കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച വരുത്തി; ആറ് മണ്ഡലം മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി കെപിസിസി

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ മണ്ഡലം പ്രസിഡണ്ടുമാര്‍ക്കെതിരെ നടപടി. ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിന് ആറ് മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി. യൂണിറ്റ് കമ്മിറ്റി രൂപീകരണം, 137 രൂപ ചലഞ്ച് എന്നിവ വിജയിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ച്ച, കൃത്യവിലോപം എന്നിവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരായ നടപടി.

മണ്ഡലം പ്രസിഡന്റുമാരായ സാം മാത്യു (ഏനാത്ത്), സാബു മരുതേന്‍കുന്നേല്‍ (കോട്ടാങ്ങല്‍), എബ്രഹാം പി തോമസ് (ചെറുകോല്‍) പി എം ജോണ്‍സണ്‍ (ഇലന്തൂര്‍), ജിജി ചെറിയാന്‍ (മല്ലപ്പുഴശ്ശേരി), സുബിന്‍ നീറംപ്ലാക്കല്‍ (കോയിപ്രം) എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്. സ്ഥാനം അലങ്കാരമായി കൊണ്ട് നടക്കുന്നവര്‍ പുറത്ത് പോകേണ്ടി വരുമെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.

ks

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. ഡിസംബര്‍ 28 ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നല്‍കിയാണ് ഫണ്ട് സമാഹരണം പദ്ധതിക്ക് തുടക്കമിട്ടത്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഡിജിറ്റല്‍ രീതിയിലും പണം അടയ്ക്കാനുള്ള സൗകര്യവും നേതൃത്വം ഒരുക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ നേതൃ നിരയിലുള്ളവരില്‍ നിന്ന് 137 രൂപ വീതം സമാഹരിക്കാനായിരുന്നു കെ പി സി സി നിര്‍ദേശിച്ചിരുന്നത്. നേതാക്കളില്‍ ഏറെപ്പേരും പണം നല്‍കിയതോടെയാണ് ബൂത്ത് തലത്തിലേക്ക് ചലഞ്ച് വ്യാപിപ്പിച്ചത്.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

കെപി സി സി ഐ എന്‍ ടി യു സി ഒരുകോടി പത്ത് ലക്ഷം രൂപയാണ് 137 രൂപ ചലഞ്ചിലേക്ക് നല്‍കിയത്. കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ചാണ് 137 രൂപ ചലഞ്ച് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി വഴി 50 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. റിപ്പബ്ളിക് ദിനത്തില്‍ പദ്ധതി അവസാനിപ്പിക്കാനായിരുന്നു കെ പി സി സി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീയതി ദണ്ഡി യാത്രയുടെ വാര്‍ഷികദിനമായ മാര്‍ച്ച് 12-ലേക്ക് മാറ്റുകയായിരുന്നു.

'അതിജീവിതയോട് വിരോധമില്ല, ഒന്നിലും പങ്കില്ല, ചിലതൊന്നും ഓര്‍മയില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന്‍'അതിജീവിതയോട് വിരോധമില്ല, ഒന്നിലും പങ്കില്ല, ചിലതൊന്നും ഓര്‍മയില്ല'; ആരോപണങ്ങള്‍ നിഷേധിച്ച് കാവ്യ മാധവന്‍

ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി പിന്നീട് അവസാന തീയതി ഏപ്രില്‍ മുപ്പതിലേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു. രസീതില്ലാതെ പണപ്പിരിവ് നടത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതോടെ മണ്ഡലം തലത്തില്‍ രസീത് തയ്യാറാക്കിയാണ് പണം നല്‍കുന്നവര്‍ക്ക് കൊടുത്ത് തുടങ്ങിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളിലും കെ പി സി സിയിലും ബാങ്ക് അക്കൗണ്ടിലേക്കും ചലഞ്ചിലെ പണം എത്തിയിരുന്നു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
KPCC expels six constituency presidents due to Failure of collect funds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X