Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാറിൽ പിണറായി പഴയതൊന്നും മറക്കരുത്; ഓർമ്മപ്പെടുത്തലുമായി കെ സുധാകരൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം തകരുമെന്ന് പറഞ്ഞ് മുമ്പ് മനുഷ്യച്ചങ്ങല തീർത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അക്കാലത്ത് അണക്കെട്ടിൻ്റെ സാഹചര്യത്തെ മുൻനിർത്തി പ്രസംഗങ്ങൾ നടത്തി ഏറ്റവും കൂടുതൽ ജനങ്ങളെ ഭീതിപ്പെടുത്തിയത് പിണറായി വിജയനും വിഎസ് അച്യുതാനന്ദനുമായിരുന്നുവെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി. ഡാമിൻ്റെ സുരക്ഷ സംബന്ധിച്ച് ജനങ്ങളെ പരിഭ്രാന്തിപ്പെടുത്തിയതിൽ അന്ന് പ്രതിപക്ഷത്തിരുന്ന മുൻ മന്ത്രി എം എം മണിയും ഉണ്ടായിരുന്നുവെന്നും ഇതൊന്നും ജനങ്ങൾ മറന്നിന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി.

1

അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയകറ്റി പുതിയ ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിലനില്‍പ്പ് സംബന്ധിച്ച് കേരളത്തിന് ആശങ്കയുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ആശങ്ക പ്രകടിപ്പിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതിന് പകരം അണക്കെട്ടിന് ഭീഷണിയുര്‍ന്നാല്‍ നേരിടാനുള്ള തയാറെടുപ്പുകളാണ് കേരളം നടത്തേണ്ടത് - സുധാകരൻ പറഞ്ഞു..

രസ്‌ന ചേച്ചി, നിങ്ങള്‍ ഞെട്ടിച്ചു; ഗ്ലാമറസ് ലുക്കിലാണെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

2

പുതിയ ഡാമിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാണ് സർക്കാർ തയ്യാറാകേണ്ടത്. അണക്കെട്ടിൻ്റെ കാര്യത്തിൽ കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളം ലഭിക്കണമെന്നുമുള്ള ആവശ്യമാണ് വേണ്ടതെന്നും സുധാകരൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ മുൻ യുഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാട് അഭികാമ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

3

ഡാമിന്റെ കാലപ്പഴക്കം, ബലക്ഷയം,ചോര്‍ച്ച എന്നിവ ഗുരുതരമായ വിഷയമാണ്. കാലവര്‍ഷത്തിന് പിന്നാലെ തുലാവര്‍ഷവും ശക്തിപ്പെടുകയാണെന്നും കെപിസിസി പ്രസിഡൻറ് പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലുള്ള ഏജന്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലോകത്ത് അപകടാവസ്ഥയിലുള്ള ആറുഡാമുകളില്‍ ഒന്ന് മുല്ലപ്പെരിയാറാണ് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതില്‍ നാലെണ്ണം ഡികമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

4

അനാവശ്യ ആശങ്കയും ഭയവും പടര്‍ത്തുന്നതിന് പകരം കാര്യക്ഷമമായ സര്‍ക്കാര്‍ ഇടപെടലുകളാണ് ആവശ്യം. പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. കേരളത്തിലെ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ അണക്കെട്ട് സംബന്ധിച്ച കേരളത്തിന്റെ പദ്ധതി റിപ്പോര്‍ട്ട് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും സുധാകരൻ വ്യക്തമാക്കി.

5

പ്രകൃതിയേയും ജനങ്ങളെയും ഒരുപോലെ ഗുരുതമായി ബാധിക്കുന്ന കെ റെയില്‍ പദ്ധതിക്ക് പണം കണ്ടെത്തുന്നതിന് മുന്നിൽ നിൽക്കുന്ന സർക്കാർ എന്തുകൊണ്ട് മുല്ലപ്പെരിയാറിൽ സുരക്ഷ മുൻനിർത്തി പുതിയ ഡാം നിർമ്മിക്കുന്നില്ല. ഇതിന് തമിഴ്നാടിന്റെ സഹകരണം ഉറപ്പാക്കണം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച സർക്കാരിൻ്റെ ഇടപെടലുകൾക്ക് യുഡിഎഫിനെ പൂർണ പിന്തുണ ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.

6

അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയകറ്റി പുതിയ ഡാം നിർമിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചു. 125 വർഷത്തിലധികം പഴക്കമുള്ള ഡാമിന്റെ സുരക്ഷ സംബന്ധിച്ചും ആശങ്കയുണ്ടെന്നും പ്രതിപക്ഷനേതാവ് കത്തിൽ ചൂണ്ടിക്കാട്ടി. പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് തമിഴ്നാട് പൂർണ്ണ പിന്തുണ നൽകണം. തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ എന്നതാണ് ഇരു സംസ്ഥാനങ്ങൾക്കും അനുയോജ്യമായ നിലപാടെന്നും പ്രതിപക്ഷ നേതാവ് കത്തിലൂടെ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    ഡി കമ്മീഷന്‍ ചെയ്താല്‍ വന്‍ ദുരന്തം സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഭദ്രന്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+