കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ബന്ധം തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ? പിണറായി വിജയനെ വെല്ലുവിളിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെയും പോസ്റ്ററുകളില്‍ പോലും മുഖം കാണിക്കാതെയും ജനങ്ങളില്‍ നിന്നും പലായനം ചെയ്ത മുഖ്യമന്ത്രി വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാല്‍ പരാജയ ഭീതി കൊണ്ട് വര്‍ഗീയതെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി

പരാജയ ഭീതി

പരാജയ ഭീതി

പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെയും പോസ്റ്ററുകളില്‍ പോലും മുഖം കാണിക്കാതെയും ജനങ്ങളില്‍ നിന്നും പലായനം ചെയ്ത മുഖ്യമന്ത്രി വികസന നേട്ടങ്ങളെ കുറിച്ച് ഒന്നും പറയാനില്ലാത്തിനാല്‍ പരാജയ ഭീതി കൊണ്ട് വര്‍ഗീയതെ കൂട്ടുപിടിച്ച് വിലാപം നടത്തുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

 രഹസ്യ ധാരണ

രഹസ്യ ധാരണ

ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയ ശക്തികളുമായി തരാതരം സഖ്യമുണ്ടാക്കിയവരാണ് സിപിഎം. തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ പാര്‍ട്ടികളുമായി രഹസ്യ ധാരണ ഉണ്ടാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നത്. സംസ്ഥാനത്ത് 2500 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്.

ഏറ്റവും വലിയ തമാശ

ഏറ്റവും വലിയ തമാശ

താന്‍ തുടര്‍ച്ചായി ഈ ആരോപണം ഉന്നയിച്ചിട്ടും സിപിഎമ്മിന്റെയും ബിജെപിയുടെയും നേതൃത്വം ഇതിന് മറുപടി നല്‍കാന്‍ തയ്യാറാകാത്തത് ഇരുവരും തമ്മിലുള്ള ധാരണയ്ക്ക് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമീപകാലത്ത് കേരളം കേട്ട ഏറ്റവും വലിയ തമാശയാണ്.

വര്‍ഗീയ കാര്‍ഡ്

വര്‍ഗീയ കാര്‍ഡ്

സ്വന്തം അടിത്തറ ഇളകുമ്പോള്‍ കാലങ്ങളായി സിപിഎം ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ വാരിപ്പുണരും. പരാജയം തുറിച്ചു നോക്കുമ്പോഴാണ് വര്‍ഗീയ കാര്‍ഡ് സിപിഎം ഇറക്കുന്നത്. കോണ്‍ഗ്രസിന് ബിജെപിയുമായി ഏതെങ്കിലും വിദൂര ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ?. അതിന് അദ്ദേഹത്തെ താന്‍ വെല്ലുവിളിക്കുന്നു.

വിശുദ്ധരായി പ്രഖ്യാപിച്ചു

വിശുദ്ധരായി പ്രഖ്യാപിച്ചു

1977ല്‍ മുതല്‍ വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്ത് ജനാധിപത്യ മതേതര മുന്നണിയായ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് സിപിഎമ്മാണ്. അടുത്തകാലം വരെ സിപിഎമ്മിന് കേരള കോണ്‍ഗ്രസ് എം ഒരു വര്‍ഗീയ പാര്‍ട്ടിയായിരുന്നു. അവര്‍ സ്വന്തം പാളയത്തില്‍ എത്തിയപ്പോള്‍ അവരെ വിശുദ്ധരായി പ്രഖ്യാപിക്കുകയാണ് സിപിഎം.

കപട രാഷ്ട്രീയവാദം

കപട രാഷ്ട്രീയവാദം

ഇതാണ് സിപിഎമ്മിന്റെ നയം. സിപിഎം വിരുദ്ധച്ചേരിയില്‍ നില്‍ക്കുന്നവരെ വര്‍ഗീയ ശക്തികളായി ചിത്രീകരിക്കുകയും സിപിഎമ്മുമായി സഹകരിച്ചാല്‍ അവരെ മഹത്വവത്കരിക്കുകയും ചെയുന്ന കപട രാഷ്ട്രീയവാദമാണ് സിപിഎമ്മിനെ ഗ്രഹിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയെവിടെ?അഭ്യൂഹത്തിന് എൽഡിഎഫിന്റെ മറുപടി, തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എ വിജയരാഘവൻമുഖ്യമന്ത്രിയെവിടെ?അഭ്യൂഹത്തിന് എൽഡിഎഫിന്റെ മറുപടി, തിരഞ്ഞെടുപ്പിൽ ഇടത് മുന്നണി വൻ മുന്നേറ്റമുണ്ടാക്കുമെന്ന് എ വിജയരാഘവൻ

ഹസ്തദാനവും സ്നേഹപ്രകടനങ്ങളും വേണ്ട, പരമാവധി 3 വോട്ടര്‍മാർ മാത്രം;കൊവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്ഹസ്തദാനവും സ്നേഹപ്രകടനങ്ങളും വേണ്ട, പരമാവധി 3 വോട്ടര്‍മാർ മാത്രം;കൊവിഡ് കൊടുക്കുകയും വാങ്ങുകയുമരുത്

ബിന്ദു അമ്മിണിയുടെ പേരില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍ബിന്ദു അമ്മിണിയുടെ പേരില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

Recommended Video

cmsvideo
Director Ranjith supports Pinarayi Vijayan government | Oneindia Malayalam

കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍

English summary
KPCC President Mullappally Ramachandran criticize CM Pinarayi Vijayan and CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X