കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ മുതല്‍ കേരളം ഒരു മദ്യശാലയായി മാറും, കൊവിഡിന്റെ മറവിൽ വൻ അഴിമതിയാണ് നടക്കുന്നതെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമര്‍വുമായി കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാനത്തെ മദ്യവില്‍പ്പന മൊത്തത്തില്‍ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനും അടിയറവയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാരെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കൊറോണയുടെ മറവില്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീമമായ അഴിമതിയാണെന്നും ഇതിനെ കുറിച്ച്സമഗ്രമായ അന്വേഷണം നടത്താന്‍ കെപിസിസി ആവശ്യപ്പെടുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മദ്യവില്‍പ്പന

മദ്യവില്‍പ്പന

ബീവ്‌കോ വഴിയുള്ള മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം 14200 കോടി രൂപയാണ് ഖജനാവിന് ലഭിച്ചത്. യുഡിഎഫ് കേരളം ഭരിച്ചിരുന്ന കാലത്ത് കേരളത്തില്‍ ആകെ ബാറുകളുടെ എണ്ണം 24 ആയിരുന്നു. ഇപ്പോള്‍ 605 ബാറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 605 ബാറുകളിലെ 1292 ഔട്ട്‌ലെറ്റുകളിലൂടെ മദ്യവിതരണം നടത്തുമ്പോള്‍ നാളെ മുതല്‍ കേരളം പൂര്‍ണമായും ഒരു മദ്യശാലയായി മാറുകയാണ്. മദ്യലഭ്യത കുറക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനം ചെയ്തതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു.

സ്പ്രിംക്ലര്‍

സ്പ്രിംക്ലര്‍

അമേരിക്കന്‍ വിവാദ കമ്പനിയായ സ്പ്രിംക്ലറുമായി ഈ കൊവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയത് മറ്റൊരു ഇടപാടാണ്. രാജ്യ താല്‍പര്യത്തെയും വ്യക്തിയുടെ സ്വകാര്യതയെയും ഇത് കടന്നാക്രമിക്കുമെന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തെ കേരളത്തിന്റെ മുഴുവന്‍ ജനതയുടെ പേരില്‍ അഭിനന്ദിക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. കൊവിഡിന്റെ മറവില്‍ സ്പ്രിംക്ലറിനെ പരവതാനിക്കുള്ളില്‍ ഒളിപ്പിക്കാമെന്ന് കരുതുന്നെങ്കില്‍ അത് നടക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

പരീക്ഷ

പരീക്ഷ

സംസ്ഥാനത്ത് പരീക്ഷ നടത്തുന്നതിനെയും കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ നടത്തുകയുള്ളുവെന്നാണ് അറിയിച്ചത്. ആരോഗ്യ വിദഗ്ദരുമായി എന്തെങ്കിലും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമാണോ പരീക്ഷ നടത്താനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇത് വിശദീകരിക്കണം. പതിമൂന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി, എച്ച് എസ് ഇ പരീക്ഷകള്‍ എഴുതുന്നത്.

 ജീവന്‍ വച്ച് പന്താടുന്നു

ജീവന്‍ വച്ച് പന്താടുന്നു

13 ലക്ഷം വിദ്യാര്‍ത്ഥികളുടെ ജീവന്‍വച്ചാണ് സര്‍ക്കാര്‍ കളിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. 13 ലക്ഷം കുട്ടികള്‍ വന്നാല്‍ സാമൂഹിക അകലം പാലിക്കാനുള്ള സാധ്യത വളരെ വിരളമാണ്. ഇത് അധ്യാപകരും വിദഗ്ദരും ആശങ്കപ്പെടുന്നു. 13 ലക്ഷം കുട്ടികളും മാസ്‌ക് ധരിച്ചുവേണം സ്‌കൂളില്‍ വരാന്‍. ഒരു മാസ്‌ക് ആറ് മണിക്കൂറെ ധരിക്കാന്‍ സാധിക്കൂ. ഒരു മാസ്‌കിന് 16 രൂപ മുതല്‍ 16 വരെ വരും. നിരാലംബരായ കുട്ടികള്‍ക്ക് ഇതെങ്ങനെ താങ്ങാനാകുമെന്നും മുല്ലപ്പള്ളി ചോദിക്കുന്നു,.

Recommended Video

cmsvideo
മദ്യത്തിന്റെ വില കൂട്ടിയത് താത്കാലികം | Oneindia Malayalam
സാമ്പത്തിക പക്കേജ്

സാമ്പത്തിക പക്കേജ്

കേന്ദ്രം പ്രഖ്യാപിച്ച കൊവിഡ് സാമ്പത്തിക പാക്കേജിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. പ്രധാനമന്ത്രി സാമ്പത്തിക പാക്കേജ് വര്‍ദ്ധിപ്പിച്ചപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ജനങ്ങളെ നിരാശപ്പെടുത്തിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എല്ലാം വിറ്റുതുലയ്ക്കുന്ന കാഴ്ചയാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
KPCC President Mullappally Ramachandran criticizes the state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X