കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജനാധിപത്യ ബോധവും മര്യാദയും സിപിഎം തൊട്ടു തീണ്ടിയിട്ടില്ല';' പൊലീസിനെതിരെ വിമർശനം ഉന്നയിച്ച് കെ.സുധാകരന്‍

'ജനാധിപത്യ ബോധവും മര്യാദയും സിപിഎം തൊട്ടു തീണ്ടിയിട്ടില്ല';' പൊലീസിനെതിരെ വിമർശനം ഉന്നയിച്ച് കെ.സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരള പൊലീസിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സില്‍വർ ലൈൻ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ച നടപടി കാടത്തമാണെന്നാണ് കെ.സുധാകരന്‍ പ്രതികരിച്ചത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം - ഡിവൈഎഫ് ഐ ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാനും കയ്യേറ്റം ചെയ്യാനും പോലീസ് അവസരം സൃഷ്ടിച്ചു.

ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിന് പുറത്ത് സമാധാനപരമായി പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച സി പി എം - ഡി വൈ എഫ് ഐ ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണ്.

sudakaran

ആക്രമണം ചിത്രീകരിച്ച ജയ്ഹിന്ദ് ചാനലിന്റെ സംഘത്തേയും സി പി എം - ഡി വൈ എഫ് ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തു. ജയ്ഹിന്ദ് ന്യൂസിലെ കണ്ണൂരിലെ ജീവനക്കാരനായ മനേഷ് കൊറ്റാളിയുടെ രണ്ടര പവന്റെ മാലയും ഗുണ്ടകള്‍ മോഷ്ടിച്ചു. കൊള്ള സംഘം പെരുമാറുന്നത് പോലെയാണ് സി പി എം ഗുണ്ടകള്‍ അക്രമം അഴിച്ചു വിട്ടത്. അതിന് തെളിവാണ് മാല മോഷ്ടിച്ച സംഭവം. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം അഴിച്ചു വിട്ടത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്.

ജനാധിപത്യ ബോധവും മര്യാദയും തൊട്ടു തീണ്ടാത്ത സി പി എം വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ അതിക്രമം അഴിച്ചു വിടുകയാണ്. ഇത് തടയാന്‍ ഉത്തരവാദിത്തപ്പെട്ട പോലീസ് ആകട്ടെ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നു. സി പി എമ്മിന്റെ പോഷക സംഘടനയെ പോലെയാണ് സംസ്ഥാനത്തെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. കടമയും ഉത്തരവാദിത്തവും മറന്ന് സി പി എം ഗുണ്ടകളുടെ അക്രമത്തിന് കൊടിപിടിക്കാനാണ് പോലീസിന്റെ തീരുമാനമെങ്കില്‍ കോണ്‍ഗ്രസ് അത് കൈയ്യും കെട്ടിനോക്കി നില്‍ക്കില്ല.

പ്രവാസികൾക്ക് ഏഴു ദിവസം ക്വാറന്റീൻ ഇല്ല; മുംബൈ വിമാനത്താവളത്തിൽ ജന തിരക്ക്പ്രവാസികൾക്ക് ഏഴു ദിവസം ക്വാറന്റീൻ ഇല്ല; മുംബൈ വിമാനത്താവളത്തിൽ ജന തിരക്ക്

Recommended Video

cmsvideo
കെ റയില്‍ പദ്ധതി നടത്തരുത്, പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍ | Oneindia Malayalam

ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കണം. മറിച്ച് സി പി എം എഴുതിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ കള്ള കേസ് ഉണ്ടാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതികളാക്കാനാണ് ശ്രമം എങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണ്. കയ്യൂക്ക് കൊണ്ടും അധികാര മുഷ്ടി പ്രയോഗിച്ചും കോണ്‍ഗ്രസിന്റെ വീര്യം കെടുത്താമെന്ന് കരുതുന്നെങ്കില്‍ അത് വ്യാമോഹമാണ് എന്നും സുധാകരന്‍ പറഞ്ഞു.

English summary
KPCC President K Sudhakaran MP criticizes to Kerala Police and cpm in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X