കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മിസ്റ്റര്‍ നരേന്ദ്ര മോദി, നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല'; കേന്ദ്രത്തിനെതിരെ കെ സുധാകരൻ

Google Oneindia Malayalam News

രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്കെതിരായ ഡല്‍ഹി പൊലീസിന്റെ നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നരേന്ദ്രമോദിയെ തങ്ങള്‍ ഭയപ്പെടുന്നില്ല.
കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം നിന്ന് രാജ്യത്തെ വീണ്ടെടുക്കുമെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങള്‍ തകര്‍ത്തെറിയുന്ന ഇന്ത്യയില്‍,സാധാരണ മനുഷ്യരുടെ ഇന്ത്യയില്‍ അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഞങ്ങളീ രാജ്യത്തിന്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കുമെന്നും സുധാകരൻ തന്‍റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ പറയുന്നു.

k sudhakaran

സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:നിങ്ങളെ ഞങ്ങള്‍ തെല്ലും ഭയപ്പെടുന്നില്ല, മിസ്റ്റര്‍ നരേന്ദ്ര മോദി.നിങ്ങള്‍ തകര്‍ത്തെറിയുന്ന ഇന്ത്യയില്‍, നിങ്ങളുടെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ അന്നംമുട്ടിച്ച സാധാരണ മനുഷ്യരുടെ ഇന്ത്യയില്‍ അവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ഞങ്ങളീ രാജ്യത്തിന്റെ പ്രതിഷേധം നിങ്ങളെ അറിയിച്ചിരിക്കും, ഞങ്ങളീ രാജ്യത്തെ വീണ്ടെടുക്കും.നാഴികയ്ക്ക് നാല്‍പ്പതു വട്ടം വര്‍ഗ്ഗീയവിഷം ജനങ്ങളുടെ തലച്ചോറിലേക്ക് വമിപ്പിച്ച് സര്‍ക്കാരിന്റെ അഴിമതികളില്‍ നിന്നും കെടുകാര്യസ്ഥതകളില്‍ നിന്നും എല്ലാക്കാലത്തും ശ്രദ്ധ തിരിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട'.

'ജനവിരുദ്ധതയുടെ ഒടിടി പ്ലാറ്റ്ഫോം പോലെ റിലീസും തിരിച്ചടിയും';കേന്ദ്രത്തിനെതിരെ ഷാഫി പറമ്പിൽ'ജനവിരുദ്ധതയുടെ ഒടിടി പ്ലാറ്റ്ഫോം പോലെ റിലീസും തിരിച്ചടിയും';കേന്ദ്രത്തിനെതിരെ ഷാഫി പറമ്പിൽ

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികള്‍ക്കുമെതിരെ നടന്ന കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിനിടയിലാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധം നടത്തിയത്. പൊലീസ് ബാരിക്കേഡ് മറികടന്ന പ്രിയങ്ക ഗാന്ധിയെയും ബലമായി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കിങ്‌സ്‌വേ ക്ലബിലേക്കാണ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയത്.സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു.വിജയ് ചൗക്കില്‍ ഒന്നര മണിക്കൂറോളം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം നടത്തി. ഐസിസി പരിസരത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇന്ന് നടന്നത്

കറുപ്പില്‍ ഗ്സാമറസായി ദുല്‍ഖര്‍... കുഞ്ഞിക്ക പൊളിച്ചെന്ന് ആരാധകര്‍...ചിത്രങ്ങള്‍ കാണം

English summary
kpcc president k sudhakaran facebook post against narendra modi and central government on rahul gandhi arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X