കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മദ്യലോബിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു, വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സിപിഎം തെളിയിച്ചു'

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. പിണറായി വിജയന്‍ കേരളത്തെ മദ്യാലയമാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഗാന്ധിദര്‍ശന്‍ സമിതിയുടെ നേതൃത്വത്തില്‍ 'അരുത് മുഖ്യമന്ത്രി,മദ്യം നല്‍കി കുടുംബ ബന്ധങ്ങള്‍ തകര്‍ക്കരുതെന്ന' മുദ്രാവാക്യം ഉയര്‍ത്തി വീട്ടമ്മമാര്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന ഏകദിന സത്യഗ്രഹത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

mullappally

മദ്യോപയോഗം കുറയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കുകയും പ്രശസ്ത സിനിമാ താരങ്ങളെ ഉപയോഗിച്ച് പ്രചരണം നടത്തുകയും ചെയ്ത ഇടതുമുണണി അധികാരത്തിലെത്തിയ ശേഷം പൂര്‍ണ്ണമായും മദ്യലോബിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.വാക്കും പ്രവൃത്തിയും തമ്മില്‍ ഒരുബന്ധവുമില്ലെന്ന് സി.പി.എം തെളിയിച്ചു.

കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. അതിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 730 ബാറുകള്‍ പൂട്ടി. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വെറും 29 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 605 ബാറുകള്‍ ഉള്‍പ്പെടെ 1298 മദ്യവില്‍പ്പന കൗണ്ടറുകളാണ് പിണറായി സര്‍ക്കാര്‍ തുറന്നത്. മദ്യശാലകള്‍ പൂട്ടിയതിന്റെ പേരില്‍ വിഡ്രോവല്‍ സിന്‍ട്രം ഉണ്ടായത് മദ്യാപാനികള്‍ക്കല്ല മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും വ്യവസായമന്ത്രിക്കുമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മദ്യശാലകള്‍ തുറന്നപ്പോള്‍ അത്യന്തം ആപല്‍ക്കരവും അരക്ഷിതവുമായ അവസ്ഥയാണ് സംസ്ഥാനത്ത്.മദ്യവില്‍പ്പനശാലകള്‍ അടഞ്ഞുകിടന്നപ്പോള്‍ കുറ്റകൃത്യങ്ങള്‍ കുറവായിരുന്നു.കുടുംബഭദ്രത വര്‍ധിച്ചു. മദ്യപന്‍മാരുടെ കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെട്ടുയെന്നാണ് അഡിക് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കമ്പറ നാരായണന്‍, പരശുവെയ്ക്കല്‍ രാധാകൃഷ്ണന്‍,കടകംപള്ളി ഹരിദാസ്,സീനാമാലിക്,ലീലാമ്മ ഐസക്, ലേഖ,ഒമനയമ്മ,ശ്രീഖല, സെലിന്‍ ഫെര്‍ണ്ണാണ്ടസ്, സുമി, അഭിജിത്ത്, ബാലകൃഷ്ണന്‍ നായര്‍,ഹരികുമാര്‍,വട്ടവിള ഗോപന്‍, അഖിലുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

അതേസമയം, കൊവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ ജനത്തെ പകല്‍ക്കൊള്ള ചെയ്യുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൊവിഡ് ഭീഷണിക്കിടയിലും സംസ്ഥാനത്തെ മദ്യശാലകളെല്ലാം തുറന്ന സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി ദേവാലായങ്ങള്‍ തുറന്നുകൊടുക്കാന്‍ തയാറാകുന്നില്ല. ഏകാധിപത്യ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളത്തിലിന്ന് 3 കൊവിഡ് മരണം! രോഗികളുടെ എണ്ണത്തിലും കുതിപ്പ്, ഇന്ന് 94 പേർക്ക് കൊവിഡ്!കേരളത്തിലിന്ന് 3 കൊവിഡ് മരണം! രോഗികളുടെ എണ്ണത്തിലും കുതിപ്പ്, ഇന്ന് 94 പേർക്ക് കൊവിഡ്!

 മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട; കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതി മലപ്പുറത്തിന്റെ നന്മ അറിയാന്‍ വേറെയെവിടയും പോകണ്ട; കുടുംബ വീട്ടിലെ ലൈബ്രറിയില്‍ തിരഞ്ഞാല്‍ മതി

English summary
KPCC President Mullappally Ramachandran criticizes Chief Minister Pinarayi Vijayan and CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X