കസ്തൂരിരംഗനെ പഠിക്കാന്‍ കെപിസിസിയും
തിരുവനന്തപുരം:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പറ്റി പഠിക്കാന്‍ കെപിസിസിയും സമിതിയെ നിയോഗിച്ചു. സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ വിദഗ്ധ സമിതിയെ ആണ് നിശ്ചയിച്ചതെങ്കില്‍ കെപിസിസിയുടെ സമിതിയില്‍ അഞ്ച് അംഗങ്ങളുണ്ട്.
എംഎം ഹസ്സന് ആണ് കെപിസിസി നിശ്ചയിച്ച സമിതിയുടെ ചെയര്‍മാര്‍. കൂടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏറെ ബാധിക്കും എന്ന് പറയപ്പെടുന്ന ഇടുക്കി, കണ്ണൂര്‍, പാലക്കാട്, വയനാട് ഡിസിസി സെക്രട്ടറിമാറും ഉണ്ടായിരിക്കും. ഒരു മാസത്തിനുള്ളില്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെപിസിസി ആവശ്യപ്പെടുന്നത്.

കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ മലയോര മേഖലയില്‍ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടോ, അതെല്ലാം സമിതി പരിശോധിക്കണം. വിശദമായ റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിക്കണം.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി നവംബര്‍ അവസാന വാരം മുതല്‍ തെളിവെടുപ്പ് നടത്തും. 16 കേന്ദ്രങ്ങളില്‍ വച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കെപിസിസിയുടെ സമിതി ഏത് രീതിയിലാണ് പഠനം നടത്തുക എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
കെപിസിസി സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിക്കാനാണ് തീരുമാനം. നവംബര്‍ 21 ന് കെപിസിസി ആസ്ഥാനത്ത് നടടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ ഇടുക്കി ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുത്ത പിടി തോമസ് എംപിക്കെതിരെ രൂക്ഷ വിമര്ം ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം












Click it and Unblock the Notifications