കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിപിഐഎമ്മിലെ വിദൂഷകന്റെ തലയിൽ ഉദിച്ച മണ്ടത്തരം', ജിതിനെ സംരക്ഷിക്കുമെന്ന് കെ സുധാകരൻ

Google Oneindia Malayalam News

എകെജി സെന്‍റർ ആക്രമണക്കേസിൽ പിടിയിലായ ജിതിനെ സംരക്ഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കൊണ്ടുവരുന്നു. സിപിഐഎമ്മിന്റെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച മണ്ടത്തരമെന്ന് കെ സുധാകരൻ പറഞ്ഞു.കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് യൂ ടേൺ അടിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ സുധാകരൻ വിമർശിച്ചു.

ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത്‌ കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

k sudhakaran

ഇന്നി കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം 'വലിയ' മറുപടി തന്നെ പറയേണ്ടി വരും ബന്ധപ്പെട്ട പോലീസുകാരും ഓർക്കണമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ജിതിനെ പാർട്ടി സംരക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

'ഒന്നും പറയാനില്ല'; മലയാളി മാധ്യമങ്ങള്‍ 'കടക്ക് പുറത്ത്'; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍'ഒന്നും പറയാനില്ല'; മലയാളി മാധ്യമങ്ങള്‍ 'കടക്ക് പുറത്ത്'; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍

കെ സുധാകരന്റെ ഫേസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് "യൂ -ടേൺ "അടിക്കാം. ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത്‌ കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ട്.

സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരത്തിന് വെറുതെ കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കേറാൻ നോക്കേണ്ട. ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം 'വലിയ' മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കുക.
ജിതിനെ പാർട്ടി സംരക്ഷിക്കും.
-കെ.സുധാകരൻ.

"ഒരു വ്യക്തിപര അനുഭവം''; മടിയിൽ കനമില്ലാത്തത് കൊണ്ട് തന്നെയാണ്... കെടി ജലീലിന്റെ കുറിപ്പ്

English summary
kpcc president k sudhakaran against kerala government and pinarayi vijayan over akg centre controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X