കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആളുകള്‍ ഒഴുകിയെത്തുന്നു; കോണ്‍ഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവര്‍ കണ്ണുതുറന്നു കാണണം: കെ സുധാകരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ 4 മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടി വിട്ട് പുറത്തുപോയത്. സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് ഇത് കനത്ത തിരിച്ചടിയായിരുന്നു. എവി ഗോപിനാഥ്, പിഎസ് പ്രശാന്ത്, കെപി അനില്‍കുമാര്‍, ജി രതികുമാര്‍ എന്നിവരാണ് ഡിസിസി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തേക്ക് പോയത്. ഇവരില്‍ എവി ഗോപിനാഥ് ഒഴിച്ച് ബാക്കി മൂന്ന് പേരും സിപിഎമ്മില്‍ ചേരുകയുണ്ടായി. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും നേതൃത്വത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ എല്ലാം തന്നെ പാര്‍ട്ടിവിട്ടത്.

പ്രധാന നേതാക്കളുടെ അപ്രതീക്ഷിത പുറത്തുപോക്ക് പാര്‍ട്ടിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ നേതാക്കള്‍ പോകുന്നുണ്ടെങ്കില്‍ പോകട്ടയെന്ന നിലപാടാണ് നേതൃത്വത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഏഴോളം മുതിര്‍ന്ന നേതാക്കളാണ് കോണ്‍ഗ്രസ് വിട്ട് പോയത്. ഇവരില്‍ രണ്ട് പേര്‍ എന്‍സിപിയിലേക്കായിരുന്നു പോയത്. പിസി ചാക്കോ, ലതിക സുഭാഷ് എന്നിവരായിരുന്നു അത്. പാര്‍ട്ടിവിട്ട് എന്‍സിപിയില്‍ എത്തിയതിന് പിന്നാലെ ചാക്കോയെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ നേതാക്കളുടെ പുറത്തുപോക്കിന് പിന്നാലെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഏതാനും ചിലര്‍ പാര്‍ട്ടി വിട്ടപ്പോള്‍ കോണ്‍ഗ്രസ് ഒലിച്ചുപോയെന്ന് കരുതിയവര്‍ കോണ്‍ഗ്രസിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത് കണ്ണുതുറന്നു കാണണമെന്ന് സുധാകരന്‍ പറഞ്ഞു. എന്‍സിപി സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം, എന്‍സിപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എം വിജേന്ദ്രകുമാര്‍ നൂറുകണക്കിന് അനുയായികളോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

kerala

കൊച്ചിയില്‍ 2000 പേര്‍ ഉടനേ പാര്‍ട്ടിയില്‍ ചേരും. തൃശൂരും കോഴിക്കോട്ടും നിരവധിപേര്‍ ഉടനേ പാര്‍ട്ടിയിലെത്തും. കോണ്‍ഗ്രസ് വികാരം കൊണ്ടുനടക്കുന്ന പതിനായിരങ്ങളെ പാര്‍ട്ടിയില്‍ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. അടുപ്പിക്കേണ്ടരെ അടുപ്പിക്കാനും അകറ്റേണ്ടവരെ അകറ്റാനും കോണ്‍ഗ്രസിനറിയാമെന്നു സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി നവോത്ഥാനത്തിന്റെ പാതയിലാണ്. ഗാന്ധിയന്‍ മൂല്യങ്ങളും കോണ്‍ഗ്രസിന്റെ മഹത്വവും പുതിയ തലമുറയിലെത്തിക്കണം. 40 ശതമാനം ബൂത്തുകള്‍ അടിയന്തരമായി പുനഃസംഘടിപ്പിക്കും. ജനങ്ങളിലേക്കും പാവപ്പട്ടവരിലേക്കും കോണ്‍ഗ്രസ് ഇറങ്ങിച്ചെല്ലും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടാന്‍ കഴിയുന്ന കര്‍മപദ്ധതികളാണ് നടപ്പാക്കുന്നതെന്നു സുധാകരന്‍ പറഞ്ഞു.

അതേസമയം, വിഴിഞ്ഞം തുറമുഖം നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും നിരുത്തരവാദിത്ത്വത്തിന്റെയും ഫലമായി കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖ പദ്ധതി വന്‍പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ 2015 ഓഗസ്റ്റില്‍ ഉദ്ഘാടനം ചെയ്ത് നാലു വര്‍ഷം കൊണ്ട് 2019 ല്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ച വിഴിഞ്ഞം പദ്ധതിയെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണ്.

സര്‍ക്കാര്‍ നോക്കുകുത്തിയായിരുന്ന് ആറു വര്‍ഷം പാഴാക്കിയതിനെ തുടര്‍ന്ന് ഇപ്പോള്‍ അദാനി പോര്‍ട്ട് മൂന്നുവര്‍ഷത്തോളം നീട്ടിച്ചോദിച്ചിരിക്കുകയാണ്. ആവശ്യമായ സജ്ജീകരണങ്ങളും സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതില്‍ വരുത്തിയ ഗുരുതരമായ വീഴ്ചകളാണ് ഇതിലേക്കു നയിച്ചത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ ഒരുവിധത്തിലുള്ള മേല്‍നോട്ടവും വഹിക്കാതെ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു.

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

യുഡിഎഫ് ഏറ്റെടുത്തു നല്കിയ 90 ശതമാനം ഭൂമിയല്ലാതെ ഒരു സെന്റ് ഭൂമിപോലും ഇതുവരെ ഏറ്റെടുത്തില്ല. റിസോര്‍ട്ട് മാഫിയയുടെ സ്വാധീനം ഇതിനു പിന്നിലുണ്ടെന്നു പറയപ്പെടുന്നു. തുറമുഖത്തേക്കുള്ള റെയില്‍ കണക്ടീവിറ്റിക്ക് ഇതുവരെ അനുമതി നേടിയെടുക്കാനായില്ല. കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട 800 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടും ഇതുവരെ കിട്ടിയില്ല. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചപോലുമില്ല. പാറ സംഭരിക്കുന്നതില്‍ അദാനി പോര്‍ട്ട് വീഴ്ച വരുത്തിയെന്നും സുധാകരൻ പറഞ്ഞു.

English summary
KPCC president K Sudhakaran Says people are flocking to the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X