കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം സിപിഎം തന്നെ; ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിൽ സുധാകരന്റെ നീക്കം ഇങ്ങനെ...

അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ സുധാകരൻ ഇത് സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ഹൈക്കമാൻഡ് ഇടപെട്ട് പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും വർക്കിങ് പ്രസിഡന്റുമാരെയും തിരഞ്ഞെടുത്ത സാഹചര്യത്തിൽ കെപിസിസി, ഡിസിസി പുനഃസംഘടനയാണ് ഇനി ബാക്കിയുള്ളത്. കെപിസിസി അധ്യക്ഷനായി ചുമതലയേറ്റെടുത്ത കെ സുധാകരന്റെ നേതൃത്വത്തിലായിരിക്കും പുനഃസംഘടന. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചിരുന്നു. സുധാകരന് മുന്നിലുള്ള പ്രധാന അജണ്ടയും അത് തന്നെയാണ്.

കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി മദ്രസ- ചിത്രങ്ങൾ കാണാം

GH 1

തുടർച്ചയായ രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്ന സാഹചര്യത്തിൽ ശക്തമായ ഒരു തിരിച്ചുവരവിനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിന് താഴേതട്ട് മുതൽ സംഘടന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം നേരത്തെ തന്നെ നിലനിൽക്കുന്നുണ്ട്. ഇത് മനസിലാക്കിയാണ് ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായി പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും ഹൈക്കമാൻഡ് തീരുമാനമെടുത്തത്. മുതിർന്ന നേതാക്കളുടെ അതൃപ്തിക്കപ്പുറം ഹൈക്കമാൻഡ് സുധാകരന്റെ കാര്യത്തിലെടുത്ത തീരുമാനം ശരിയാണെന്ന് തെളിയിക്കാനും പുനഃസംടനയിൽ അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ട്.

GH 2

നിലവിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തന്നെയാണ് വിവിധ ജില്ലകളിൽ ഡിസിസി അധ്യക്ഷന്മാരുള്ളത്. മുൻപ് നടന്ന തിരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഒൻപത് ഡിസിസികൾ ഐ ഗ്രൂപ്പിനും അഞ്ച് ഡിസിസികൾ എ ഗ്രൂപ്പിനുമാണ്. ഗ്രൂപ്പുകൾ താഴേക്കിടയിലും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ എല്ലാം പുതുക്കി പൊളിച്ചെഴുതാമെന്ന വിശ്വാസം സുധാകരനും നേതൃത്വത്തിനുമില്ല. അതേസമയം ഗ്രൂപ്പിന് പകരം പ്രവർത്തന മികവ് പ്രധാന മാനദണ്ഡമായി പരിഗണിച്ചായിരിക്കും അധ്യക്ഷനെ കണ്ടെത്തുക.

GH 3

കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ തന്നെ മുഖ്യശത്രു സിപിഎം തന്നെയാണെന്ന് കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. പിണറായി വിജയന് കണ്ണൂർ രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഒരു എതിരാളി എന്ന നിലക്കാണ് കെപിസിസി അധ്യക്ഷനായി സുധാകരൻ എത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ തലത്തിലും സിപിഎമ്മിനെ മുഖ്യ എതിരാളിയായി കണ്ട് പ്രവർത്തിക്കാനാണ് കോൺഗ്രസ് ശ്രമം. ജില്ലാ അടിസ്ഥാനത്തിൽ സിപിഎം നേതാക്കളോട് കിടപിടിക്കാൻ കഴിയുന്നവർ അധ്യക്ഷ സ്ഥാനത്തേക്ക് എത്തട്ടെയെന്നാണ് സുധാകരൻ മുന്നോട്ട് വെക്കുന്ന നിർദേശം.

GH 4

കോൺഗ്രസിലെ അഴിച്ചുപണിയുടെ ഭാഗമായി യുവനേതാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന നിർദേശവും സംസ്ഥാന നേതൃത്വത്തിന് മുന്നിലുണ്ട്. രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യം പ്രകാരം ഇത്തരത്തിൽ പല യുവനേതാക്കളും ഭരണത്തിലും പാർട്ടി നേതൃത്വത്തിലും മുന്നോട്ട് വന്നിട്ടുണ്ട്. ഡിസിസികളിലും ഇത് വേണമെന്ന നിർദേശമാണ് ഹൈക്കമാൻഡ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനായി സ്ഥാനമൊഴിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം.

GH 5

വനിതകൾക്കും ഇത്തവണ പ്രാതിനിധ്യം കൂടുതലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞത് മൂന്ന് ഡിസിസകളുടെ തലപ്പത്തേക്ക് എങ്കിലും വനിതകളെ കൊണ്ടുവരാനാണ് നീക്കം. നിലവിൽ കൊല്ലം ഡിസിസിയിൽ മാത്രമാണ് ഒരു വനിത അധ്യക്ഷയുള്ളത്. ബിന്ദു കൃഷ്ണ ഇത്തവണയും അധ്യക്ഷയായി തുടരുമ്പോൾ മറ്റ് രണ്ട് ജില്ലകളിൽകൂടി വനിത അധ്യക്ഷമാരെത്തിയേക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് വനിതകളെ പരിഗണിച്ചേക്കുക.

GH 6


ജനപ്രതിനിധികൾ പാർട്ടി ചുമതലകൾ വഹിക്കേണ്ടെന്ന നയത്തിൽ കോൺഗ്രസ് പിന്നോട്ട് പോയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും രണ്ട് വർക്കിങ് പ്രസിഡന്റുമാരും ജനപ്രതിനിധികളാണ്. ഈ ഘട്ടത്തിൽ ഡിസിസികളിലും എംഎൽഎമാരും എംപിമാരും അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കാം. പാലക്കാട് ഷാഫി പറമ്പിലിന്റെ പേര് സജീവമായി നിൽക്കുന്നതുപോലെ തന്നെ പാർട്ടി പ്രവർത്തകരെ പോലെ തന്നെ പൊതുജനങ്ങൾക്കിടയിലും സ്വാധീനമുള്ളവരെയാണ് കോൺഗ്രസ് നോക്കുന്നത്. മാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിക്കാനും കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുളളവരുമായ നേതാക്കളേയും പരിഗണിക്കും.

Recommended Video

cmsvideo
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ
GH 7

മറ്റിടങ്ങളിൽ ഗ്രൂപ്പിന് അതീതമായി ജില്ല തലത്തിൽ അറിയപ്പെടുന്ന നേതാക്കൾക്ക് പരിഗണന നൽകാനാണ് ദേശീയ, സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ തലത്തിൽ അറിയപ്പെടുന്ന, എല്ലാ മണ്ഡലങ്ങളിലും പേരിനെങ്കിലും സ്വാധീനമുളള നേതാക്കൾക്ക് മുൻഗണന നൽകും. അതേസമയം അധ്യക്ഷ പദവികളിൽ തങ്ങളുടെ ചേരികളിലുളളവർക്ക് സ്ഥാനം നൽകാൻ എ, ഐ ഗ്രൂപ്പുകൾ അവസനാനിമിഷം വരെ കടുംപിടിത്തം പിടിച്ചേക്കും.

അതീവ ഗ്ലമറസായി സുർഭി പുരാണിക്; പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

English summary
KPCC president K Sudhakaran's plan for DCC president election for the reshuffling in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X