• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രധാനമന്ത്രി ആകാശവും ഭൂമിയും തീറെഴുതുമ്പോള്‍ മുഖ്യമന്ത്രി നമ്മുടെ കടല്‍തീരങ്ങളെ വില്‍ക്കുന്നു: മുല്ലപ്പള്ളി

തിരുവനന്തപുരം: പ്രധാനമന്ത്രി രാജ്യത്തിന്റെ ആകാശവും ഭൂമിയും വിദേശ ശക്തികള്‍ക്ക് തീറെഴുതുമ്പോള്‍ മുഖ്യമന്ത്രി നമ്മുടെ കടല്‍ത്തീരങ്ങളെ അമേരിക്കന്‍ കമ്പനിയ്ക്ക് വില്‍ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആഴല്‍ക്കടല്‍ കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂന്തുറയില്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍

കേരളത്തിലെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തി സര്‍ക്കാര്‍ നടപ്പാക്കാന്‍ നോക്കിയ ഒട്ടും സുതാര്യമല്ലാത്ത പദ്ധതിയാണ് ആഴക്കടല്‍ മത്സ്യബന്ധന കരാര്‍. പ്രതിപക്ഷം അത് തെളിവുകളോടെ പിടികൂടിയപ്പോള്‍ ജനങ്ങളെ വിഡ്ഡികളാക്കി തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അറിവോടെ ധാരണപത്രം ഒപ്പുവെച്ച ശേഷം ഉദ്യോഗസ്ഥരുടെ തലയില്‍ കുറ്റംകെട്ടിവച്ച് കൈകഴുകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

 നാലേക്കര്‍ സ്ഥലം

നാലേക്കര്‍ സ്ഥലം

ഫിഷറീസ് നയത്തിന് വിരുദ്ധമായ ഒരു കരാര്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അറിയാതെ ഉദ്യോഗസ്ഥര്‍ക്ക് ധാരണപത്രത്തില്‍ ഒപ്പിടാന്‍ സാധ്യമല്ല. കൂടാതെ പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലവും ഇഎംസിസി കമ്പനിക്ക് സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. സര്‍ക്കാരും ഇഎംസിസി കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്.

പൊട്ടന്‍ കളിക്കുകയാണ്

പൊട്ടന്‍ കളിക്കുകയാണ്

വസ്തുതകളുടെ വെളിച്ചത്തില്‍ തെളിവുകള്‍ പുറത്ത് വിട്ടപ്പോള്‍ വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും പൊട്ടന്‍ കളിക്കുകയാണ്. കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ വഴിവെയ്ക്കുന്ന വലിയ ഒരു അഴിമതിക്കാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കളമൊരുക്കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇഎംസിസിയും സര്‍ക്കാരും തമ്മില്‍ 5000 കോടിയുടെ കരാറില്‍ ഏര്‍പ്പെട്ടത് സംബന്ധിച്ച വിശദമായ വാര്‍ത്തനല്‍കിയത് സിപിഎം പാര്‍ട്ടി പത്രമാണ്.

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

അത് നിഷേധിക്കാന്‍ മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും വ്യവസായ മന്ത്രിക്കും കഴിയുമോ? ഈ കരാര്‍ യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതം പൂര്‍ണ്ണമായും ദുരിതത്തില്‍ ആകുമായിരുന്നു. ജീവിക്കാന്‍ വകയില്ലാതെ മറ്റു തൊഴിലിടങ്ങള്‍ തേടേണ്ട ഗതികേടിലേക്കാണ് സര്‍ക്കാര്‍ പതിനൊന്ന് ലക്ഷം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ തള്ളിവിടാന്‍ ശ്രമിച്ചത്.

 കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ല

കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ല

പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ കയ്യ്‌മെയ്യ് മറന്ന് പ്രവര്‍ത്തിച്ചവരാണ് മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍.അവരെ ദുരിതത്തിലേക്ക് തള്ളിവിടാന്‍ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ല. മത്സ്യത്തൊഴിലാളികളുടെ അവകാശം നേടിയെടുക്കാനും അവര്‍ക്ക് നീതി ഉറപ്പാക്കാനും കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

കെസി ജോസഫ് ഇല്ലാത്ത ഇരിക്കൂര്‍ പിടിക്കാന്‍ എല്‍ഡിഎഫ്; വിട്ടുകൊടുക്കില്ലെന്ന് യുഡിഎഫ്-മണ്ഡല പരിചയം

തന്ത്രം പുറത്ത് വിട്ട് സുരേന്ദ്രന്‍; ലക്ഷ്യം ഉത്തരേന്ത്യന്‍ 'കുതിരക്കച്ചവടം'... കോണ്‍ഗ്രസ് കൂടുതല്‍ ഭയക്കണം

പയ്യന്നൂരില്‍ പി ജയരാജന്‍, തളിപ്പറമ്പില്‍ എന്‍ സുകന്യ, ബേബി ജോണ്‍ ഗുരുവായൂര്‍;സിപിഎമ്മിലെ സാധ്യതകള്‍

രാഹുല്‍ ഗാന്ധി വിമര്‍ശനം: എംബി രാജേഷിന് ബിജെപിയുമായി പിന്‍വാതില്‍ സഖ്യമെന്ന് ടി സിദ്ധീഖ്

കൊവിഡ് സ്ഥിരീകരിച്ചിട്ടും ആരോഗ്യ വകുപ്പില്‍ നിന്നും തിരിഞ്ഞ് നോക്കിയില്ല; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

cmsvideo
  പട്ടേല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ പേര് മോദി എന്നാക്കി | Oneindia Malayalam

  English summary
  KPCC president Mullappally Ramachandran criticizes the state government over Deep-sea trawling
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X