കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമുടി മാറും, സംഘടന കുതിക്കും; പുതിയ നിര്‍ദേശവുമായി കെഎസ്, എല്ലാവര്‍ക്കും ഓഫീസ്, ബാങ്ക് അക്കൗണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: പാര്‍ട്ടിയില്‍ തുടങ്ങി വെച്ച ശുദ്ധികലശം കൂടുതല്‍ ശക്തമാക്കുകയാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഭാരവാഹിത്വത്തിലേക്ക് പുതുതായി വരുന്നവര്‍ക്കും തുടരുന്നവര്‍ക്കും കടുത്ത നിബന്ധനകാളാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ട് വെച്ചിരിക്കുന്നത്. പരസ്യ മദ്യപാനം ശീലമാക്കിയവരെ എല്ലാ ഭാരവാഹിത്വത്തിൽനിന്നും മാറ്റി നിർത്തണമെന്നാണ് പ്രധാന നിര്‍ദേശം.

ജനകീയരല്ലാത്തവരെ പുതുതായി പദവികളിലേക്ക് പരിഗണിക്കുകയില്ല. സെമി കേഡര്‍ സ്വഭാവത്തിലേക്ക് പാര്‍ട്ടിയെ മാറ്റുന്നതിന് മുന്നോടിയായിട്ടാണ് ഈ മാറ്റങ്ങള്‍. മാര്‍ഗ നിര്‍ദേശങ്ങള്‍ താഴെത്തട്ട് വരെ റിപ്പോര്‍ട്ട് ചെയ്യാനും ആരംഭിച്ചിട്ടുണ്ട്.

'ഹി ഈസ് കമിങ് ബാക്ക്'; പഞ്ചാബില്‍ കണ്ടത് ട്രെയിലര്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍'ഹി ഈസ് കമിങ് ബാക്ക്'; പഞ്ചാബില്‍ കണ്ടത് ട്രെയിലര്‍, അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍

ഓഫീസ് പ്രവര്‍ത്തനങ്ങള്‍

ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള ഘടകങ്ങള്‍ക്ക് ഒരു വര്‍ഷത്തിനകം ഓഫീസ് വേണമെന്നതാണ് നിര്‍ദേശങ്ങളില്‍ പ്രധാനം. ഇത് സ്വന്തമായി തന്നെ വേണമെന്നില്ല. വാടകയ്ക്ക് ആയാലും മതി. ഇതിനായി സ്വീകരിക്കുന്ന എല്ലാ നടപടികളും സുതാര്യമായിരിക്കണം. എല്ലാ കാര്യങ്ങളും യഥാസമയം ഡിസിസികള്‍ കെപിസിസിയെ അറിയിക്കണം.

ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേന്ന് ചുറ്റും കൂടിയവര്‍: കാടുകയറി സൂപ്പര്‍ സ്റ്റാര്‍

സിപിഎം നിര്‍ദേശം

ലോക്കല്‍ കമ്മറ്റിവരെയുള്ള എല്ലാ ഘടങ്ങള്‍ക്കും സ്വന്തം ഓഫീസ് വേണമെന്നാതാണ് സിപിഎം നിര്‍ദേശം. ഇതുപോലെ മണ്ഡലം കമ്മറ്റിവരേയെങ്കിലും കോണ്‍ഗ്രസിനും സ്വന്തമായി ഓഫീസ് നിര്‍ബന്ധമാണെന്നാണ് കെപിസിസി നിലപാട്. ബൂത്ത് കമ്മറ്റികള്‍ക്കും ഓഫീസുണ്ടെങ്കില്‍ അത് കൂടുതല്‍ അത് കൂടുതല്‍ അഭികാമ്യം.

പാർട്ടിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ

പാർട്ടിയുടെ സ്ഥാവര ജംഗമ വസ്തുക്കൾ സംബന്ധിച്ച കൃത്യമായ കണക്കുകളും രേഖകളും ഓഫിസുകളി‍ൽ സൂക്ഷിക്കണം. ജില്ലയിലെ എല്ലാ സ്വത്തുക്കളുടേയും കണക്കുകള്‍ ഡിസിസി ഓഫീസില്‍ തയ്യാറായിരിക്കണം. ഡിസിസി പ്രസിഡന്റ്, ട്രഷറർ എന്നിവരുടെ പേരിൽ ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ കൃത്യസമയത്ത് തീര്‍ക്കുകയും കണക്കുകള്‍ സുതാര്യമായി കമറ്റികളെ അറിയിക്കുകയും വേണം.

കമ്മറ്റികള്‍ രൂപീകരിച്ചതിന് ശേഷം

കമ്മറ്റികള്‍ രൂപീകരിച്ചതിന് ശേഷം മാസങ്ങളോളം ചേരാതിരിക്കുന്ന പതിവ് ഇനി പാര്‍ട്ടിയില്‍ നടപ്പാവില്ല. എല്ലാ ഘടകങ്ങളും മാസത്തിലൊരിക്കലെങ്കിലും യോഗം ചേര്‍ന്ന് ആ വിവരം ബന്ധപ്പെട്ട കമ്മിറ്റികളെ അറിയിക്കുകയും വേണം. ജില്ലയിലെ മൊത്തം റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ഡിസിസികള്‍ രണ്ട് മാസത്തിലൊരിക്കല്‍ കെപിസിസിക്ക് കൈമാറണമെന്നും കെപിസിസി നിര്‍ദേശിച്ചിട്ടുണ്ട്.

ഓരോ ഘടകവും സമിതികളെ വയ്ക്കണം

രാഷ്ട്രീയ എതിരാളികളുമായി ക്രമം വിട്ട ബന്ധവും അനാവശ്യ ധാരണയും ഉണ്ടാക്കുന്നവരെ ശക്തമായ നിരീക്ഷണത്തില്‍ കൊണ്ടുവരും. അതിര്‍ വരമ്പുകള്‍ ലംഘിച്ചാല്‍ അപ്പോള്‍ തന്നെ ഉചിതമായ നടപടി സ്വീകരിക്കും. പാര്‍ട്ടിക്കാര‍് തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പൊതുസമൂഹത്തിന് മുന്നിലെത്തി വഷളാവാത്ത തരത്തില്‍ എത്രയും പെട്ടെന്ന് തന്നെ അത് തീര്‍ക്കണം. ഇതിനായി ഓരോ ഘടകവും സമിതികളെ വയ്ക്കണം.

പാർട്ടിയുടെ പൊതുവേദികളിൽ

പാർട്ടിയുടെ പൊതുവേദികളിൽ വനിത, പട്ടികജാതി നേതാക്കൾക്ക് ഇരിപ്പിടം ഉറപ്പ് വരുത്തണം. വ്യക്തി വിരോധത്തിന്റെ പേരിൽ നേതാക്കന്മാരെ ഒരു ഘടകത്തിലും മാറ്റിനിർത്തില്ല. ഒഫീസുകള്‍ പുരുഷ കേന്ദ്രീകൃതമാവുന്നുവെന്ന ദുഷ്പേര് ഒഴിവാക്കണം. ഒരോ ബൂത്തിലും കുടുംബ ഡയറി തയ്യാറാക്കണം. ബൂത്തിലെ ആരെല്ലാമാണ് കോണ്‍ഗ്രസ് അനുഭാവികള്‍, സജീവ പ്രവര്‍ത്തകര്‍ ആരൊക്കെ, മറ്റുള്ളവര്‍ ഏതൊക്കെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് തുടങ്ങിയ എല്ലാ വിവരങ്ങളും ഈ ഡയറയില്‍ ഉണ്ടാവണം.

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും


സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഫോൺ സംഭാഷണവും മാന്യതയുടെ അതിർവരമ്പ് ലംഘിക്കുന്നതാകരുത്. ഇതിന് നിരീക്ഷണം ഏര്‍പ്പെടുത്തരുത്. പാര്‍ട്ടി തീരുമാനം ഓദ്യോഗിക പദവിയിലുള്ളവര്‍ മാത്രമാവും പുറത്ത് വിടുക. ഭീഷണിപ്പെടുത്തിയുള്ള പിരിവ്, പ്രതികാര രാഷ്ട്രീയം എന്നിവ അനുവദിക്കില്ല. പാര്‍ട്ടി പരിപാടികള്‍ക്ക് വ്യക്തിപരമായി ആശംസ നേരുന്ന ഒരു തരത്തിലുള്ള ഫ്ലെക്സും പാടില്ലെന്ന കര്‍ശന നിര്‍ദേശമുണ്ട്.

മൈക്രോ യൂണിറ്റ് കമ്മറ്റി

അതേസമയം, വീടുകൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് ബൂത്ത് കമ്മിറ്റികൾക്കു കീഴിൽ രൂപീകരിക്കുന്ന പാര്‍ട്ടി മൈക്രോ യൂണിറ്റ് കമ്മറ്റികള്‍ക്ക് ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും. 14 ജില്ലയിലും ഒരു പഞ്ചായത്തിൽ വീതമാണ് ആദ്യഘട്ടത്തിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. കമ്മറ്റി രൂപീകരിക്കുന്നതിന് മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ ഒരോ ബൂത്ത് പരിധിയിലെയും കോൺഗ്രസ് കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സർവേ നടന്ന് വരികയാണ്.

 തന്നെ പോലെ പല പ്രമുഖരും പറ്റിക്കപ്പെട്ടിരിക്കാം; വിവാഹ ആലോചന തട്ടിപ്പിനെ കുറിച്ച് ഷംന കാസിം പറയുന്നു തന്നെ പോലെ പല പ്രമുഖരും പറ്റിക്കപ്പെട്ടിരിക്കാം; വിവാഹ ആലോചന തട്ടിപ്പിനെ കുറിച്ച് ഷംന കാസിം പറയുന്നു

Recommended Video

cmsvideo
'Just Remember That'; Padmaja Venugopal's reply to Suresh Gopi fans

English summary
KPCC president K Sudhakaran has suggested that all Congress committees should have offices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X