കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടി ജലീല്‍ ചെറിയ മത്സ്യം; മുഖ്യമന്ത്രിയാണ് വലിയ സ്രാവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Google Oneindia Malayalam News

കൊച്ചി: ധാര്‍മ്മിതക അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെടി ജലീലിന്റെ രാജി ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

കെടി ജലീല്‍ ആരോപണങ്ങളുടെ സഹയാത്രികന്‍ ആണെന്നും ഇവിടെ നടക്കുന്ന എല്ലാ അഴിമതിയുടേയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. കെ.ടി ജലീല്‍ ചെറിയ മത്സ്യം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് വലിയ സ്രാവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

mullappally

'കേരള ചരിത്രത്തിലാദ്യമാണ് കേന്ദ്ര ഏജന്‍സികള്‍ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്.എല്ലാ അഴിമതിക്കും മുഖ്യമന്ത്രി കുടപിടിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകനെ കഴിഞ്ഞ ദിവസം മയക്കുമരുന്ന് ലോബിയുമായും സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായും ഹവാല ഇടപാട് തുടങ്ങിയവയുമായും ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.പാര്‍ട്ടി സെക്രട്ടറിയുടെ മകനേയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും സംരക്ഷിക്കാന്‍ അണിയറ നീക്കം നടക്കുന്നു. യഥാര്‍ത്ഥ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.' മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നയതന്ത്ര മാര്‍ഗത്തില്‍ വന്ന പാക്കേജുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെ എന്‍ഫോ്‌ഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഓഫീസില്‍ എത്തിയായിരുന്നു നടപടി. പ്രധാനമായും വിദേശത്ത് നിന്നും മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നാണ് സൂചന.

എന്നാല്‍ ഇപ്പോള്‍ നടന്നത് പ്രാഥമിക ഘട്ട ചോദ്യം ചെയ്യല്‍ ആണെന്നും കൂടുതല്‍ വിവരം തേടാന്‍ ഇനിയും വിളിപ്പിച്ചേക്കുമെന്നാണ് സൂചന.
യുഎഇ കോണ്‍സുലേറ്റിലേക്കെന്ന പേരില്‍ 2018 മുതല്‍ മതഗ്രന്ഥങ്ങള്‍ വന്നിരുന്നതായി കസ്റ്റംസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ദുബായ് കോണ്‍സുലേറ്റിന് മതഗ്രന്ഥം നല്‍കിയെന്ന് മന്ത്രി കെടി ജലീല്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

ജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ലജോസ് കെ മാണിക്ക് കിട്ടിയത് അപ്രതീക്ഷിത അടി; ജോസഫിന് ചിരി, യുഡിഎഫിന് ആശ്വാസം, അയോഗ്യതയും നടക്കില്ല

English summary
KPCC President Mullappally Ramachandran against KT Jaleel and Pinarayi Vijayan over Questioning of ED
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X