Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അഭ്യൂഹങ്ങളില്ല!! ആ കേട്ടുകേൾവി യാഥാർഥ്യമായി!! പ്രതികരണവുമായി ഹസൻ

ഇക്കാലമത്രയും അത് അഭ്യൂഹം മാത്രമായിരുന്നുവെന്നും ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും ഹസൻ പറഞ്ഞു

കൊച്ചി: കെഎം മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് തയ്യാറായിരുന്നുവെന്ന മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് എംഎം ഹസൻ. ജി സുധാകരന്റെ പ്രതികരണത്തോടെ മാണിയെ മുഖ്യമന്ത്രിയാക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ എൽഡിഎഫ് തയ്യാറായിരുന്നുവെന്ന കേട്ടുകേൾവി യാഥാർഥ്യമായിരിക്കുകയാണെന്ന് ഹസൻ പറഞ്ഞു.

ഇക്കാലമത്രയും അത് അഭ്യൂഹം മാത്രമായിരുന്നുവെന്നും ഇപ്പോഴാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നും ഹസൻ പറഞ്ഞു. നെടുങ്കണ്ടത്തിന് സമീപം കല്ലാർ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സുധാകരൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

mm hassan

എൽഡിഎഫ് 2012ൽ പറഞ്ഞത് കേട്ടിരുന്നെങ്കിൽ മാണി ഇന്ന് സ്വപ്നം കാണാൻ പറ്റാത്ത പദവിയിൽ എത്തുമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. ഇടക്കാലത്തേക്കാണെങ്കിൽ പോലും സ്വപ്നം കാണാൻ പറ്റാത്ത പദവിയാണെന്നും സുധാകരൻ .

എന്നാൽ ഇത് നിഷേധിച്ച് സുധാകരൻ പിന്നീട് രംഗത്തെത്തിയിരുന്നു.

ബന്ധു നിയമന വിവാദത്തിൽ ജയരാജൻ തെറ്റുകാരനായതു കൊണ്ടല്ലേ മന്ത്രിസ്ഥാനത്തു നിന്ന് രാജിവയ്പ്പിച്ചതെന്നും എന്നാൽ ഇപ്പോള്‍ അദ്ദേഹം തെറ്റുകാരനല്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകുന്നത് ഏത് കാരണത്താലാണെന്ന് അന്വേഷിക്കുമെന്നും ഹസൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+