കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്റെ വരവ് വെറുതയല്ല, സിപിഎമ്മും ബിജെപിയും ഞെട്ടും; കേരളത്തില്‍ കളി മാറ്റിപ്പിടിക്കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടിയാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത്. സംസ്ഥാനത്തെ രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് വലിയ മറ്റത്തിനാണ് തുടക്കമിട്ടത്.

കെപിസിസി അധ്യക്ഷനായി കെ സുധാകരന്റെയും പ്രതിപക്ഷ നേതാവായി വിഡി സതീശന്റെയും വരവ് പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഇപ്പോഴിതാ കേരളത്തില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ തന്നെയാണ് സുധാകരന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയുടെ ശ്രമം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പുതിയ നീക്കങ്ങളെ കുറിച്ച് അറിയാം.

ഇന്ത്യന്‍ വ്യോമസേനയുടെ പാസിംഗ് ഔട്ട് പരേഡ്, തെലങ്കാനയിലെ ഡുണ്ടിഗല്‍ അക്കാദമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ

കെപിസിസി അധ്യക്ഷനായി സതീശന്‍

കെപിസിസി അധ്യക്ഷനായി സതീശന്‍

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചുകൊണ്ടായിരുന്നു വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. പാര്‍ട്ടി എംഎല്‍എമാരുടെയും എംപിമാരുടെയും ഭൂരിപക്ഷ പിന്തുണ ഗ്രൂപ്പുകള്‍ക്ക് അതീതമായി ആ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. വിഡി സതീശന്റെ വരവ് കേരളത്തിലെ പാര്‍ട്ടിയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാക്കുമെന്ന് കണ്ടറിയണം.

കെ സുധാകരന്റെ വരവ്

കെ സുധാകരന്റെ വരവ്

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയാണെന്ന മുല്ലപ്പള്ളി അറിയിച്ചതിന് പിന്നാലെ ആ സ്ഥാനത്തേക്ക് ഉയര്‍ന്ന പേരാണ് സുധാകരന്റേത്. സുധാകരന്റെ പേര് ഉയര്‍ന്നുവന്നപ്പോഴും ഗ്രൂപ്പ് നേതാക്കളില്‍ അതൃപ്തി പുകഞ്ഞിരുന്നു. എന്നാല്‍ സാധാരണ അണികളുടെ വികാരം ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്.

കേരളത്തിലെ അവസ്ഥ

കേരളത്തിലെ അവസ്ഥ

കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്. ഇത് ആദ്യമായാണ് പത്ത് വര്‍ഷത്തോളം അധികാരമില്ലാതെ ഇരിക്കുന്ന അവസ്ഥ വന്നിരിക്കുന്നത്. അതുകൊണ്ട് താഴെ തട്ടില്‍ നിന്നും പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ മാത്രമേ അടുത്ത തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കൂ.

കളി മാറ്റാന്‍ കോണ്‍ഗ്രസ്

കളി മാറ്റാന്‍ കോണ്‍ഗ്രസ്

അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേരളത്തില്‍ കളി മാറ്റി പിടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തില്‍ താഴത്തട്ടിലുള്ള സംഘടന മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇതിനായി വമ്പന്‍ പദ്ധതികള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ഒരുങ്ങുന്നുണ്ട്.

 മൈക്രോ ലെവല്‍ സമിതി

മൈക്രോ ലെവല്‍ സമിതി

സിപിഎം മാതൃക പിന്തുടര്‍ന്ന് വീടുകളില്‍ ചുമതലക്കാരെ നിയോഗിക്കാനാണ് കോണ്‍ഗ്രസിന്‍രെ ആധ്യ നീക്കം. ഇതിന് വേണ്ടി മൈക്രോ ലെവല്‍ സമിതികളെ നിയോഗിക്കും. ഇതോടെ ബൂത്ത് കമ്മിറ്റികള്‍ ഒഴിവാക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. വീടുകളുമായുള്ള അടുപ്പം നഷ്ടപ്പെട്ടത് ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു.

തോല്‍വിക്ക് കാരണമായി

തോല്‍വിക്ക് കാരണമായി

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീടുകളില്‍ തിരഞ്ഞെടുപ്പ് സ്ലിപ്പ് എത്തിക്കാന്‍ പോലും പാര്‍ട്ടിക്ക് പ്രവര്‍ത്തകരില്ലായിരുന്നു. തിരഞ്ഞെടുപ്പിന്റെ തോല്‍വിക്ക് ഇത് പ്രധാന കാരണമായെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ പാര്‍ട്ടി പദ്ധതിയിടുന്നത്.

സുധാകരന്‍ മുന്നോട്ടുവച്ചത്

സുധാകരന്‍ മുന്നോട്ടുവച്ചത്

വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുന്നതിന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പുതിയ ആശയം മുന്നോട്ടുവച്ചെന്നാണ് വിവരം. 20-30 വീടുകള്‍ക്ക് ഒരു യൂണിറ്റ് എന്ന ആശയമാണ് സുധാകരന്‍ പങ്കുവച്ചത്. ഇങ്ങനെ നടപ്പിലാക്കുകയാണെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും താഴത്തെ ഘടകം ഈ യൂണിറ്റായിരിക്കും.

ഏകോപന ചുമതല

ഏകോപന ചുമതല

കോണ്‍ഗ്രസിന്റെ ഭരണഘടന അനുസരിച്ച് ഏറ്റവും താഴത്തെ ഘടകമായ വാര്‍ഡ് കമ്മിറ്റികള്‍ക്കാണ് ഈ യൂണിറ്റുമായി ബന്ധപ്പെട്ട ചുമതലയുണ്ടാകുക. അതേസമയം, തിരഞ്ഞെടുപ്പ് അടുക്കുന്ന പശ്ചാത്തലത്തില്‍ രൂപീകരിക്കുന്ന ബൂത്ത് കമ്മിറ്റികള്‍ കാര്യക്ഷമമാകുന്നില്ലെന്ന വിമര്‍ശനം നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. അതുകൊണ്ട് ബൂത്ത് കമ്മിറ്റികളെ ഒഴിവാക്കി അതിന് താഴെയുള്ള യൂണിറ്റുകള്‍ ശക്തമാക്കാനാണ് നീക്കം.

പാര്‍ട്ടി ഖജനാവ്

പാര്‍ട്ടി ഖജനാവ്

കൂടാതെ ഓരോ യൂണിറ്റില്‍ നിന്ന് നിശ്ചിത ഇടവേളയില്‍ സംഭാവന വാങ്ങാനും നിര്‍ദ്ദേശമുണ്ട്. പാര്‍ട്ടി ഖജനാവ് കാലിയാകില്ലെന്ന് ഉറപ്പ് വരു്ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം. സാമ്പത്തികമായി പാര്‍ട്ടി നേരിടുന്ന ബുദ്ധിമുട്ട് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തല്‍ പൊതുവെ ഉയര്‍ന്നിരുന്നു.

ഒരു നിയോജക മണ്ഡലത്തിന് ഒരു കമ്മിറ്റി

ഒരു നിയോജക മണ്ഡലത്തിന് ഒരു കമ്മിറ്റി

വാര്‍ഡ്, മണ്ഡലം, ബ്ലോക്ക്, നിയോജന മണ്ഡലം എന്നീ സംവിധാനത്തിലാണ് കോണ്‍ഗ്രസിന്റെ ശ്രേണി. ഇതില്‍ നിന്ന് ബ്ലോക്ക് ഒഴിവാക്കി ഒരു നിയോജന മണ്ഡലത്തിന് ഒരു കമ്മിറ്റി മാത്രം എന്ന നിര്‍ദ്ദേശമാണ് പരിഗണനയിലുള്ളത്. ഇപ്പോള്‍ ഒരു നിയോജക മണ്ഡലത്തിന് താളെ രണ്ട് ബ്ലോക്ക് കമ്മിറ്റികളാണുള്ളത്.

പത്തില്‍ താഴെ ഭാരവാഹികള്‍

പത്തില്‍ താഴെ ഭാരവാഹികള്‍

ഡിസിസിയിലും കെപിസിസിയും ചില മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി ഡിസിസി, കെപിസിസിയിലും ജംബോ കമ്മിറ്റി ഒഴിവാക്കി പത്തില്‍ താഴെ ഭാരവാഹികളാക്കി ചുരുക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ കെ സുധാകരന്‍ ഉറച്ചുനില്‍ക്കുകയാണ്. 60ഓളം അംഗങ്ങളുള്ള ഭാരവാഹി പട്ടിക 30-40 ആക്കി ചുരുക്കുന്നതിനേക്കാള്‍ നല്ലത് പത്തില്‍ താഴെയെന്ന നിലപാട് സ്വീകരിക്കുയാണ് നല്ലതെന്ന് സുധാകരന്‍ കരുതുന്നു.

നടി മധുരിമയുടെ കിടിലന്‍ ഫോട്ടോ ഷൂട്ട്- ചിത്രങ്ങള്‍ കാണാം

പിണറായിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ; ബ്രണ്ണന്‍ വിവാദത്തില്‍ മറുപടിയുമായി കെ സുധാകരന്‍പിണറായിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ഭാഷ; ബ്രണ്ണന്‍ വിവാദത്തില്‍ മറുപടിയുമായി കെ സുധാകരന്‍

English summary
KPCC President K Sudhakaran Plan a structural change From the grassroots level of party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X