ഞെക്കിക്കൊല്ലുന്നതിനു മുന്നോടിയായുള്ള നക്കിക്കൊല്ലല്; ബിജെപിയുടെ ഭവനസന്ദര്ശനത്തിനെതിരെ സുധാകരന്
തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിനംപ്രതി ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ അതു മൂടിവച്ച് ഈസ്റ്റര്‍ ദിനത്തില്‍ ബി ജെ പിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനത്തിനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി അറിയിച്ചു. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സംഘപരിവാര്‍ ശക്തികള്‍ ഞെക്കിക്കൊല്ലുന്നതിനു മുന്നോടിയായി നക്കിക്കൊല്ലാന്‍ ഇറങ്ങിയിരിക്കുകയാണെന്നു സുധാകരന് പറഞ്ഞു.
ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിനേയും അദ്ദേഹത്തിന്റെ രണ്ടു പിഞ്ചു മക്കളെയും തീയിട്ടു ചുട്ടുകൊന്നതും അധഃസ്ഥിതരുടെ ഇടയില്‍ അരനൂറ്റാണ്ടിലധികം പ്രവര്‍ത്തിച്ച ഫാ സ്റ്റാന്‍ സ്വാമിയെ 84-ാം വയസില്‍ യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു കൊന്നതും 500 ഓളം പേര് കൊല്ലപ്പെടുകയും 395 പള്ളികള്‍ തകര്‍ക്കുകയും ചെയ്ത ഒറീസയിലെ കാണ്ടമാല്‍ വര്‍ഗീയ ലഹളയും മറന്നിട്ടാണോ ഭവനസന്ദര്‍ശനത്തിനെത്തുന്നതെന്ന് ബിജെപിക്കാര്‍ വ്യക്തമാക്കണം.

മദര്‍ തെരേസയ്ക്കു നല്കിയ നൊബേല്‍ സമ്മാനവും ഭാരതരത്നവും തിരിച്ചെടുക്കണമെന്ന ആര് എസ് എസ് മുഖ്യന് മോഹന്‍ ഭഗത്തിന്റെ ജല്പനങ്ങള് തത്തയെപ്പോലെ ഏറ്റുപറയുന്ന സംസ്ഥാനത്തെ ബി ജെ പി നേതാക്കളുടെ നിലപാടില്‍ മാറ്റമുണ്ടോ? മദര്‍ തെരേസ അഗതികളെ ശുശ്രൂഷിക്കുകയായിരുന്നില്ലെന്നും അവരെ മതപരിവര്‍ത്തനം ചെയ്യുകയായിരുന്നുവെന്നുമുള്ള സംഘപരിവാര്‍ നിലപാടിനോട് കേരള നേതാക്കള്‍ എന്തു പറയുന്നു? 240 അഗതി മന്ദിരങ്ങളില്‍ പതിനായിരക്കണക്കിന് ആരോരുമില്ലാത്തവരെ ആകെ മൂന്നു സാരികള്‍ മാത്രം സമ്പാദ്യമുള്ള കന്യാസ്ത്രീകള്‍ ശുശ്രൂഷിക്കുമ്പോള്‍ അതിനു വിലങ്ങുതടി തീര്‍ത്തതു ന്യായീകരിക്കാവുന്നതാണോ?
കഴിഞ്ഞ ഫെബ്രുവരിയില്‍ 79 ക്രൈസ്തവസംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധയോഗത്തില്‍ ക്രൈസ്തവരുടെ 500 പള്ളികള്‍ ആക്രമിക്കപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ കണക്കനുസരിച്ച് 2022ല്‍ ക്രൈസ്തവര്‍ക്കെതിരേ 21 സംസ്ഥാനങ്ങളില്‍ 597 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ 1198 ആക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ക്രൈസ്തവര്‍ക്കുനേരേ നടക്കുന്ന അക്രമങ്ങള്‍ നിര്‍ത്താന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. ഡോ. പീറ്റര്‍ മച്ചാഡോ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ 8 സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങളില്‍ വ്യക്തതയില്ലാതെ ബി ജെ പി നടത്തുന്ന ഭവനസന്ദര്‍ശനം വെറുമൊരു പ്രഹസനമായി മാറുമെന്നു സുധാകരന് പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications