India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുധാകരനും മടുത്തോ': നിരശയും സങ്കടവുമാണെന്ന തുറന്ന് പറച്ചിലുമായി കെപിസിസി പ്രസിഡന്റ്

Google Oneindia Malayalam News

തിരുവനന്തപുരം: തുടർച്ചയായി രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങേണ്ടി വന്ന പരാജയം ഏല്‍പ്പിച്ച ആഘാതത്തിനൊപ്പം സംഘടനാപരമായി വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കൂടിയായിരുന്നു കെ സുധാകരന്‍ കെ പി സി സിയുടെ പുതിയ പ്രസിഡന്റായി നിയമിക്കപ്പെട്ടത്. ഗ്രൂപ്പുകള്‍ മറ്റ് ചില പേരുകളുമായി മുന്നോട്ട് വന്നെങ്കിലും സൈബർ മേഖലയിലടക്കം കെ സുധാകരനായുള്ള മുറവിളി ശക്തമായതോടെ എ ഐ സി സി നേതൃത്വം സുധാകരില്‍ വിശ്വാസം അർപ്പിക്കുകയായിരുന്നു.

ചുമതലയേറ്റെടുത്ത ആദ്യ നാളുകളില്‍ ചടുലമായ ചില നീക്കങ്ങളിലൂടെ സുധാകരന്‍ ശ്രദ്ധ പിടിച്ച് പറ്റിയെങ്കിലും തുടർന്നുള്ള ദിവസങ്ങളില്‍ അതിന് നേർവിപരീതമായ കാര്യങ്ങളാണ് കാണാന്‍ സാധിച്ചത്. ഗ്രൂപ്പുകള്‍ ശക്തമായി പിടുമുറുക്കിയത് ആദ്യം ഒറ്റക്കെട്ടായി നിന്ന വിഡി സതീശനുമായി പിന്നീട് അകലേണ്ടി വന്നതെല്ലാം സുധാകരന് മുന്നില്‍ പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു. ഇപ്പോഴിതാ നേതൃതലത്തില്‍ താന്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ സുധാകരന്‍ തന്നെ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.

'അതല്ലായിരുന്നെങ്കില്‍ ഈ കേസിനെ മൊത്തം വിലയിട്ട് ദിലീപ് വാങ്ങിച്ചേനെ; ഇപ്പോഴും ചിലത് നടക്കുന്നു'''അതല്ലായിരുന്നെങ്കില്‍ ഈ കേസിനെ മൊത്തം വിലയിട്ട് ദിലീപ് വാങ്ങിച്ചേനെ; ഇപ്പോഴും ചിലത് നടക്കുന്നു''

കെ പി സി സി പ്രസിഡന്റിന്റെ ചുമതല ഏറെ അഭിമാനത്തോടെ

കെ പി സി സി പ്രസിഡന്റിന്റെ ചുമതല ഏറെ അഭിമാനത്തോടെ ഏറ്റെടുത്ത തനിക്ക് ഇപ്പോള്‍ നിരാശയും സങ്കടവുമുണ്ടെന്നാണ് കെ സുധാകരന്‍ എംപി അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത കെ പി സി സി ഭാരാവഹികളുടേയും ഡിസിസി പ്രസിഡന്റുമാരുടേയും ഓണ്‍ലൈന്‍ യോഗത്തിലാണ് സുധാകരന്‍ മാനസിക പ്രയാസം പങ്കുവെച്ചതെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ

പാർട്ടി പുനഃസംഘടന ഉള്‍പ്പടെ പല കാര്യങ്ങളിലും

പാർട്ടി പുനഃസംഘടന ഉള്‍പ്പടെ പല കാര്യങ്ങളിലും സുധാകരന്‍ കടുത്ത നിലപാട് സ്വീകരിച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രദമായ രീതിയില്‍ നടന്നിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിക്ക് സംഘടനാപരമായി കെട്ടുറുപ്പുണ്ടെന്ന് കരുതുന്ന കേരളത്തില്‍ പോലും അംഗത്വ വിതരണം ഉള്‍പ്പടെ സംഘടനാപരമായ പല കാര്യങ്ങളും വിവിധ കാരണങ്ങളാള്‍ ഉദ്ദേശിച്ച രീതിയില്‍ നടന്നില്ലെന്നും സുധാകരനെ ബുദ്ധിമുട്ടിച്ചെന്നാണ് സൂചന

അംഗത്വ വിതരണമാണ് ഏറ്റവും വലിയ തിരിച്ചടിയായത്

അംഗത്വ വിതരണമാണ് ഏറ്റവും വലിയ തിരിച്ചടിയായത്. 50 ലക്ഷം അംഗങ്ങള്‍ എന്ന ലക്ഷ്യവുമായിട്ടായിരുന്നു കെ പി സി സി മുന്നിട്ടറങ്ങിയത്. എന്നാല്‍ ആദ്യം നിശ്ചയിച്ച സമയപരിധിയായ മാർച്ച് 31 നുള്ളില്‍ ഡിജിറ്റലായി 4 ലക്ഷം അംഗങ്ങളെ മാത്രമായിരുന്നു ചേർക്കാന്‍ സാധിച്ചത്. പിന്നീട് എ ഐ സി സി 15 ദിവസം കൂടി നീട്ടി നല്‍കിയതാണ് ആശ്വാസമായത്. ഇതോടെ സജീവമായ അംഗത്വ വിതരണ പ്രചരണത്തിലാണ് പാർട്ടി.

കഴിഞ്ഞതെല്ലാം കഴിഞ്ഞിവെന്നും ഇനിയുള്ള ദിവസങ്ങളില്‍

കഴിഞ്ഞതെല്ലാം കഴിഞ്ഞിവെന്നും ഇനിയുള്ള ദിവസങ്ങളില്‍ നേതാക്കളും പ്രവർത്തകരും ഒരേ മനസ്സായി നിന്ന് അംഗത്വ വിതരണം വിജയകരമായ ലക്ഷ്യത്തിലെത്തിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. അതേസമയം പ്രസിഡന്റ് ആസ്ഥാനാത്ത് ഇല്ലാത്തപ്പോള്‍ കെ പി സി സി ഓഫീസ് ചില ഉപജാപക സംഘങ്ങളുടെ താവളമായി മാറുന്നുവെന്ന വിമർശനം ചില ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിച്ചു.

കെ പി സി സി ഓഫീസ് പ്രവർത്തനങ്ങളില്‍

ഓഫീസ് പ്രവർത്തനങ്ങളില്‍ പ്രസിഡന്റ് കൂറേക്കൂടി ജാഗ്രത പുലർത്തണമെന്ന നിർദേശം അംഗങ്ങളില്‍ നിന്ന് വന്നപ്പോള്‍ ഇത്തര കാര്യങ്ങളൊക്കെ ഗൌരവത്തിലെടുക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. ജില്ലയിൽ അംഗത്വവിതരണ ചുമതലയുള്ളവരുടെ യോഗം ഉടൻ വിളിച്ചു കൂട്ടാൻ ഡിസിസി പ്രസിഡന്റുമാരെയും ജില്ലയുടെ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറിമാരേയും യോഗം ചുമതലപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തിരുന്നു.

English summary
KPCC president K Sudhakaran expressed dissatisfaction with the party's activities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X