സുധീരൻ ഇടഞ്ഞു തന്നെ; കെപിസിസി നേതൃയോഗം തുടരുന്നു; വിട്ടു നിന്ന് മുല്ലപ്പള്ളിയും മുരളീധരനും
തിരുവനന്തപുരം: കെപിസിസി നേതൃയോഗം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. പുന:സംഘടിപ്പിക്കപ്പെട്ട കെപിസിസി നിർവാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടക്കുന്നത്. സ്ഥിരം ക്ഷണിതാക്കളും, പ്രത്യേക ക്ഷണിതാക്കളും, പോഷകസംഘടന പ്രസിഡൻ്റുമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കൽ ഇന്നത്തെ യോഗത്തിനുശേഷം നടക്കും. ചെറിയാൻ ഫിലിപ്പിനുള്ള അംഗത്വ വിതരണവും യോഗത്തിനുശേഷം നടക്കുന്ന ചടങ്ങിൽ നൽകും.

പുനസംഘടന വൈകിയത് കൊണ്ട് കെപിസിസി ചേരുന്നതും വൈകിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ യോഗത്തിൽ പറഞ്ഞു. പരസ്യ പ്രസ്താവനകൾക്ക് കടുത്ത വിലക്കുണ്ടെന്ന് പറഞ്ഞ സുധാകരൻ തിരക്കിയ പ്രശ്നങ്ങൾ ഏറ്റെടുക്കാൻ കോൺഗ്രസ് മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇതിനായി സമഗ്രമായ രീതിയിൽ ഒരു കലണ്ടർ തന്നെ തയ്യാറാക്കിയെന്നും സുധാകരൻ യോഗത്തിൽ പറഞ്ഞു. യോഗം കെപിസിസിയിൽ പുരോഗമിക്കുകയാണ്.

അതേസമയം, നേരത്തെ പുന:സംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്ന മുതിർന്ന നേതാവ് വി എം സുധീരൻ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവച്ച അദ്ദേഹം കോൺഗ്രസിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, മുൻ കെപിസിസി അധ്യക്ഷനെന്ന നിലക്ക് അദ്ദേഹത്തിന് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാമായിരുന്നു.

ഔദ്യോഗിക ആവശ്യങ്ങൾക്കായി ദില്ലിയിലുള്ള കെപിസിസി പ്രചാരണ സമിതി അധ്യക്ഷൻ കെ മുരളീധരൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിനെത്തിയില്ല. ഇന്ധന വില വർധനയ്ക്കെതിരായ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വഴിതടയൽ സമരം യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. പുനസംഘടിപ്പിക്കപ്പെട്ട നിർവാഹകസമിതിയുടെ ആദ്യയോഗം നാളെയാണ് ചേരുന്നത്.

രണ്ട് പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ച് പാർട്ടിയിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ് ഇന്ന് കോൺ ഗ്രസിൽ ചേരും. 21 വർഷത്തിനുശേഷമാണ് ചെറിയാൻ തൻ്റെ മാതൃസംഘടനയിലേക്കുള്ള മടങ്ങി പോകുന്നത്. ചെറിയാൻ ആൻ്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പത്രസമ്മേളനം നടത്തി തൻ്റെ കോൺഗ്രസ് പ്രവേശനം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചെറിയാൻ ഫിലിപ്പിന് അം ഗത്വം നൽകും.
ദീപിക പതുക്കോണ്‍ മാറി നില്‍ക്കണം; പുതിയ മേക്കോവറില്‍ സീരിയല്‍ താരം കൃഷ്ണപ്രിയ












Click it and Unblock the Notifications