'ഷമ മുഹമ്മദ് പാർട്ടിയിലെ ആരുമല്ല': എഐസിസി വക്താവിനെ പരസ്യമായി തള്ളി കെ സുധാകരന്
ലോക്സഭ സ്ഥാനാർത്ഥി നിർണ്ണയത്തില്‍ വിമർശനം ഉയർത്തിയ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദിനെ തള്ളി കെപിസിസി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരന്. ഷമ മുഹമ്മദ് പാർട്ടിയിലെ ആരുമല്ലെന്നുമാണ് കെ സുധാകരന്റെ പ്രതികരണം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സ്ത്രീകള്‍ക്ക് പരിഗണന നല്‍കിയില്ലെന്നും ഷമ മുഹമ്മദിന്റെ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെ സുധാകരന്റെ പ്രതികരണം.
'അതൊക്കെ അവരോട് ചോദിച്ചാല്‍ മതി. അവരൊന്നും പാര്‍ട്ടിയുടെ ആരുമല്ല', എന്നായിരുന്നു സുധാകരന്റെ മറുപടി. അതേസമയം ഷമയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത് വന്നു. സ്ഥാനാർത്ഥി നിർണ്ണയത്തില്‍ വനിതകള്‍ക്ക് പ്രാധാന്യം നല്കാന് കഴിയാത്തതില്‍ വിഷമമുണ്ട്, ഷമ പറഞ്ഞതില്‍ തെറ്റൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

'സിറ്റിങ് എംപിമാരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ വനിതകള്‍ക്ക് അർഹിച്ച പ്രാധാന്യം കൊടുക്കാന്‍ സാധിച്ചില്ല. അക്കാര്യം ശ്രദ്ധിക്കണമെന്ന് തന്നെയായിരുന്നു എന്റെ അഭിപ്രായം. അക്കാര്യം പറഞ്ഞതില്‍ തെറ്റൊന്നുമില്ല. കൂടുതല്‍ സ്ത്രീകള്‍ക്ക് പരിഗണന കൊടുക്കണമായിരുന്നു. സോഷ്യല്‍ ബാലന്‍സൊക്കെ നോക്കി വന്നപ്പോള്‍ അതിന് സാധിച്ചില്ല. അക്കാര്യത്തില്‍ വിഷമമുണ്ട്' സതീശന് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു പാർട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചുകൊണ്ട് ഷമ മുഹമ്മദ് രംഗത്ത് വന്നത്. സ്ഥാനാർഥി നിർണയത്തിൽ സ്ത്രീകൾക്ക് പരിഗണന നൽകിയില്ല. മൂന്ന് സീറ്റെങ്കിലും സ്ത്രീകള്‍ക്ക് നല്‍കണമായിരുന്നു. ഇടതുപക്ഷം ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് മൂന്ന് സീറ്റ് നല്‍കിയതായും ഷമ ചൂണ്ടിക്കാട്ടി.
സ്ഥാനാർഥി നിർണയത്തിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ പാർട്ടി പാലിച്ചില്ല. കേരളത്തിൽ 51% സ്ത്രീകളാണ്. മറ്റു പാർട്ടികളിൽ സ്ത്രീ സ്ഥാനാർഥികൾ അധികമുണ്ട്. കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാത്തതെന്തുകൊണ്ടാണ്. പാലക്കാട് നിന്നുള്ള എം എല്‍എ യെയാണ് വടകരയില്‍ പാർട്ടി സ്ഥാനാര്‍ഥിയാക്കിയത്. അദ്ദേഹം ഒരു മികച്ച സ്ഥാനാര്‍ഥിയാണ്. പക്ഷേ അദ്ദേഹം ഒരു സിറ്റിങ് എംഎല്‍എയാണ്. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നു. വടകരയില്‍ തന്നെ പരിഗണിക്കാമായിരുന്നുവെന്നും ഷമ തുറന്ന് പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടിയില്‍ കഴിവുള്ള സ്ത്രീകള്‍ ഒരുപാടുണ്ട്. അവരെയാണ് പാർട്ടി മുന്‍നിരയിലേക്ക് കൊണ്ടുവരേണ്ടത്. സത്രീകളെ ഒഴിവാക്കി ഒരു പാർട്ടിക്കും മുന്നോട്ട് പോകാനാവില്ല. സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ നിന്നുകഴിഞ്ഞാല്‍ അവരെ തോല്‍പ്പിക്കുകയും ചെയ്യരുത്. നല്ല മണ്ഡലങ്ങളില്‍ തന്നെ സീറ്റ് നല്‍കണം. കഴിവുള്ള സ്ത്രീകളെയും പാര്‍ടി മുന്നോട്ട് കൊണ്ടുവരണ്ടേയെന്നും ഷമ മാധ്യമങ്ങള്‍ക്ക് മുന്പില് പറഞ്ഞു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications