കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് ഒറ്റക്കെട്ട്! പക്ഷേ, സുധീരന് മാത്രം? ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന് വിശ്വസിക്കില്ലെങ്കിലും...

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റേതെന്ന പേരിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു.

Google Oneindia Malayalam News

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾ രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ കെപിസിസി തീരുമാനം. സംഭവത്തിൽ നിയമവിദഗ്ദരുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കാനും കെപിസിസി യോഗത്തിൽ തീരുമാനമായി.

ലൗ ജിഹാദും സിറിയയും! അച്ഛന്റെ വാദങ്ങൾ പൊളിഞ്ഞു, സംഘികളുടെയും; ഹരിതയും നിസാമുദ്ദീനും വിവാഹിതരായി...ലൗ ജിഹാദും സിറിയയും! അച്ഛന്റെ വാദങ്ങൾ പൊളിഞ്ഞു, സംഘികളുടെയും; ഹരിതയും നിസാമുദ്ദീനും വിവാഹിതരായി...

ഉമ്മൻചാണ്ടിക്കെതിരെ വീണ്ടും സരിതയുടെ ലൈംഗിക പീഡന പരാതി; ബെഹ്റ ഉടൻ തീരുമാനമെടുക്കില്ല, കാരണം?ഉമ്മൻചാണ്ടിക്കെതിരെ വീണ്ടും സരിതയുടെ ലൈംഗിക പീഡന പരാതി; ബെഹ്റ ഉടൻ തീരുമാനമെടുക്കില്ല, കാരണം?

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റേതെന്ന പേരിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള സർക്കാർ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ പറഞ്ഞു. സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വെയ്ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സോളാർ വിവാദത്തെ ഒറ്റക്കെട്ടായി നേരിടാനുള്ള തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ വ്യത്യസ്ത അഭിപ്രായങ്ങളുമായി രംഗത്തെത്തി.

ഒറ്റക്കെട്ട്...

ഒറ്റക്കെട്ട്...

തിരുവനന്തപുരത്ത് ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് സോളാർ വിവാദത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാൻ കോൺഗ്രസ് തീരുമാനിച്ചത്. എ,ഐ ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിലപാടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സർക്കാർ തീരുമാനം...

സർക്കാർ തീരുമാനം...

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാനുള്ള തീരുമാനം സർക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണെന്നാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ ആരോപിച്ചത്.

ജാഥയിൽ...

ജാഥയിൽ...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന സംസ്ഥാന ജാഥയിൽ സർക്കാരിന്റെ പ്രതികാര നടപടികൾ തുറന്നുകാട്ടുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വീഴ്ച പറ്റിയെന്ന്...

വീഴ്ച പറ്റിയെന്ന്...

എന്നാൽ സോളാർ വിവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ വിഎം സുധീരൻ ഉമ്മൻചാണ്ടിയുടെ ഓഫീസിനെതിരെ ആരോപണവുമായി രംഗത്തെത്തി. സംഭവത്തിൽ ഉമ്മൻചാണ്ടിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

വിശ്വസിക്കുന്നില്ല...

വിശ്വസിക്കുന്നില്ല...

ഓഫീസിന് വീഴ്ചപറ്റിയെങ്കിലും, ഉമ്മൻചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും മുൻ കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ വ്യക്തമാക്കി.

ഷാനവാസ്...

ഷാനവാസ്...

ഉമ്മൻചാണ്ടിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ച വിഎം സുധീരനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ എംഐ ഷാനവാസ് രംഗത്തെത്തി. നേതാക്കളെ തേജാവധം ചെയ്യുന്നത് നല്ലതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

English summary
kpcc meeting on solar issues and controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X