Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവി തോമസിന് രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍?; കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ശുപാര്‍ശ

തിരുവനന്തപുരം : പാര്‍ട്ടി വിലക്ക് ലംഘിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന് സസ്‌പെന്‍ഷനെന്ന് സൂചന. കെ വി തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കും. അതിന് ശേഷം മാത്രമായിരിക്കും നടപടി പ്രഖ്യാപിക്കുക. രണ്ട് വര്‍ഷത്തേക്ക് കെ വി തോമസിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം .

അതേസമയം , അച്ചടക്ക സമിതിയുടെ ശുപാര്‍ശയില്‍ സോണിയാ ഗാന്ധിയാണ് അവസാന തീരുമാനം എടുക്കുക. തീരുമാനത്തില്‍ മാറ്റം വരുത്താനുള്ള എല്ലാ അധികാരവും സോണിയ ഗാന്ധിക്കുണ്ട് . ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ശുപാര്‍ശ സോണിയ ഗാന്ധി അംഗീകരിക്കുമെന്നാണ് സൂചന .

kv thomas

എ കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി യോഗം ഇന്ന് രാവിലെ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനം . പാര്‍ട്ടി വിലക്ക് ലംഘിച്ച് സി പി എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാണ് കെ വി തോമസിനെതിരെ അച്ചടക്ക നടപടി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍, പുറത്താക്കല്‍ അടക്കമുള്ള നടപടി ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് സാധിക്കും .

ഇതിനിടെ , പാര്‍ട്ടി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ കെ വി തോമസ് നല്‍കിയ മറുപടി അച്ചടക്ക സമിതി വിശമായി പരിശോധിച്ചു. ഇതിന് ശേഷമാണ് നടപടി . കെ വി തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് അച്ചടക്ക സമിതി കണ്ടെത്തിയിരിക്കുന്നത്. ശുപാര്‍ശ സോണിയ ഗാന്ധി അംഗീകരിച്ചാല്‍ കെ വി തോമസിന് പാര്‍ട്ടിയിലുള്ള എല്ലാ പദവിയും നഷ്ടമാകും. കെ വി തോമസിനെതിരെയി ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് കെ പി സി സി നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടത് .

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    അതേസമയം, തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കെ വി തോമസ് നേരത്തെ ആരോപിച്ചിരുന്നു . കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പുറത്താക്കാനുള്ള അജണ്ടയുണ്ടെന്നാണ് കെ വി തോമസ് പറഞ്ഞത്. ഹൈക്കമാന്‍ഡുമായി സംസാരിച്ച ശേഷം സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായിരുന്നു. എന്നിട്ടും കെ സുധാകരന്‍ മാധ്യമങ്ങളോട് താന്‍ പുറത്താണെന്ന് പറഞ്ഞ് നടന്നുവെന്നും തോമസ് പറഞ്ഞിരുന്നു .

    താരിഖ് അന്‍വറുമായും കെ സി വേണുഗോപാലിനോടും സംസാരിച്ച ശേഷം കണ്ണൂരില്‍ നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതാണ് . എന്നാല്‍ പിറ്റേ ദിവസം മുതല്‍ തുടങ്ങി. എന്നെ പുറത്താക്കണമെന്ന അജണ്ട ഇവിടെയുള്ളവര്‍ക്കുണ്ട്. അതിപ്പോള്‍ തുടങ്ങിയതല്ല. ഇതില്‍ എന്ത് രാഷ്ട്രീയ മര്യാദയാണുള്ളതെന്ന് കെ വി തോമസ് ചോദിച്ചിരുന്നു.

    പാര്‍ട്ടി കോണ്‍ഗ്രസിന് പങ്കെടുത്തതിന് പിന്നാലെ കെ വി തോമസ് അകത്തും പുറത്തുമായ അവസ്ഥയിലാണ് . പാര്‍ട്ടിയുടെ ഒരു പരിപാടിക്കും അദ്ദേഹത്തെ ക്ഷണിക്കുകയോ നേതാക്കള്‍ ബന്ധം പുലര്‍ത്തുകയോ ചെയ്യുന്നില്ല. സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പോലും കെ വി തോമസിനെ അകറ്റിനിര്‍ത്തുകയാണ് പാര്‍ട്ടി. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് വരുന്നത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചത്. പുറത്താക്കി ഒരു ഹീറോ പരിവേഷം നല്‍കിയാല്‍ തൃക്കാക്കര തിരഞ്ഞെടുപ്പില്‍ അത് സി പി എമ്മിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+