കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരാറുകാരന്‍റെ മരണം: ട്രസ്റ്റ് ഭാരവാഹികള്‍ പണം നല്‍കിയില്ലെന്ന് കെപിസിസി സമിതിയുടെ കണ്ടെത്തല്‍

Google Oneindia Malayalam News

കണ്ണൂര്‍: ചെറുപുഴയില്‍ കെട്ടിടം കരാറുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തെളിവുകള്‍ കണ്ടെത്തി കെപിസിസി സമിതി. കെട്ടിടനിര്‍മ്മാണത്തിന്‍റെ പണം
കരാറുകാരന് കോണ്‍ഗ്രസ് നേതാക്കളായ ട്രസ്റ്റ് ഭാരവാഹികൾ നല്‍കിയിട്ടില്ലെന്ന് സമിതി അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സമിതിയംഗങ്ങള്‍ വ്യക്തമാക്കി.

സിപിഎം പ്രചരണത്തിനായി കിയാല്‍ പണം നല്‍കി; ആരോപണങ്ങളുമായി രമേശ് ചെന്നിത്തലസിപിഎം പ്രചരണത്തിനായി കിയാല്‍ പണം നല്‍കി; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല

ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് കെട്ടിടത്തിന്‍റെ കരാറുകാരനായിരുന്നു ജോയ് എന്ന ജോസഫിനെ ആശുപത്രികെട്ടിടത്തിന്‍റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കെ കരുണാകരന്‍ മെമ്മോറിയല്‍ ആശുപത്രിക്കെട്ടിടം നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ജോയിക്ക് ലഭിക്കാനുണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

kannur

കെപിസിസി ജനറല്‍ സെക്രട്ടറിമാരായ നാരായണന്‍, കെപി അനില്‍കുമാര്‍, കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധിഖ് എന്നിവരായിരുന്നു കെപിസിസി നിയോഗിച്ച സമിതിയിലെ അംഗങ്ങള്‍. സംഭവം പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സമിതിയുടെ വിലയിരുത്തല്‍. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ കെപിസിസി നേതൃത്വത്തിന് കൈമാറുമെന്നും സമിതിയംഗങ്ങള്‍ അറിയിച്ചു.

ഗ്രാമത്തില്‍ പ്രവേശിക്കാന്‍ പാടില്ല; പിന്നോക്ക ജാതിക്കാരനായ ബിജെപി എംപിയെ തടഞ്ഞ് ഗ്രാമീണര്‍ഗ്രാമത്തില്‍ പ്രവേശിക്കാന്‍ പാടില്ല; പിന്നോക്ക ജാതിക്കാരനായ ബിജെപി എംപിയെ തടഞ്ഞ് ഗ്രാമീണര്‍

English summary
kpcc enquiry committee against k karunakaran trust
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X