കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ വരുന്നുവെന്നറിഞ്ഞ് തിടുക്കപ്പെട്ട് വിജിലന്‍സിനെ ഇറക്കിയതെന്തിന്; ചോദ്യങ്ങളുമായി രാജശേഖരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയോട് 5 ചോദ്യങ്ങളുമായി കെപിസിസി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരന്‍. ആരോപണം ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ഒരന്വേഷണവും പ്രഖ്യാപിക്കാതെ സി.ബി.ഐ വരുന്നു എന്നറിഞ്ഞ് തിടുക്കപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ചോദ്യങ്ങള്‍. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നിയമിച്ചത് എന്തിന്?

നിയമിച്ചത് എന്തിന്?

1)റെഡ് ക്രസൻ്റുമായി കരാറിൽ ഒപ്പിട്ട ആരോപണങ്ങൾ നേരിടുന്ന ലൈഫ് മിഷൻ സി.ഇ.ഒ, യു.വി ജോസിനെ തിടുക്കപ്പെട്ട് ലൈഫ് മിഷൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ലോക്കൽ സെൽഫ് ഗവൺമെൻ്റ് വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചത് എന്തിന്?

തിടുക്കപ്പെട്ട് വിജിലൻസ് അന്വേഷണം

തിടുക്കപ്പെട്ട് വിജിലൻസ് അന്വേഷണം

2) ആരോപണ വിധേയനായ ആ ഉദ്യോഗസ്ഥൻ അവിടെ ഇരുന്നാൽ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുള്ള സാധ്യത ഉണ്ടന്നിരിക്കെ, അടിയന്തിരമായി യു.വി ജോസിനെ ലോക്കൽ സെൽഫ് ഗവൺമെൻ്റിൻ്റെ അഡീഷണൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ നടപടിയെടുക്കുമോ?

3) ആരോപണം ഉണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ഒരന്വേഷണവും പ്രഖ്യാപിക്കാതെ സി.ബി.ഐ വരുന്നു എന്നറിഞ്ഞ് തിടുക്കപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്തിന്?

ഫയലുകൾ കൊണ്ട് പോയത് എന്തിന്?

ഫയലുകൾ കൊണ്ട് പോയത് എന്തിന്?

4) ബഹു.സുപ്രീം കോടതി റൂളിംഗ് പ്രകാരം ഒരു കേസിൽ രണ്ട് എഫ്.ഐ. ആർ പാടില്ല എന്നിരിക്കെ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതിൻ്റെ തൊട്ടടുത്ത ദിവസം വിജിലൻസ് സെക്രട്ടേറിയേറ്റിൽ കയറി ലൈഫ് മിഷൻ വിവാദ ഫയലുകൾ കൊണ്ട് പോയത് എന്തിന്?

ഒരു കോടിയല്ല നാലര കോടിയാണ്

ഒരു കോടിയല്ല നാലര കോടിയാണ്

5) ലൈഫ് മിഷൻ കമ്മീഷൻ ഒരു കോടിയല്ല നാലര കോടിയാണ് എന്ന് പറഞ്ഞത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും മന്ത്രിമാരായ ഡോ.തോമസ് ഐസക്കും , എ കെ.ബാലനും ആണ്. കൂടാതെ ഉചിതമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും.എന്നിട്ടും കമ്മീഷൻ ഇടപാടിലെ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത് ആരെ രക്ഷിക്കാൻ?

 കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം കുമ്മനത്തിന് വെച്ചത് അബ്ദുള്ളക്കുട്ടി കൊണ്ടുപോയി; ശോഭാ സുരേന്ദ്രനുമില്ല, ബിജെപിയില്‍ അതൃപ്തി ശക്തം

English summary
kpcc leader sooranad rajasekharan against pinarayi vijayan on life mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X