കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളവും രാഹുലിനെ തള്ളി, പ്രശംസ പ്രിയങ്കക്ക്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അങ്ങനെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും രാഗുല്‍ ഗാന്ധി എന്ന എഐസിസി വൈസ് പ്രസിഡന്റിനെ തള്ളിപ്പറഞ്ഞിരിക്കുന്നു. കെപിസിസി എക്‌സിക്യൂട്ടിവിന്റെ പ്രമേയത്തില്‍ പ്രശംസ മുഴുവന്‍ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധിക്കാണ്.

ബിജെപി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നും കോണ്‍ഗ്രസിന് കൃത്യമായ മറുപടി നല്‍കാനായില്ലെന്നാണ് കെപിസിസിയുടെ വിമര്‍ശനം. അല്‍പമെങ്കിലും ആശ്വാസം പകര്‍ന്നത് പ്രിയങ്കയുടെ രംഗപ്രവേശനം മാത്രമാണ്.

Rahul Gandhi

മോദിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായത് പ്രിയങ്ക ഗാന്ധിക്ക് മാത്രമാണെന്ന് കെപിസിസി പ്രമേയത്തില്‍ പറയുന്നു. ഇത് പ്രവര്‍ത്തകരില്‍ ആവേശനമുണ്ടാക്കിയതായും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി വിലയിരുത്തുന്നു.

പാര്‍ട്ടിയുടെ പാളിച്ചകളും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളുമാണ് തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങാന്‍ ഇടയാക്കിയതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. യുവാക്കളെ സ്വാധീനിക്കാനായില്ല. അധികാരത്തിലേക്കുള്ള മടങ്ങിവരവിന് നെഹ്റു സ്വീകരിച്ചിരുന്ന സോഷ്യലിസ്റ്റ് നിലപാടുകളെ തിരിച്ചുകൊണ്ടുവരണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ രാഹല്‍ ഗാന്ധിക്ക് നേരെയായിരുന്നു ആക്രമണം അധികവും.യോഗത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ചുകൊണ്ട് സംസാരിക്കാന്‍ അധികമാരും രംഗത്ത് വന്നില്ല എന്നതും ശ്രദ്ധേയമാണ്. മമ്മൂട്ടിയോ മോഹന്‍ലാലോ അഭിനയിക്കേണ്ട കഥാപാത്രത്തെ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചതുപോലെയായിരുന്നു കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് വരെ വിമര്‍ശനം ഉയര്‍ന്നിരുന്നു . രാഹുലിനെ ജോക്കര്‍ എന്ന് വിഷേപ്പിച്ച മുമന്ത്രി ടിഎച്ച് മുസ്തഫയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

English summary
KPCC executive resolution praises Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X