കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്തൂരിരംഗനെ പഠിക്കാന്‍ കെപിസിസിയും

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പറ്റി പഠിക്കാന്‍ കെപിസിസിയും സമിതിയെ നിയോഗിച്ചു. സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ വിദഗ്ധ സമിതിയെ ആണ് നിശ്ചയിച്ചതെങ്കില്‍ കെപിസിസിയുടെ സമിതിയില്‍ അഞ്ച് അംഗങ്ങളുണ്ട്.

എംഎം ഹസ്സന്‍ ആണ് കെപിസിസി നിശ്ചയിച്ച സമിതിയുടെ ചെയര്‍മാര്‍. കൂടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഏറെ ബാധിക്കും എന്ന് പറയപ്പെടുന്ന ഇടുക്കി, കണ്ണൂര്‍, പാലക്കാട്, വയനാട് ഡിസിസി സെക്രട്ടറിമാറും ഉണ്ടായിരിക്കും. ഒരു മാസത്തിനുള്ളില്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കെപിസിസി ആവശ്യപ്പെടുന്നത്.

KPCC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയാണെങ്കില്‍ മലയോര മേഖലയില്‍ എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടോ, അതെല്ലാം സമിതി പരിശോധിക്കണം. വിശദമായ റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിക്കണം.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി നവംബര്‍ അവസാന വാരം മുതല്‍ തെളിവെടുപ്പ് നടത്തും. 16 കേന്ദ്രങ്ങളില്‍ വച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കെപിസിസിയുടെ സമിതി ഏത് രീതിയിലാണ് പഠനം നടത്തുക എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

കെപിസിസി സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും സംസ്ഥാന സര്‍ക്കാരിനും സമര്‍പ്പിക്കാനാണ് തീരുമാനം. നവംബര്‍ 21 ന് കെപിസിസി ആസ്ഥാനത്ത് നടടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ ഇടുക്കി ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുത്ത പിടി തോമസ് എംപിക്കെതിരെ രൂക്ഷ വിമര്‍ം ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

English summary
Kerala Pradesh Congress Committe formed a five member committee to study the issues of Kasturirangal Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X