• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുതിപ്പിലും കിതപ്പിലും പ്രസ്ഥാനത്തോടൊപ്പം ചേർന്ന് നിൽക്കുന്ന കൂറുള്ള നേതാവ്'; ഖാർഗെയെ പിന്തുണച്ച് ജയന്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ തള്ളി മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പിന്തുണയുമായി കെപിസിസി ജനറൽ സെക്രട്ടറിയും കെ സുധാകരൻ പക്ഷക്കാരനുമായ കെ ജയന്ത്. കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രാഹുൽ ഇന്ത്യൻ ജനതയ്ക്കിടയിലേക്ക് ഇറങ്ങുമ്പോൾ പ്രസ്ഥാനത്തിന്റെ സംഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുവാൻ സാധിക്കുന്ന, നേതാക്കളെ കേൾക്കുവാനും ചേർത്തുനിർത്തുവാനും വേണ്ടത് പ്രസ്ഥാനത്തിന്റെ ഉൾത്തുടിപ്പുകൾ അറിയുന്ന ഒരു പാരമ്പര്യവാദിയായ മൂതിർന്ന നേതാവ് തന്നെയാണ്.60 വർഷകാലം നേതൃത്വപരമായ കഴിവ് തെളിയിച്ചു കടന്നു വന്ന കോൺഗ്രസിന്റെ ദളിത് മുഖത്തിനാണ് തന്റെ പിന്തുണ, ജയന്ത് ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1

ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും വീണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നിൽ നിർത്തുന്ന മുഖം രാഹുൽ ഗാന്ധിയുടേതാണ്..!!സ്നേഹത്തിന്റെ കരുതലിന്റെ ചേർത്ത് നിർത്തലിന്റെ മുഖം..!!
പുതിയ ഇൻഡ്യയിൽ നഷ്ടപ്പെട്ടതും ആ മുഖമാണ്..!!ചേർത്ത് നിർത്തലിന്റെ ഇന്ത്യയെ വീണ്ടെടുക്കുവാനാണ് കോൺഗ്രസിന്റെ ജോഡോ യാത്ര..!!ആ യാത്ര ഇന്ത്യയുടെ ആത്മാവിനെ ചേർത്ത് നിർത്തി മുന്നോട്ട് പോകുന്നത്‌ ആത്മാഭിമാനത്തോടെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു..!!
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതു വീണ്ടെടുക്കലിന്റെ കാലമാണ്..!!

2

നമ്മൾ തനിച്ചല്ല എന്ന് രാഹുൽ ഓരോ നിമിഷവും നമ്മളെ ഓർമപ്പെടുത്തുന്നു..!!
കോൺഗസ് പ്രസിഡണ്ടായി രാഹുൽ ഗാന്ധി ആയിരുന്നു സ്വാഭാവിക സ്ഥാനാർഥി, പക്ഷേ, പൂര്ണസമയം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കണമെന്ന ധീരമായ തീരുമാനവുമായി അദ്ദേഹം മുന്നോട്ട് പോവുകയാണ്..!!
സംഘടനയെ മറ്റൊരാൾ നയിക്കട്ടെയെന്ന ജനാധിപത്യപരമായ ഒരു തീരുമാനം അദ്ദേഹം എടുത്തിരിക്കുന്നു..!!കോൺഗസ് പ്രസിഡന്റ് ആകുവാൻ അദ്ദേഹം തയ്യാറാകുന്നില്ല എന്നതിനർത്ഥം കോൺഗ്‌സിന്റെ മുഖം രാഹുൽ ആയിരിക്കില്ല എന്നതല്ല..!!

3

കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രാഹുൽ ഇന്ത്യൻ ജനതയ്ക്കിടയിലേക്ക് ഇറങ്ങുമ്പോൾ പ്രസ്ഥാനത്തിന്റെ സംഘടനാപരമായ ഉത്തരവാദിത്വം നിർവഹിക്കുവാൻ സാധിക്കുന്ന, നേതാക്കളെ കേൾക്കുവാനും ചേർത്തുനിർത്തുവാനും വേണ്ടത് പ്രസ്ഥാനത്തിന്റെ ഉൾത്തുടിപ്പുകൾ അറിയുന്ന ഒരു പാരമ്പര്യവാദിയായ മൂതിർന്ന നേതാവ് തന്നെയാണ്..!!കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും പ്രസ്ഥാനത്തോടൊപ്പം ചേർന്ന് നിൽക്കുന്ന കൂറുള്ള നേതാവ്..!!

'അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് പ്രശ്നമുണ്ടോ?' വിവാദങ്ങളിൽ പ്രതികരിച്ച് മമ്മൂട്ടി'അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് പ്രശ്നമുണ്ടോ?' വിവാദങ്ങളിൽ പ്രതികരിച്ച് മമ്മൂട്ടി

4

ഇന്ത്യയിലെ കോൺഗ്രസ് പ്രസ്ഥാനത്തിലെ മൂതിർന്ന നേതാക്കൾ യോജിച്ചെടുത്ത തീരുമാനത്തോട് ഞാൻ പൂർണമായും യോജിക്കുന്നു..!!ഒൻപതു തെരഞ്ഞെടുപ്പുകൾ വിജയിച്ച പരിണിതപ്രജ്ഞനായ നേതാവ്..!!
ഇന്ത്യയിലെ മുഴുവൻ നേതാക്കളെയും പേരെടുത്തു വിളിക്കുവാൻ ബന്ധമുള്ള നേതാവ്..!!
ചാതുർവർണ്യത്തെ തിരിച്ചു കൊണ്ടുവരുവാൻ സംഘപരിവാർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്ന ഈ കെട്ടകാലത്തു 60 വർഷകാലം നേതൃത്വപരമായ കഴിവ് തെളിയിച്ചു കടന്നു വന്ന കോൺഗ്രസിന്റെ ദളിത് മുഖം..!!തനിക്കു മുകളിലാണ് പാർട്ടിയെന്ന് തന്റെ ജീവിതം കൊണ്ട്‌ തെളിയിച്ച ശ്രീ മല്ലികാർജുൻ ഖാർഘയെ അഭിമാനത്തോട് കൂടി ഞാൻ പിന്തുണയ്ക്കുന്നു..!!
എന്റെ വോട്ട് ശ്രീ മല്ലികാർജുൻ ഖാർഘയ്‌ക്ക്..!!

'കാവ്യയുടെ മുൻ ഭർത്താവിന്റെ വക്കീലായ രാമൻപിള്ള ദിലീപിന്റെ അഭിഭാഷകനായതിൽ ദുരൂഹത,അന്വേഷിക്കണം'; സംവിധായകൻ'കാവ്യയുടെ മുൻ ഭർത്താവിന്റെ വക്കീലായ രാമൻപിള്ള ദിലീപിന്റെ അഭിഭാഷകനായതിൽ ദുരൂഹത,അന്വേഷിക്കണം'; സംവിധായകൻ

5

ഇന്ത്യയെ വീണ്ടെടുക്കുന്നതിന് വേണ്ടി വിശ്രമമില്ലാതെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് കരുത്തായി സംഘടനയെ ചേർത്ത് നിർത്തുവാൻ ശ്രീ മല്ലികാർജുൻ ഖാർഘയ്ക്കും പുതിയ ഭാരവാഹികൾക്കും സാധിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു..!!സോഷ്യൽ മീഡിയകളിലെ ആർപ്പുവിളികളല്ല കോൺഗ്രസ് പ്രെസിഡന്റിനെ തെരഞ്ഞെടുക്കേണ്ടതിന്റെ മാനദണ്ഡം..!!
പിന്കുറിപ്പ് :നിതിൻ ഗഡ്കരി, രാജ്‌നാഥ് സിങ്ങ്, അമിത് ഷാ ഇപ്പോൾ ജെ പി നദ്ദ..!!
ഇവരൊന്നുമല്ല ബിജെപി യുടെ മുഖം..!!
ഒരിക്കലും ബിജെപി പ്രസിഡന്റ് ആയിട്ടില്ലാത്ത നരേന്ദ്ര മോദിയാണ് ബിജെപി യുടെ മുഖം..!!
നരേന്ദ്ര മോദിയാണ് ബിജെപി യുടെ മുഖമെങ്കിൽ ഇന്ത്യയെ വീണ്ടെടുക്കുന്നതിന് വേണ്ടി ഉരുകിത്തിളയ്ക്കുന്ന ഇന്ത്യൻ തെരുവുകളിൽ മനുഷ്യരെ ചേർത്ത് നിർത്തി ആയിരമായിരം കിലോമീറ്ററുകൾ നടന്നു നീങ്ങുന്ന രാഹുൽ ഗാന്ധിയാണ് കോൺഗ്രസിന്റെ മുഖം..!!

ദിലീപ് കേസ്;'ഇതൊന്നും തെളിവുകൾ അല്ലേ? തെറ്റെന്ന് കാലം തെളിയിക്കും'; അതിജീവിതയുടെ സഹോദരൻദിലീപ് കേസ്;'ഇതൊന്നും തെളിവുകൾ അല്ലേ? തെറ്റെന്ന് കാലം തെളിയിക്കും'; അതിജീവിതയുടെ സഹോദരൻ

English summary
KPCC general secretary k jayanth support mallikarjun kharge, says efficient to lead congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X