തരംതിരിക്കുന്നത്. തിരഞ്ഞെടുപ്പുകളിലെ വോട്ട് കണക്ക് കൂട്ടലില്‍ അടക്കം ഈ വിവരങ്ങള്‍ മുതല്‍ കൂട്ടാവുമെന്നാണ് പ്രതീക്ഷ.

മുഴുവൻ അംഗങ്ങളും പാർട്ടി അനുഭാവികളോ പ്രവർത്തകരോ ആയ വീടുകളാണു കോൺഗ്രസ് വീടുകൾ. വീട്ടിലെ ഒരംഗമെങ്കിലും പാര്‍ട്ടി അനുഭാവിയോ അല്ലെങ്കില്‍ കോണ്‍ഗ്രസ് അനുകൂലമായ നിലപാട് സ്വീകരിക്കുന്നവരോ ആയവരുടെ കുടുംബമാണ് കോണ്‍ഗ്രസ് സൗഹൃദ വീട്. നിരന്തരം ഉള്ള ഇടപെടലിലൂടെ ഇവരെ കോണ്‍ഗ്രസ് വീടുകള്‍ ആക്കി മാറ്റുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തോടെ തന്നെ രജിസ്റ്റര്‍ തയ്യാറാക്കുമെന്നാണ് പ്രതീക്ഷ.

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിചയമില്ലാത്ത പ്രവര്‍ത്തന വഴിയിലൂടെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എന്താണ് സെമി കേഡര്‍ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും ആള്‍ക്കൂട്ടത്തില്‍ നിന്നും അച്ചടക്കത്തിലേക്ക് മാറുക എന്ന ഉത്തരമാണ് നേതാക്കള്‍ നല്‍കുന്നത്. പദവി ലഭിച്ചെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്നാണ് ഡിസിസി അധ്യക്ഷന്‍മാരോട് കെ പി സി സി നേതൃത്വം പറയുന്നത്. ആറ് മാസം പ്രൊബേഷന്‍ സമയമാണ്.

ആറ് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം പുതിയ ഡിസിസി പ്രസിഡന്റുമാര്‍ തുടരണമോയെന്ന് തീരുമാനിക്കും. നിഷ്ക്രിയനായ ഒരു ഡി സി സി പ്രസിഡന്റ് ആറു മാസത്തിനപ്പുറം ആ സ്ഥാനത്തു തുടരില്ല' എന്ന് സുധാകരൻ തന്നെ പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു. ഡി സി സി യില്‍ മാത്രമല്ല, ഇത് എല്ലാ ഘടകങ്ങളിലും ബാധകമാണ്. എല്ലായിടത്തും ഭാരവാഹികളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമിതികളുണ്ടാവും. ചുരുക്കി പറഞ്ഞാല്‍ പണിയെടുക്കാതെ നേതാക്കള്‍ക്ക് പദവിയില്‍ തുടരാന്‍ സാധിക്കില്ല.

നേതാക്കള്‍ യോഗത്തിന് എത്തുമെന്ന് ഉറപ്പാക്കാനും തീരുമാനമുണ്ട്. തീരുമാനം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആദ്യ നടപടിയുണ്ടാവുകയും ചെയ്തു. കോഴിക്കോട് ചേര്‍ന്ന പോഷക സംഘടനാ ജില്ലാ ഭാഹവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഡിസിസി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയായിരുന്നു. കോണ്‍ഗ്രസിലും പോഷക സംഘടനയിലും ഹാജര്‍ നിര്‍ബന്ധമാക്കുകയും തുടര്‍ച്ചയായി വിട്ടു നില്‍ക്കുന്നവരെ സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്യും.

പോഷകസംഘടനകളുടെ പ്രവര്‍ത്തനം വിലയിരുത്താനും തീരുമാനമായിട്ടുണ്ട്. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഡിസിസിക്ക് സമര്‍പ്പിക്കണം. ഇതില്‍ ഓരോ ഭാരവാഹിയുടെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കും. പരിപാടികൾക്ക് സ്വന്തം പേരിൽ അഭിവാദ്യം അർപ്പിച്ചുള്ള ഫ്ലെക്സുകൾ നേതാക്കൾ വയ്ക്കരുത് എന്നും കർശന നിർദേശമുണ്ട്. സ്വന്തം ഫ്ലക്സ് വെച്ചല്ല നേതാവാകേണ്ടത് എന്നാണ് കെ സുധാകരന്‍ ഓര്‍മ്മിപ്പിക്കുന്നത്. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന പ്രചരണ ബോര്‍ഡുകളില്‍ ഗാന്ധിയുടെ ചിത്രം മാത്രം വെച്ചത് പുതിയ തീരുമാനത്തിന്റെ തുടക്കമാണ്.

അതേസമയം, സംസ്ഥാനത്ത് സി യു സി രൂപീകരണം ശക്തമായ രീതിയില്‍ തന്നെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി ഇറക്കിങ്ങലിലായിരുന്നു ആദ്യ കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റി രൂപീകരിച്ചത്. കോൺഗ്രസിന്‍റെ അസ്തിത്വം അരക്കിട്ടുറപ്പിക്കാൻ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ക്ക് സാധിക്കുമെന്നാണ് ആദ്യ യൂണിറ്റ് രൂപീകരിച്ചുകൊണ്ട് കെ പി സി സി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ എല്ലാ ബൂത്തുകളിലും സമാനമായ രീതിയില്‍ സി യു സികള്‍ രൂപീകരിക്കും. ആറുമാസത്തിനകം സംസ്ഥാന വ്യാപകമായി ഒരു ലക്ഷം മൈക്രോ യൂണിറ്റുകള്‍ സ്ഥാപിക്കും. 15 മുതല്‍ 20 വരെ കുടുംബങ്ങള്‍ അടങ്ങുന്നതാണ് ഒരു സി യു സി. കോൺഗ്രസ് ജന്മദിനമായ ഡിസംബർ 28ന് ഒന്നേകാൽ ലക്ഷം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാനാണ് കെ പി സി സിയുടെ തീരുമാനമെന്നും കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications