കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രമ്യയുടെ സ്വകാര്യതയിൽ ക്യാമറയുമായി അതിക്രമിച്ചു കയറിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം; കെ സുധാകരൻ

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്ന ആരോപണം നേരിടുന്ന ആലത്തൂർ എംപി രമ്യ ഹരിദാസിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. ഞായറാഴ്ച ഉച്ചയ്ക്കാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തുള്ള സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എംപിയുടെ വാഹനം ഹോട്ടലിന് പുറത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡെലിവറി ബോയിയാണ് ഇതെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഹോട്ടലിനുള്ളിൽ പ്രവേശിച്ച് എംപിയോട് സംസാരിക്കുന്നതിന്റെ വീഡിയോ പകർത്തി പുറത്തുവിടുന്നത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

കണ്ടംവഴി ഓടിയവനും കപ്പോ! മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്‌സ്; സായി എന്തുകാണിച്ചിട്ട് രണ്ടാമതായി?കണ്ടംവഴി ഓടിയവനും കപ്പോ! മണിക്കുട്ടനെ വിടാതെ ഹേറ്റേഴ്‌സ്; സായി എന്തുകാണിച്ചിട്ട് രണ്ടാമതായി?

1


രാഷ്ട്രീയ പ്രവർത്തകർ ഭക്ഷണം നൽകാനും മരുന്നുകൾ നൽകാനും ഒക്കെയായി ലോക്ഡൗൺ സമയത്തും തെരുവിലുള്ളത് കൊണ്ടാണ് കൊവിഡ് പ്രതിരോധത്തിൽ പിണറായി വിജയൻ പൂർണ്ണമായി പരാജയപ്പെട്ടിട്ടും കേരളം ശവപ്പറമ്പ് ആകാതെ പിടിച്ചു നിൽക്കുന്നതെന്നാണ് കെ സുധാകരൻ പ്രതികരിച്ചത്. അത്തരത്തിൽ ജനസേവനത്തിനിറങ്ങുന്നവരോടുള്ള സാമാന്യ മര്യാദയുടെ പേരിലായിരിക്കാം ഭക്ഷണം ഓർഡർ ചെയ്തപ്പോൾ രമ്യ ഹരിദാസ് എംപിയ്ക്ക് അവിടെ ഇരിക്കാൻ ഹോട്ടലുടമ അവസരം കൊടുത്തിട്ടുണ്ടാകുകയെന്നാണ് കെ സുധാകരൻ ചൂണ്ടിക്കാണിക്കുന്നത്.

2


ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയ രമ്യയുടെ സ്വകാര്യതയിൽ അതിക്രമിച്ചു കയറിയതിനു ശേഷം സോഷ്യൽ മീഡിയ വഴി സിപിഎമ്മിന്റെ വക വ്യക്തിഹത്യ ആരംഭിച്ചതായും കെ സുധാകരൻ കുറ്റപ്പെടുത്തുന്നു. രമ്യ ഹരിദാസിനെ നിറത്തിന്റെ പേരിൽ അവഹേളിക്കുന്നവരെ വിമർശിച്ച അദ്ദേഹം ഇത് സിപിഎമ്മിന്റെ രക്തത്തിലുള്ള വർണ്ണവെറി വിളിച്ചോതുന്നതാണെന്നും കുറ്റപ്പെടുത്തി. നിങ്ങളുടെ കോട്ട തകർത്ത രമ്യ ഹരിദാസിനെ നിങ്ങൾ രാഷ്ട്രീയമായി നേരിടണമെന്ന് ആവശ്യപ്പെടുന്ന കെപിസിസി പ്രസിഡന്റ് വ്യക്തിഹത്യയും വ്യക്തിപൂജയും അല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു.

3

കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സ്വന്തം മണ്ഡലത്തിലെ ഹരിതസേനാ പ്രവർത്തകരെ കാണാനായി എത്തിയ രമ്യ ഹരിദാസ് എംപിയെ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞ സംഭവത്തെക്കുറിച്ചും കെ സുധാകരൻ ഓർമിപ്പിക്കുന്നു. ആലത്തൂരിൽ കാലുകുത്തിയാൽ കാല് വെട്ടുമെന്ന് സിപിഎം നേതാക്കൾ അന്ന് നേതാക്കൾ ഭീഷണി മുഴക്കിയെന്നും സ്ത്രീകളുടെ അഭിമാനത്തെയും പ്രവർത്തന സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന തരത്തിലുള്ള സിപിഎമ്മിന്റെ അക്രമങ്ങൾ പ്രാകൃത നൂറ്റാണ്ടുകളിലെ കാട്ടുനീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

4

ആലത്തൂർ എം പി രമ്യ ഹരിദാസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം സ്ത്രീയുടെ സ്വകാര്യതയിൽ ക്യാമറയുമായി അതിക്രമിച്ചു കയറിയ സാമൂഹിക വിരുദ്ധർക്കെതിരെ ഉചിതമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ശക്തിയുക്തം ആവശ്യപ്പെടുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?
5


ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട ശേഷം തങ്ങൾക്ക് ഭീഷണി കോളുകൾ വരുന്നതായി ഡെലിവറി ബോയിയായി ജോലി നോക്കുന്ന സനൂബ് വ്യക്തമാക്കിയിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന ഹോട്ടലിന് മുമ്പിൽ വെച്ച് തന്നെ കോൺഗ്രസ് പ്രവർത്തകർ തന്റെ വാഹനത്തിന്റെ ചിത്രം പകർത്തിയെന്നും യുവാവ് യുട്യൂബ് വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസുകാര്‍ അപായപ്പെടുത്തുമെന്ന് പേടിക്കുന്നതായും എംപിക്കും സംഘത്തിനും ഇവിടെ പ്രത്യേകനിയമങ്ങളാണെന്നും യുവാവ് ആരോപിക്കുന്നു. സംഭവത്തിൽ പോലീസിനെ സമീപിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും യുവാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

English summary
KPCC President K Sudhakaran shows support to Alathur MP Remya Haridas over Hotel dining incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X